ബെംഗളൂരു : എച്ച്എഎൽ എഇസിഎസ് ലേഔട്ടിൽ ബസ് സ്റ്റോപ്പ് ഇളക്കി കടത്തികൊണ്ടു പോയതായി പരാതി. ഇരുമ്പ് തൂണുകളും ഇലക്ട്രിക്കൽ സാമഗ്രികളുമാണ് കവർന്നത്.6 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ബസ് സ്റ്റോപ്പിന്റെ സംരക്ഷണ ചുമതലയുള്ള സൈൻ പോസ്റ്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ചീഫ് മാനേജർ എൻ.രവി റെഡി എച്ച്എഎൽ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.കഴിഞ്ഞ ആഴ്ച ജീവനക്കാർ ബസ് സ്റ്റോപ്പ് വൃത്തിയാക്കാൻ ചെന്നപ്പോഴാണ് മോഷണം ശ്രദ്ധയിൽ പെട്ടത്.
യുവാവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവം; കൊലപാതകത്തിലേക്ക് നയിച്ചത് വ്യക്തിവൈരാഗ്യം
ചങ്ങനാശേരി: സുഹൃത്ത് ബിന്ദുകുമാറിനെ കൊലപ്പെടുത്തി വീടിന്റെ തറ മാന്തി കുഴിച്ചിട്ട കൃത്യം വിശദീകരിക്കുമ്ബോള്‍ ഭാവവ്യത്യാസങ്ങളില്ലാതെ മുത്തുകുമാര്‍.കൊലപാതകം നടത്തിയ രീതികളെല്ലാം മുത്തുകുമാര്‍ പോലീസിനോട് ഒരു കൂസലുംകൂടാതെയാണ് വിശദീകരിച്ചത്. ആലപ്പുഴയില്‍ പാതിരപ്പള്ളിയില്നിന്നു അറസ്റ്റ് ചെയ്ത ആര്യാട് മറ്റത്തില്‍ മുത്തുകുമാറി(53)നെ ഇന്നലെ ഉച്ചയോടെയാണ് ചങ്ങനാശേരി പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്.
വൈകുന്നേരം അഞ്ചോടെ പോലീസ് സംഘം മുത്തുകുമാറിനെ ബിന്ദുകുമാര്‍ കൊലചെയ്യപ്പെട്ട ചങ്ങനാശേരി പൂവം എസി കോളനിയിലുള്ള മുത്തുകുമാറിന്റെ വാടക വീട്ടിലെത്തിച്ചു. ഇവിടെവച്ചാണ് മുത്തുകുമാര്‍ കൊലപാതക കൃത്യം ഒരു കഥ പോലെ വിശദീകരിച്ചത്. ബൈക്കില്‍ പൂവത്തുള്ള വീട്ടിലെത്തിയ ബിന്ദുകുമാറും മുത്തുകുമാറും മറ്റ് രണ്ടുപേരും ചേര്‍ന്ന് മദ്യപിച്ചു. ഇതിനിടയില്‍ വാക്കുതര്‍ക്കമുണ്ടായി. മൂവരും ചേര്‍ന്ന് ബിന്ദുകുമാറിനെ ക്രൂരമായി മര്‍ദിച്ചു.മരണപ്പെട്ട ബിന്ദുകുമാറിനെ മൂവരും ചേര്‍ന്ന് വീടിനോടു ചേര്‍ന്നുള്ള ഷെഡിന്റെ തറതുരന്ന് കുഴിച്ചിട്ടതായും മുത്തുകുമാര്‍ വിശദീകരിച്ചു.
ബിന്ദുകുമാറുമായി നിലനിന്നിരുന്ന വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. കൃത്യത്തിലുണ്ടായിരുന്ന രണ്ടുപേരെക്കൂടി അറസ്റ്റ്ചെയ്ത് ചോദ്യം ചെയ്താലെ കൊലപാതക കാരണങ്ങളും മറ്റും വ്യക്തമാകുകയുള്ളൂവെന്നാണ് പോലീസിന്റെ ഭാഷ്യം. ചങ്ങനാശേരി ഡിവൈഎസ്പി സി.ജി. സനല്‍, എസ്എച്ച്ഒ റിച്ചാര്‍ഡ് വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ തെളിവെടുപ്പിനായി കൃത്യം നടന്ന പൂവത്തുള്ള മുത്തുകുമാറിന്റെ വീട്ടിലെത്തിച്ചത്.
കൊലപാതകത്തിനുശേഷം മൃതദേഹം മറവുചെയ്യാന്‍ ഉപയോഗിച്ചെന്നു കരുതുന്ന മണ്‍വെട്ടിയും കമ്ബിപ്പാരയും സമീപ വീട്ടില്‍നിന്നും മുത്തുകുമാര്‍ പോലീസിനു കാട്ടിക്കൊടുത്തു. മൃതദേഹം മറവുചെയ്യാന്‍ സിമന്റ് വാങ്ങിയ തൃക്കൊടിത്താനം മുക്കാട്ടുപടിയിലുള്ള സിമന്റു കടയിലും പ്രതിയെ എത്തിച്ച് പോലീസ് തെളിവെടുത്തു.