Home Featured ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്തിട്ടുണ്ടോ ? നിങ്ങളുടെ പേരില്‍ എത്ര സിം കാര്‍ഡ് ഉണ്ടെന്ന് അറിയാം; ചെയ്യേണ്ടത് ഇത്രമാത്രം

ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്തിട്ടുണ്ടോ ? നിങ്ങളുടെ പേരില്‍ എത്ര സിം കാര്‍ഡ് ഉണ്ടെന്ന് അറിയാം; ചെയ്യേണ്ടത് ഇത്രമാത്രം

ഡിജിറ്റല്‍ യുഗത്തില്‍ ആധാര്‍ കാര്‍ഡ് ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നായി മാറിയിട്ടുണ്ട്. ബാങ്ക് വായ്പ ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്ക് ആദ്യം ചോദിക്കുന്നത് ആധാര്‍ കാര്‍ഡാണ്. പ്രാധാന്യം വര്‍ധിച്ചത് കൊണ്ട് തന്നെ ആധാര്‍ കാര്‍ഡിന്റെ ദുരുപയോഗവും വര്‍ധിച്ചിട്ടുണ്ട്.പലപ്പോഴും തങ്ങളുടെ ആധാര്‍ കാര്‍ഡ് മറ്റു ചിലര്‍ ദുരുപയോഗം ചെയ്യുന്നതായി അറിയണമെന്നില്ല. ചിലപ്പോള്‍ മറ്റുള്ളവര്‍ ആധാര്‍ കാര്‍ഡ് ഉടമയുടെ പേരില്‍ വായ്പയോ സിം കാര്‍ഡോ വരെ എടുത്ത് തട്ടിപ്പിന് ഇരയാക്കിയെന്നും വരാം. തട്ടിപ്പ് തടയുന്നതിന് 2019ലാണ് സിം കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്ര വിവര സാങ്കേതികവിദ്യ മന്ത്രാലയം നിര്‍ദേശിച്ചത്.

ആധാര്‍ കാര്‍ഡ് ഉടമ അറിയാതെ അവരുടെ പേരില്‍ സിം കാര്‍ഡ് എടുത്ത് ദുരുപയോഗം ചെയ്യുന്നത് തടയാനാണ് ഈ നിര്‍ദേശം മുന്നോട്ടു വച്ചത്. കൂടാതെ തങ്ങളുടെ പേരില്‍ എത്ര സിം കാര്‍ഡ് ഉണ്ടെന്ന് തിരിച്ചറിയാന്‍ ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പ് ഒരു വെബ്‌സൈറ്റിനും രൂപം നല്‍കിയിട്ടുണ്ട്. വെബ്‌സൈറ്റില്‍ കയറി വിവരങ്ങള്‍ കൈമാറിയാല്‍ തങ്ങളുടെ പേരില്‍ ആരെങ്കിലും സിം കാര്‍ഡ് എടുത്തിട്ടുണ്ടോ എന്ന് അറിയാന്‍ സാധിക്കും.

*tafcop.dgtelecom.gov.in എന്ന പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.

*മൊബൈല്‍ നമ്പര്‍ നല്‍കുക.

*ഒടിപി റിക്വിസ്റ്റില്‍ ക്ലിക്ക് ചെയ്യുക. ഒടിപി നമ്പര്‍ നല്‍കിയ ശേഷം വാലിഡേറ്റില്‍ ക്ലിക്ക് ചെയ്യുക.

പേരിന്റെയോ ആധാര്‍ നമ്പറിന്റെയോ അടിസ്ഥാനത്തില്‍ അനുവദിച്ചിരിക്കുന്ന സിം നമ്പര്‍ അറിയാന്‍ സാധിക്കും.പട്ടികയില്‍ അജ്ഞാത നമ്പര്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇടതുവശത്തുള്ള ചെക്ക് ബോക്‌സില്‍ ക്ലിക്ക് ചെയ്ത് പുതിയ നമ്പര്‍ റിപ്പോര്‍ട്ട് ചെയ്യുക.തുടര്‍ന്ന് ടെലികോം സേവന ദാതാക്കളെ വിളിച്ച് നമ്പര്‍ ബ്ലോക്ക് ചെയ്യാനുള്ള നടപടി സ്വീകരിക്കുക.

നഗ്നനായി പ്രാര്‍ഥിച്ചാല്‍ കടം മാറും’; വിവസ്ത്രനായി 16കാരന്റെ ആരാധന, മൂന്നു പേര്‍ അറസ്റ്റില്‍

കൊപ്പല്‍ (കര്‍ണാടക): പതിനാറുകാരനെ വസ്ത്രമില്ലാതെ ആരാധന നടത്താന്‍ നിര്‍ബന്ധിച്ച കേസില്‍ മൂന്ന് പേരെ കര്‍ണാടക പോലിസ് അറസ്റ്റ് ചെയ്തു.പ്രതികള്‍ വീഡിയോ ചിത്രീകരിച്ച്‌ സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്യുകയും ഇത് വൈറലാവുകയും ചെയ്തിരുന്നു.പ്രതികളായ ശരണപ്പ തലവാര, വിരൂപന ഗൗഡ സിദ്ധന ഗൗദ്ര, ശരണപ്പ ഓജനഹള്ളി എന്നിവരെയാണ് കൊപ്പല്‍ റൂറല്‍ പോലിസ് അറസ്റ്റ് ചെയ്തത്. ശരണപ്പ തലവാരയെ ജുഡീഷ്യല്‍ കസ്റ്റഡിയിലും മറ്റ് രണ്ട് പ്രതികളെ പോലിസ് കസ്റ്റഡിയിലും വിട്ടു.

ദരിദ്രകുടുംബത്തിലെ ആണ്‍കുട്ടി നഗ്‌നരായി ദൈവത്തിനെ ആരാധിച്ചാല്‍ പിതാവിന്റെ കടങ്ങള്‍ തീരുമെന്ന് പ്രതികള്‍ മൂന്ന് പേരും 16കാരനെ വിശ്വസിപ്പിച്ചിരുന്നതായി പോലിസ് പറഞ്ഞു.പിതാവിന്റെ കടങ്ങള്‍ തീരണമെങ്കില്‍ താന്‍ ഈ പ്രവൃത്തി ചെയ്യണമെന്ന് പ്രതികള്‍ കുട്ടിയോട് പറഞ്ഞു. നഗ്‌നരായി ആരാധന നടത്തിയാല്‍ ഉടന്‍ തന്നെ കുടുംബത്തിന് പണം ലഭിക്കുമെന്ന് അവര്‍ ഉറപ്പുനല്‍കുകയും ചെയ്തു.

പിന്നീട് അവര്‍ കുട്ടിയെ ഹുബ്ബള്ളി നഗരത്തിലെ ഒരു ലോഡ്ജിലേക്ക് കൊണ്ടുപോയി നഗ്‌നാവസ്ഥയില്‍ ദൈവത്തിന് ആരാധന നടത്താന്‍ പ്രേരിപ്പിച്ചുവെന്ന് പോലിസ് പറഞ്ഞു.തുടര്‍ന്ന് പ്രതികള്‍ മുഴുവന്‍ ദൃശ്യങ്ങളും പകര്‍ത്തി. പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ അവര്‍ പങ്കുവച്ചു. വീഡിയോ പ്രചരിക്കുന്ന വിവരം അറിഞ്ഞതോടെ കുട്ടി തനിക്ക് സംഭവിച്ചത് പോലിസിനെ അറിയിക്കുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group