Home Featured ബെംഗളൂരു: പെട്രോൾ പമ്പുകളിൽ ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കാൻ ഒരുങ്ങി ഭാരത് പെട്രോളിയം

ബെംഗളൂരു: പെട്രോൾ പമ്പുകളിൽ ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കാൻ ഒരുങ്ങി ഭാരത് പെട്രോളിയം

ബെംഗളൂരു: ബെംഗളൂരു ചെന്നൈ, ബെംഗളൂരു-മൈസൂരു കുടക് ദേശീയപാതകളിലെ പെട്രോൾ പമ്പുകളിൽ ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കാൻ ഭാരത് പെട്രോളിയം (ബിപിസിഎൽ). 25 കിലോ വാട്ടിന്റെ ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകൾ 9 പമ്പുകളിലാണ് സ്ഥാപിക്കുന്നത്. ഇതിൽ ബെംഗളൂരുവിൽ ഇലക്ട്രോണിക് സിറ്റിയിലും ചന്ദാപുരയിലും ചന്നപട്ടണ, മണ്ഡ്യ, മൈസൂരു, മടിക്കേരി എന്നിവിടങ്ങളിലുമാണ് ഇ ചാർജിങ് സ്റ്റേഷനുകൾ വരുന്നത്. 30 മിനിറ്റിനുള്ളിൽ കാറുകൾക്ക് ഫുൾ ചാർജ് ചെയ്യാൻ സാധിക്കും.

ബിപിസിഎല്ലിന്റെ 7000 പമ്പുകളിൽ ഘട്ടം ഘട്ടമായി ചാർജിങ് യൂണിറ്റുകൾ ആരംഭിക്കുമെന്ന് ബിപിസിഎൽ എക്സിക്യൂട്ടിവ് ഡയറക്ടർ (റീട്ടെയ്ൽ) പി.എസ്. രവി പറഞ്ഞു. ഹലോ ബിപിസിഎൽ മൊബൈൽ ആപ് ഉപയോഗിച്ച് പണമടയ്ക്കാൻ സാധിക്കും. സ്വയം പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന തരത്തിലാണ് ചാർജിങ് സ്റ്റേഷനുകൾ ക്രമീകരിക്കുന്നതെന്നും പി.എസ് രവി പറഞ്ഞു.

സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധം; ഓര്‍ഡിനന്‍സില്‍ ഒപ്പിട്ട് ഗവര്‍ണര്‍

തിരുവനന്തപുരം: കേരളത്തില്‍ മാസ്‌ക് നിര്‍ബന്ധമാക്കാന്‍ അധികാരം നല്‍കുന്ന പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പുവെച്ച്‌ ഗവര്‍ണര്‍.മാസ്‌ക് പരിശോധനയ്ക്ക് നിയമ പ്രാബല്യം നല്‍കുന്നത് അടക്കമുള്ള വ്യവസ്ഥകള്‍ അടങ്ങുന്നതാണ് കേരള പൊതുജനാരോഗ്യ ഓര്‍ഡിനന്‍സ്.

കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മാസ്‌ക് ഉപയോഗിക്കണമെന്ന് നിര്‍ദേശം ഉണ്ടെങ്കിലും പൊതുസ്ഥലങ്ങളില്‍ പോലും ജനങ്ങള്‍ ധരിക്കാത്ത പശ്ചാത്തലത്തിലാണ് അടിയന്തരമായി ഓര്‍ഡിനന്‍സ് ഇറക്കാന്‍ ആഴ്ചകള്‍ക്ക് മുന്‍പ് മന്ത്രിസഭായോഗം തീരുമാനിച്ചത്.

ഓര്‍ഡിനന്‍സ് നിലവിലില്ലാത്തതിനാല്‍ ഇപ്പോള്‍ കാര്യമായ പോലീസ് പരിശോധന നടക്കുന്നില്ല.ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ കഴിഞ്ഞ ഒക്ടോബറില്‍ നിയമസഭയില്‍ അവതരിപ്പിക്കുകയും സെലക്‌ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടുകയും ചെയ്തിരുന്നു. പൊതുജനാഭിപ്രായം തേടുന്നതിനും മറ്റുമായി സെലക്‌ട് കമ്മിറ്റി കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നു, ഫലത്തില്‍ കേരളത്തില്‍ മാസ്‌ക് പരിശോധന കാര്യക്ഷമമല്ലാത്ത സ്ഥിതിയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group