ബെംഗളൂരു: എടിഎം കൗണ്ട്റിൽ സഹായിക്കാൻ എത്തി പണം തട്ടുന്ന സംഘത്തിലെ 5 പേരെ കെആർപുരത്ത് പൊലിസ് അറസ്റ്റ് ചെയ്തു.പ്രായമുള്ളവരെയും മറ്റും സഹായിക്കാനെന്ന വ്യാജേന എടിഎം കാർഡിന്റെ പിൻ നമ്പർ കൈക്കലാക്കുകയും ഇവരുടെ ശ്രദ്ധ തിരിച്ച് കാർഡ് തട്ടിയെടുക്കുകയും ചെയ്യുന്ന സംഘമാണ് പിടിയിലായതെന്നു പൊലീസ് പറഞ്ഞു. പ്രതികളിൽ 2 പേർ ആന്ധ്ര സ്വദേശികളാണ്.
ഫോണില്‍ കണ്ടതുകൊണ്ടാണ് അങ്ങനെ, വിമര്‍ശനങ്ങളില്‍ ഹൃദയം തകരുന്നു’; പ്രതികരണവുമായി ആദിപുരുഷ് സംവിധായകന്‍
പ്രഭാസ് നായകനായി എത്തുന്ന ആദിപരുഷിന്റെ ടീസറിനു നേരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്.ഇപ്പോള്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ ഓം റൗട്ട്. ടീസറിനെതിരെയുള്ള ട്രോളുകളും വിമര്‍ശനങ്ങളും കാണുമ്ബോള്‍ ഹൃദയം തകരുന്നുവെന്നാണ് ഓം പറഞ്ഞത്. ചിത്രം ബിഗ് സ്ക്രീനിനുവേണ്ടി ഉണ്ടാക്കിയതാണെന്നും മൊബൈലില്‍ കണ്ടാല്‍ പൂര്‍ണത കിട്ടില്ലെന്നുമാണ് സംവിധായകന്റെ വാദം.
എന്റെ ഹൃദയം തകരുന്നതുപോലെ. പക്ഷേ ആശ്ചര്യമില്ല. ഈ സിനിമ വലിയ സ്കെയിലില്‍ തിയറ്ററിനുവേണ്ടി ഉണ്ടാക്കിയിരിക്കുന്നതാണ്. മൊബൈല്‍ ഫോണില്‍ കാണുമ്ബോള്‍ പൂര്‍ണതയില്‍ എത്തുകയില്ല. 3 ഡിയില്‍ കാണുമ്ബോള്‍ അത് മനസ്സിലാകും. എനിക്ക് നിയന്ത്രിക്കാനാകാത്ത അന്തരീക്ഷമാണത്. ഒരു ചോയ്‌സ് നല്‍കിയിരുന്നുവെങ്കില്‍, ഞാന്‍ അത് ഒരിക്കലും യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യില്ലായിരുന്നു.
പക്ഷേ അത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ലോകത്തെ പല ഭാഗങ്ങളിലുമുളള പ്രേക്ഷകരിലേക്ക് എത്തുന്നതിന് ഞങ്ങള്‍ക്ക് അത് റിലീസ് ചെയ്യുകയെന്നത് ഒഴിവാക്കാന്‍ പറ്റാത്തതായിരുന്നു. പ്രായമുള്ള ആളുകളും സിനിമ തിയറ്റര്‍ ഇല്ലാത്ത ഗ്രാമപ്രദേശങ്ങളിലുള്ളവരും ഇന്ന് തിയറ്ററുകളില്‍ എത്താറില്ല. അവരെ കൂടി തിയറ്ററുകളില്‍ എത്തിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. കാരണം ഇത് രാമായണ കഥയാണ്. അതുകൊണ്ടുതന്നെ വിമര്‍ശനങ്ങളില്‍ തളരില്ല. ഇത് ചെറിയ സ്ക്രീനിനു വേണ്ടി എടുത്ത സിനിമയല്ല.” -ഓം റൗട്ട് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ആദിപുരുഷ് ടീസര്‍ റിലീസ് ചെയ്തത്. സിനിമയുടെ ടീസറിന് മോശം പ്രതികരണമാണ് പ്രേക്ഷകരില്‍നിന്നു ലഭിച്ചത്. വിഎഫ്‌എക്സ് ആണ് ആരാധകരെ നിരാശപ്പെടുത്തിയത്. കുട്ടികളുടെ ചാനലുകളില്‍ വരുന്ന കാര്‍ട്ടൂണുകള്‍ക്കുപോലും ഇതിലും നിലവാരമുണ്ടാകും എന്നാണ് വിമര്‍ശനം. 500 കോടിയുടെ കാര്‍ട്ടൂണ്‍ എന്നായിരുന്നു പരിഹാസം. രാമായത്തെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ രാമ- രാവണ യുദ്ധമാണ് കാണിക്കുന്നത്. സെയ്ഫ് അലി ഖാനാണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. കൃതി സനന്‍ ആണ് നായികയാവുന്നത്.