Home Featured കര്‍ണാടക:പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍

കര്‍ണാടക:പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍

ബെം​ഗളൂരു: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ യുവാവ് ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍. കര്‍ണാടകയിലെ ബെല​ഗാവി ഹിന്ദല്‍​ഗ സെന്‍ട്രല്‍ ജയിലിലാണ് 21കാരനായ വിചാരണ തടവുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ബെല​ഗാവി സ്വദേശിനിയായ 14കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് ഇയാള്‍ ജയിലിലായത്. അഞ്ച് മാസം മുമ്ബായിരുന്നു പീഡനം. സംഭവത്തില്‍ പോക്സോ വകുപ്പിലേയും ഐപിസിയിലേയും വിവിധ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അഞ്ച് മാസമായി ജയിലില്‍ കഴിഞ്ഞുവരികയായിരുന്ന ഇയാളുടെ ജാമ്യത്തിനായി കുടുംബം പ്രാദേശിക കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും ഹരജി തള്ളുകയായിരുന്നു.

ഞായറാഴ്ച രാവിലെയാണ് പ്രതിയെ സ്വന്തം ബെഡ്ഷീറ്റില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയതെന്ന് ജയില്‍ ഉദ്യോ​ഗസ്ഥര്‍ പറഞ്ഞു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നതായും ഉദ്യോ​ഗസ്ഥന്‍ വ്യക്തമാക്കി. സംഭവത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചതായി പൊലീസ് ഉദ്യോ​ഗസ്ഥര്‍ അറിയിച്ചു.

അലക്സ ചതിച്ചാശാനേ! അലക്സാ റെക്കോർഡിങ് സംവിധാനത്തിലൂടെ കാമുകന്റെ അവിഹിതം പിടികൂടി യുവതി

ആമസോണിന്റെ അലക്സാ റെക്കോർഡിങ് ആപ്പിലൂടെ പുലിവാലു പിടിച്ചിരിക്കുകയാണ് ഒരു യുവാവ്. അലക്സാ ആപ്പിന്റെ സഹായത്തോടെ തന്റെ  അവിഹിതം കാമുകി കൈയോടെ പിടികൂടിയതിന്റെ അങ്കലാപ്പിലാണ് യുവാവ് ഇപ്പോൾ. അലക്സാ ആപ്പ് തല്ലി പൊട്ടിച്ചു കളയാൻ ഉള്ള ദേഷ്യം യുവാവിൽ ഉണ്ടെങ്കിലും കാമുകി ജെസിക്കാ ലോമാന് അലക്സാ ആപ്പാണ് ഇപ്പോൾ എല്ലാം. അലക്സ തന്നെ കാമുകന്റെ ചതിയിൽ നിന്നും രക്ഷിച്ചതിലുള്ള സന്തോഷത്തിലാണ് യുവതി ഇപ്പോൾ. 

ആമസോൺ അലക്സായുടെ റെക്കോർഡിങ് സംവിധാനമാണ് കാമുകന്റെ കള്ളത്തരം പിടികൂടാൻ ജെസിക്കയെ സഹായിച്ചത്. ജെസിക്കയും കാമുകനും വർഷങ്ങളായി പ്രണയത്തിലായിരുന്നു. ഇരുവരും ഒരുമിച്ച് ഒരു വീട്ടിലായിരുന്നു താമസം. എന്നാൽ ഇതിനിടയിൽ കാമുകൻ മറ്റൊരു യുവതിയുമായി ബന്ധം സ്ഥാപിച്ചിരുന്നു. ജെസിക്ക വീട്ടിൽ ഇല്ലാതിരിക്കുമ്പോൾ അയാൾ ആ യുവതിയെ വീട്ടിലേക്ക് ക്ഷണിക്കുന്നത് പതിവായിരുന്നു. 

എന്നാൽ, ഇരുവർക്കും അറിയില്ലായിരുന്നു അലക്സയ്ക്ക് നൽകുന്ന കമാൻഡുകൾ അലക്സ റെക്കോർഡ് ചെയ്യുന്നുണ്ടെന്ന്. ഇതിനിടയിൽ ഒരു ദിവസം ജെസിക അലക്സയുടെ ഹിസ്റ്ററി സെക്ഷൻ പരിശോധിച്ചു. അപ്പോൾ അതിൽ തന്റെയും തന്റെ കാമുകന്റേതുമല്ലാത്ത നിരവധി ശബ്ദത്തിന്റെ കമാൻഡുകൾ രേഖപ്പെടുത്തിയിട്ടുള്ളതായി കണ്ടെത്തി. സംശയം തോന്നി ജസിക്കാ ഓരോ റെക്കോർഡുകളും പരിശോധിച്ചപ്പോഴാണ് കാമുകന്റെ ചതി മനസ്സിലായത്. 

കാമുകനെ കാണാൻ എത്തിയ യുവതി അലക്സയോട് മ്യൂസിക് പ്ലേ ചെയ്യാൻ ആവശ്യപ്പെടുന്നത് അടക്കമുള്ള റെക്കോർഡിങ്ങുകളാണ് ജസിക്ക കണ്ടെത്തിയത്. ജസിക്കാ അലക്സയിൽ നിന്നും താൻ കണ്ടെടുത്ത റെക്കോർഡിങ്ങുകൾ അടക്കം ടിക്ടോക്കിലൂടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. നിമിഷനേരം കൊണ്ടാണ് ജെസിക്കയുടെ പോസ്റ്റ് വൈറലായത്. 

കാമുകന്റെ ചതി പിടികൂടാൻ സഹായിച്ച അലക്സയ്ക്ക് നന്ദി എന്നാണ് നിരവധി പേർ ജെസിക്കയുടെ പോസ്റ്റിനു താഴെ രേഖപ്പെടുത്തിയിരിക്കുന്നത്. കാമുകന്മാരുടെ കള്ളത്തരം പിടികൂടാൻ എല്ലാ കാമുകിമാർക്കും ഇത് ഉപയോഗിക്കാമെന്നും ചിലർ രസകരമായി കുറിച്ചിട്ടുണ്ട്. 

You may also like

error: Content is protected !!
Join Our WhatsApp Group