മലയാളത്തിലെ അപ്കമിംഗ് റിലീസുകളില്‍ ഏറ്റവുമധികം പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള ഒന്നാണ് മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന റോഷാക്ക്. ഡാര്‍ക് ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര് ലൂക്ക് ആന്‍റണി എന്നാണ്. ഒക്ടോബര്‍ 7 ന് ആണ് ചിത്രത്തിന്‍റെ റിലീസ്. ടൈറ്റില്‍ പോസ്റ്റര്‍ മുതല്‍ പ്രേക്ഷകരില്‍ ആകാംക്ഷയുണര്‍ത്തിയ ചിത്രം പ്രൊമോഷണല്‍ മെറ്റീരിയലുകളിലൂടെ ഇപ്പോഴും അത് തുടരുന്നുണ്ട്. ചിത്രത്തിന്‍റെ പുതിയ പോസ്റ്ററും അത്തരത്തിലുള്ള ഒന്നാണ്.
മരത്തില്‍ ഇടിച്ച ഒരു കാറിലിരുന്ന് കാപ്പി കുടിക്കുന്ന മമ്മൂട്ടിയുടെ നായക കഥാപാത്രമാണ് പോസ്റ്ററില്‍ ഉള്ളത്. കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ ഒരുക്കുന്ന ചിത്രമാണ് റോഷാക്ക്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായത്. ചിത്രത്തിന് ക്ലീന്‍ യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രത്തിന്റെ ഓവര്‍സീസ് വിതരണം നിര്‍വഹിച്ചിരിക്കുന്നത് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
അഡ്വേഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‍ലീസ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സമീര്‍ അബ്ദുള്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബാദുഷയാണ് പ്രൊജക്ട് ഡിസൈനര്‍. കിരണ്‍ ദാസ് ചിത്രസംയോജനവും മിഥുന്‍ മുകുന്ദന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ഷാജി നടുവില്‍ ആണ് കലാസംവിധാനം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, ചമയം റോണക്‌സ് സേവ്യര്‍, ആന്‍സ് എസ് ജോര്‍ജ്, വസ്ത്രാലങ്കാരം സമീറ സനീഷ്, പിആര്‍ഒ പ്രതീഷ് ശേഖര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അനൂപ് സുന്ദരന്‍, വിഷ്ണു സുഗതന്‍ എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.
ദുര്‍ഗാ പൂജക്കിടെ പന്തലില്‍ തീ പടര്‍ന്നു, രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു, 60 പേര്‍ക്ക് പരിക്ക്
വാരണസി : ദുര്‍ഗാ പൂജക്കിടെ പന്തലില്‍ തീ പടര്‍ന്ന് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. അറുപത് പേര്‍ക്കാണ് പൂജക്കിടെയുണ്ടായ അഗ്നി ബാധയില്‍ പരിക്കേറ്റത്.
ഉത്തര്‍ പ്രദേശിലെ ധദോഹിയില്‍ ഇന്നലെ രാത്രിയായിരുന്നു അപകടം. പന്തലില്‍ ആരതി നടക്കുന്നതിനിടെ രാത്രി ഒമ്ബത് മണിയോടെയാണ് അഗ്നിബാധയുണ്ടായത്. ഇലക്‌ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടത്തിന് കാരണമായതെന്നാണ് കരുതുന്നത്. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു.
45 വയസ്സുള്ള സ്ത്രീയും 12 വയസ്സുള്ള ആണ്‍ കുട്ടിയും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. പത്തുവയസ്സ് കാരന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിച്ചു.
ഇതോടെ മരണം മൂന്നായതായി ജില്ലാ മജിസ്ട്രേറ്റ് ഗൗരംഗ് രതി പറഞ്ഞു. 150 ഓളം പേര്‍ ദുര്‍ഗ പൂജയ്ക്കായി സംഭവ സ്ഥലത്തി എത്തിയിരുന്നു. അപകടം നടന്നതിനെ കുറിച്ച് അന്വേഷിക്കുമെന്ന് ഗൗരംഗ് രതി പറഞ്ഞു.