Home Featured ഹസ്രത്ത് നിസാമുദ്ദീൻ എക്‌സ്പ്രസ് ട്രെയിനിന്റെ പേര് മാറ്റും: അശ്വിനി വൈഷ്ണവ്

ഹസ്രത്ത് നിസാമുദ്ദീൻ എക്‌സ്പ്രസ് ട്രെയിനിന്റെ പേര് മാറ്റും: അശ്വിനി വൈഷ്ണവ്

ധാർവാഡ് : ടിപ്പു എക്‌സ്പ്രസിന്റെ പേരുമാറ്റി 4 ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ, ഹൂബ്ലി-ഹസ്രത്ത് നിസാമുദ്ദീൻ എക്‌സ്പ്രസ് ട്രെയിനിന് പണ്ഡിറ്റ് സവായ് ഗന്ധർവയുടെ പേര് മാറ്റാൻ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര റെയിൽവേ, കമ്മ്യൂണിക്കേഷൻസ്, ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവ്.

ഹുബ്ലി-നിസാമുദ്ദീൻ ട്രെയിനിന് പണ്ഡിറ്റ് സവായ് ഗന്ധർവയുടെ പേര് നൽകണമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി അഭ്യർത്ഥിച്ചതായി നവീകരിച്ച സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ ധാർവാഡ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ വൈഷ്ണവ് പറഞ്ഞു. അപേക്ഷ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ധാർവാഡിനും ബെംഗളൂരുവിനുമിടയിൽ വന്ദേ ഭാരത് ട്രെയിൻ എന്ന ആവശ്യം എത്രയും വേഗം നിറവേറ്റുമെന്നും മന്ത്രി ഉറപ്പുനൽകി. ധാർവാഡ്-ബെംഗളൂരു റൂട്ടിൽ റെയിൽ വൈദ്യുതീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 70 ശതമാനത്തോളം പണി പൂർത്തിയായിട്ടുണ്ട്. ബാക്കിയുള്ളവ 2023 ഫെബ്രുവരിയിൽ പൂർത്തിയാകും.

ഈ ജോലി പൂർത്തിയാകുന്ന മുറയ്ക്ക് ധാർവാഡ്-ബെംഗളൂരു വന്ദേ ഭാരത് ട്രെയിൻ ഓടിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വാരണാസിയിലേക്കുള്ള ട്രെയിൻ സർവീസ് ആഴ്ചയിൽ രണ്ടുതവണയായി വർധിപ്പിക്കുന്നത് റെയിൽവേ ഗതാഗത സമയം പരിശോധിച്ച ശേഷം തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അഡ്മിന്‍മാര്‍ ഇനി പരാതി കേള്‍ക്കണ്ടഒരു ഗ്രൂപ്പില്‍ 1000 പേരെ ചേര്‍ക്കാം;അപ്ഡേഷനുമായി വാട്ട്സ്ആപ്പ്

വാട്ട്സാപ് ഗ്രൂപ്പുകളിലെ അഡ്മിന്‍മാര്‍ നേരിടുന്ന പ്രധാന പരാതിയാണ് എന്നെ കൂടി ഗ്രൂപ്പിലൊന്ന് ചേര്‍ക്കൂ എന്നത്. ഗ്രൂപ്പിലെ മെമ്പേഴ്സിന്റെ റീച്ച് എത്തി എന്ന് കരുതി പുതിയ ഗ്രൂപ്പ് ക്രിയേറ്റ് ചെയ്യാൻ ഇനി അഡ്മിന്‍മാര്‍ മെനക്കെടേണ്ട. അതിന് എളുപ്പവഴി വാട്ട്സാപ്പ് കണ്ടെത്തിയിട്ടുണ്ട്.   ഒരു പുതിയ അപ്ഡേഷനുമായി വീണ്ടും എത്തിയിരിക്കുകയാണ് വാട്ട്സാപ്പ്.

ഇക്കുറി ഒരു ഗ്രൂപ്പിൽ 1024 പേരെ ചേർക്കാൻ കഴിയുന്ന അപ്ഡേഷനാണ് വാട്ട്സാപ്പ് പരീക്ഷിക്കുന്നത്. വാട്ട്സാപ്പ് ബീറ്റ ഉപയോക്താക്കൾക്ക് ഈ അപ്ഡേറ്റ് ലഭ്യമാണ്. നിലവിൽ  512 പേരെ വരെയാണ് ഒരു വാട്ട്സാപ്പ് ഗ്രൂപ്പിൽ ആഡ് ചെയ്യാനാകുക. ബീറ്റ ഉപയോക്താക്കൾ പങ്കിട്ട സ്ക്രീൻഷോട്ട് അനുസരിച്ച് ഗ്രൂപ്പ് ഓപ്പൺ ചെയ്യുമ്പോൾ ആഡ് കോൺടാക്ട് എന്ന ഓപ്ഷന് അരികിലായി “1024-ൽ 1” എന്ന രീതിയിൽ കോൺടാക്ടുകള്‌ കാണാൻ കഴിയും.

 കഴിഞ്ഞ ദിവസം വാട്ട്സാപ്പ് പ്രീമിയം ഫീച്ചർ അവതരിപ്പിക്കുന്നതായി വാർത്തകൾ വന്നിരുന്നു.  വാട്ട്സാപ്പ് ബീറ്റ ഉപയോക്താക്കൾക്കാണ് നിലവിൽ പ്രീമിയം ലഭ്യമായിട്ടുള്ളത്. സേവനം ഇതുവരെ ഒഫീഷ്യലി ആരംഭിച്ചിട്ടില്ല. പരീക്ഷണാടിസ്ഥാനത്തിലാണ് ബീറ്റ ഉപയോക്താക്കൾക്ക് ലഭ്യമാക്കിയിരിക്കുന്നത്. ബീറ്റ ഉപയോക്താക്കൾക്ക് മാത്രമേ എല്ലാ ഫീച്ചറുകളും ഉള്ള പ്രീമിയം മെനുവിൽ പ്രവേശനമുള്ളൂ.

ബിസിനസുകളെ ലക്ഷ്യം വെച്ചാണ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ അവതരിപ്പിച്ചിരിക്കുന്നത്. പണമടച്ചുള്ള മിക്ക ഫീച്ചറുകളും ശരാശരി ഉപയോക്താവിന്  ഉപയോഗപ്രദമാകില്ല. പ്രീമിയം അക്കൗണ്ട് ഉപയോക്താക്കൾക്ക്  മൂന്ന് മാസത്തിലൊരിക്കല്‍ കോൺടാക്ട് ലിങ്ക് മാറ്റാം. ഫോൺ നമ്പർ ടൈപ്പ് ചെയ്യുന്നതിനുപകരം ഉപഭോക്താക്കൾക്ക്  ഒരു ബിസിനസ് കണ്ടെത്താനുള്ള എളുപ്പമാർഗമാണിത്.

കൂടാതെ വ്യൂ വൺസും വാട്ട്സാപ്പ് കർശനമാക്കിയിരുന്നു. ഇനി മുതല്‌ ഉപയോക്താക്കൾക്ക് വ്യൂ വൺസ് വഴി പങ്കിട്ട മീഡിയയുടെ സ്‌ക്രീൻഷോട്ട് എടുക്കാൻ കഴിയില്ല, കൂടാതെ ചിത്രങ്ങളോ മറ്റ് മീഡിയയോ ഫോർവേഡ് ചെയ്യാനോ എക്‌സ്‌പോർട്ട് ചെയ്യാനോ സേവ് ചെയ്യാനോ കഴിയില്ല. റീസിവറിന്റെ ഫോണിലോ ഗാലറിയിലോ മീഡിയ സേവാകില്ല. ഷെയർ ചെയ്ത് 14 ദിവസത്തിനുള്ളിൽ ഉപയോക്താക്കൾ മീഡിയ ഫയൽ ഓപ്പൺ ചെയ്തില്ലെങ്കിൽ, അത് ചാറ്റിൽ നിന്ന് ഡീലിറ്റ് ആക്കപ്പെടും.

ഒരു ഉപയോക്താവ് സ്‌ക്രീൻഷോട്ട് എടുക്കാൻ ശ്രമിച്ചാൽ മീഡിയ ബ്ലാങ്കായി   കാണപ്പെടുമെന്ന് വാബെറ്റ് ഇൻഫോ റിപ്പോർട്ടിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group