വ്യക്തി വിവരങ്ങൾ ചോർത്താൻ പുതുമാർഗങ്ങൾ തേടുകയാണ് ഹാക്കർമാർ. ഇതിനായി മാരക വൈറസുകൾ പല രൂപത്തിൽ നമ്മുടെ ഫോണിലേക്ക് ഇവർ കടത്തിവിടാൻശ്രമിക്കുന്നുണ്ട്. അത്തരമൊരു വൈറസിനെ കുറിച്ച് താക്കീത് നൽകുക യാണ് വിദഗ്ധർ.എസ്ബിഐ, പിഎൻബി, കാനറ ബാങ്ക് ഉപഭോക്താക്കളോട് സോവ മാൽവെയറിനെതിരെ കരുതിയിരിക്കാൻ നിർദേശം നൽകിയിരിക്കുകയാണ് അധികൃതർ.
‘നിങ്ങളുടെ വിലപ്പെട്ട വിവരങ്ങൾ കവർന്നെടുക്കാൻ മാൽവെയറുകളെ അനുവദിക്കരുത്. വിശ്വസ്തമായ ഇടങ്ങളിൽ നിന്ന് മാത്രം വിശ്വസ്തമായ ആപ്പുകൾ ഡൗൺലോഡ് ചെയ്യുക.’- എസ്ബിഐ ട്വീറ്റ് ചെയ്തു.
എന്താണ് സോവ വൈറസ് ?:എസ്ബിഐ നൽകുന്ന വിവരം പ്രകാരം ഒരു ട്രോജൻ മാൽവെയറാണ് സോവ. വ്യാജ ബാങ്കിംഗ് ആപ്പുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കളെ ലക്ഷ്യമിടുന്ന ഈ മാൽവെയർ ഫോണിൽ നുഴഞ്ഞുകയറി സ്വകാര്യ വിവരങ്ങൾ ചോർത്തുന്നു.
എങ്ങനെയാണ് സോവ ഫോണിൽ നുഴഞ്ഞുകയറുന്നത് ?:മറ്റ് മാൽവെയറുകളുടെ അതേ മോഡലിലാണ് സോവയുടേയും പ്രവർത്തന രീതി. വ്യാജ ടെക്സ്റ്റ് മെസേജുകൾക്കൊപ്പമുള്ള ലിങ്കിലാണ് അപകടം പതിയിരിക്കുന്നത്. ചക്കരക്കൽ വാർത്ത. ഈ ലിങ്കിൽ നാം ക്ലിക്ക് ചെയ്യുന്നതോടെ സോവ നമ്മുടെ ഫോണിൽ ഇൻസ്‌റ്റോൾ ആകുന്നു.
പിന്നീട് ഹാക്കർമാർക്ക് നമ്മുടെ ഫോണിലെ ആപ്പുകളെ കുറിച്ചുള്ള വിവരം കൈമാറുകയും നമ്മുടെ ഫോൺ അവ നിയന്ത്രിക്കുകയും ചെയ്യുന്നു.മാൽവെയർ ഫോണിൽ വന്നാൽ അത് നീക്കം ചെയ്യാൻ ബുദ്ധിമുട്ടാണെന്ന് വിദഗ്ധർ പറയുന്നത്. അതുകൊണ്ട് തന്നെ ജാഗ്രത പാലിക്കുകയാണ് വേണ്ടത്. അനാവശ്യ ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് അപകടം വിളിച്ചു വരുത്താതിരിക്കുക.
പണത്തിന് വേണ്ടി നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയ ആള്‍ കണ്ണൂരില്‍ അറസ്റ്റില്‍
പണത്തിന് വേണ്ടി നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയ ആള്‍ അറസ്റ്റില്‍. കുട്ടിയുമായി മലബാര്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്യവേ കണ്ണൂരില്‍ നിന്നാണ് പ്രതി പിടിയിലായത്. കുട്ടി സുരക്ഷിതയാണ്. ഝാര്‍ഖണ്ഡ് സ്വദേശിയും മംഗളൂരു പാണ്ടേശ്വരയിലെ താമസക്കാരനുമായ വികാഷിന്റെ മകളെയാണ് തട്ടിക്കൊണ്ടു പോയത്.ഝാര്‍ഖണ്ഡ് ധന്‍ബാദ് സ്വദേശി വിക്രം കുമാര്‍ (26) ആണ് പ്രതി. കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് രക്ഷിതാവ് പാണ്ടേശ്വര പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് വിവരം റെയില്‍വേ സുരക്ഷാസേനയ്ക്ക് കൈമാറി.
മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസില്‍ (16630) കുട്ടിയെയും കൊണ്ട് പ്രതി കയറിയെന്ന് മനസ്സിലാക്കിയതോടെ ആര്‍.പി.എഫും റെയില്‍വേ പോലീസും നിരീക്ഷിച്ചു.വണ്ടി കണ്ണൂരിലെത്തിയപ്പോള്‍ ജനറല്‍ കോച്ചില്‍ കുട്ടിയോടൊപ്പം വിക്രം കുമാറിനെ കണ്ടെത്തി അറസ്റ്റ് ചെയ്തു. കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് കൈമാറി. പിന്നീട് മംഗളൂരുവിലുള്ള രക്ഷിതാക്കളെ ഏല്‍പ്പിച്ചു.അറസ്റ്റിലായ വിക്രം കുമാറിനെ പാണ്ടേശ്വര പോലീസിന് കൈമാറി.
കുട്ടിയുടെ കുടുംബത്തെ പരിചയമുള്ളയാളാണ് പ്രതി. ആര്‍.പി.എഫ്. കണ്ണൂര്‍ ഇന്‍സ്‌പെക്ടര്‍ ബിനോയ് ആന്റണി, എസ്.ഐ. എന്‍.കെ ശശി, എ.എസ്.ഐമാരായ വി വി സഞ്ജയ് കുമാര്‍, പി ശശിധരന്‍, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ എ.കെ ഗണേശന്‍, സി.ടി.കെ ഷാജിത്, പി.എസ് ശില്പ, റെയില്‍വേ പോലീസിലെ എസ് സംഗീത്, വി.കെ വിപിന്‍, പി.പി സുബൈര്‍ എന്നിവരാണ് കുട്ടിയെ കണ്ടെത്തിയത്.