ബെംഗളൂരു: ദസറ, പൂജ അവധി തിരക്ക് നിയന്ത്രിക്കാൻ ബെംഗളൂരുവിലെ 5 റെയിൽവേ സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് 10 രൂപയിൽ നിന്ന് 20 രൂപയാക്കി ഉയർത്തി. കെഎസ്ആർ,ബെംഗളൂരു, ബെംഗളൂരു കന്റോൺമെന്റ്, യശ്വന്ത്പുര, ബയ്യപ്പനഹള്ളി വിശ്വേശ്വരായ ടെർമിനൽ, കെആർ പുരം സ്റ്റേഷനുകളിലെ നിരക്കാണ് ഉയർത്തിയത്.മൈസൂരു, ബള്ളി, ബേളഗാവി സ്റ്റേഷനുകളിലെ നിരക്കും ഉയർത്തിയിട്ടുണ്ട്. നിരക്ക് വർധന താൽക്കാലികമാണെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ വാർത്തക്കുറിപ്പിൽ അറിയിച്ചു.
വീണ്ടും ഇ.വി ദുരന്തം; ചാര്‍ജ് ചെയ്യവേ ഇലക്ട്രിക് സ്കൂട്ടര്‍ പൊട്ടിത്തെറിച്ച് ഏഴുവയസ്സുകാരന് ദാരുണാന്ത്യം
മുംബൈ: ഇലക്ട്രിക് സ്കൂട്ടര്‍ ബാറ്ററി ചാര്‍ജിങ്ങിനിടെ പൊട്ടിത്തെറിച്ച് 7 വയസ്സുകാരന് ദാരുണാന്ത്യം. മുംബൈയിലെ വസൈയിയിലെ രാംദാസ് നഗറിലാണ് സംഭവം.വീടിനുള്ളില്‍ വച്ച് സ്കൂട്ടര്‍ ചാര്‍ജ് ചെയ്യുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. 80 ശതമാനത്തോളം പൊള്ളലേറ്റ സാബിര്‍ അന്‍സാരിയാണ് മരിച്ചത്.സെപ്തംബര്‍ 23ന് പുലര്‍ച്ചെ 5.30 ഓടെ വീട്ടിലെ ലിവിംഗ് റൂമില്‍ ചാര്‍ജ് ചെയ്യാന്‍ വച്ച ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു. ഷോര്‍ട്ട് സെര്‍ക്യൂട്ട് മൂലമാണ് അപകടം സംഭംവിച്ചതെന്നാണ് സൂചന. ലിവിംഗ് റൂമില്‍ മുത്തശ്ശിക്കൊപ്പം സാബിര്‍ ഉറങ്ങുന്നതനിടെ ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു.
മുത്തശ്ശി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും സാബിറിന് ഗുരുതരമായി പൊള്ളലേറ്റു. ഭയങ്കരമായ ശബ്ദം കേട്ടാണ് സാബിറിന്റെ അമ്മ ഉണര്‍ന്നത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. ഗുരുതരമായി പൊള്ളലേറ്റ സാബിര്‍ ചികിത്സയിലിരിക്കെ സെപ്തംബര്‍ 30 ന് മരിക്കുകയായിരുന്നു.സ്ഫോടനത്തില്‍ വീട് ഭാഗികമായി തകര്‍ന്നിട്ടുണ്ട്. വീട്ടിലെ ഇലക്ട്രിക് സാധനങ്ങളുള്‍പ്പെടെ ഫര്‍ണിച്ചറുകളും നശിച്ചു. അഗ്നിരക്ഷാസേന സ്ഥലത്തെത്തി അപകടത്തിന്റെ തോത് വിലയിരുത്തി.
ബാറ്ററി കൂടുതല്‍ ചൂടായതാകാം അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ജയ്പൂര്‍ കേന്ദ്രമായുള്ള സ്കൂട്ടര്‍ നിര്‍മ്മാതാക്കളോട് ബാറ്ററി പരിശോധിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അപകടമരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. ബാറ്ററി കൂടുതലായി ചാര്‍ജ് ചെയ്തതാണ് അപകട കാരണമെന്ന വാദം കുട്ടിയുടെ പിതാവ് സര്‍ഫറാസ് തള്ളി.
തന്നോട് മൂന്ന് മൂന്ന് മുതല്‍ നാല് മണിക്കൂര്‍ വരെ ചാര്‍ജ് ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഇദ്ദേഹം പറഞ്ഞു.രാത്രി സമയങ്ങളില്‍ ബാറ്ററികളും മൊബൈല്‍ ഫോണുകളും ചാര്‍ജ് ചെയ്യരുതെന്ന് പോലീസ് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവി ബാറ്ററികള്‍ തുറസ്സായ സ്ഥലങ്ങളില്‍ ചാര്‍ജ് ചെയ്യണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.