ബെംഗളുരു: യുവാവിനെ നിർബന്ധപൂർവ്വം മതം മാറ്റി സുന്നത് ബിഫ് തീറ്റ സംഭവത്തിൽ കർണാടകയിൽ സംഘർഷം. ശ്രീധർ ഗംഗാധർ എന്ന 26 വയസ്സുകാരനാണ് കൊടും ക്രൂരതയ്ക്ക് ഇരയായത്.
ഇയാളുടെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തെ തുടർന്ന് മണ്ഡ്യയിൽ ഹിന്ദു സംഘടനകൾ ഇസ്ലാമിക മതപഠന കേന്ദ്രങ്ങളിലേക്ക് മാർച്ച് നടത്തിയതിനെ തുടർന്ന് സംഘർഷമുണ്ടായി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കർണാടക പോലീസ് അറിയിച്ചു.
മതം മാറ്റിയവർ തന്റെ പേര് മുഹമ്മദ് സൽമാൻ എന്നാക്കി മാറ്റിയതായും ഗംഗാധർ പരാതിയിൽ പറയുന്നു. മാണ്ഡ്യ സ്വദേശിയായ അജാവൂർ റഹ്മാൻ, ബാണശങ്കരി പള്ളിയിലെ ഉസ്താദ് അസീസ് എന്നിവർക്കെതിരെയാണ് പരാതി. മെയ് മാസം മുതൽ പ്രതികൾ മതപരിവർത്തനത്തിന്റെ ഭാഗമായി തന്നെ നിർബ്ബന്ധിച്ച് പള്ളിയിൽ പോയിരുന്നതായി പരാതിയിൽ പറയുന്നു.

മതം മാറ്റിയതിനെ തുടർന്ന് പ്രതികൾ ഗംഗാധരനെ ബംഗലൂരുവിലെ നിരവധി പള്ളികളിൽ പോയി. പിന്നീട് നിർബന്ധപൂർവ്വം സുന്നത് ചെയ്ത ബിഫ് തീറ്റിച്ചു. പുതീർത്തപ്പോൾ ക്രൂരമായി മർദ്ദിച്ചതായും ഗംഗാധരൻ പറഞ്ഞു.
തിരുപ്പതിയിലെ പള്ളിയിൽ എത്തിച്ച് ഖുറാൻ പഠിപ്പിച്ചു. ഇസ്ലാമിക രീതിയിൽ നിസ്കരിക്കാൻ പഠിപ്പിച്ചു. തുടർന്ന് മൂന്ന് ഹിന്ദുക്കളെയെങ്കിലും ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യാൻ നിർദ്ദേശം നൽകി. അത്യാവശ്യ ഘട്ടത്തിൽ ഉപയോഗിക്കാൻ എന്ന പേരിൽ തോക്കുംശ്രീധർ ഗംഗാധരന്റെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. രാഷ്ട്രീയ ബന്ധം പരിശോധിക്കുമെന്നും കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
പരീക്ഷയില്‍ അക്ഷരത്തെറ്റ് വരുത്തിയതിന് അധ്യാപകന്റെ ക്രൂരമര്‍ദനത്തിനിരയായ ദളിത് വിദ്യാര്‍ത്ഥി മരിച്ചു
അധ്യാപകന്റെ മര്‍ദനത്തിനിരയായ 15വയസുകാരനായ ദളിത് വിദ്യാര്‍ത്ഥി മരിച്ചു. യുപിയിലെ ഔറയ്യ ജില്ലയിലാണ് സംഭവം.നിഖിത് ദോഹ്രെ എന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ചത്.
ക്ലാസ് പരീക്ഷയില്‍ അക്ഷരത്തെറ്റ് വരുത്തി എന്നാരോപിച്ചാണ് ഉയര്‍ന്ന ജാതിയില്‍പ്പെട്ട അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ചത്. സംഭവത്തിന് ശേഷം ചികിത്സയിലിരിക്കെ 19ാം ദിവസമാണ് വിദ്യാര്‍ത്ഥിയുടെ മരണം.
ശനിയാഴ്ച രാത്രി ഇറ്റാവ ജില്ലയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് നിഖിത് ദോഹ്രെ മരിച്ചത്. സെപ്തംബര്‍ 7 നാണ് അധ്യാപകന്‍ അശ്വിനി സിംഗ് കുട്ടിയെ വടിയുപയോഗിച്ച് മര്‍ദിക്കുകയും ബോധരഹിതനായി വീഴുന്നതുവരെ ചവിട്ടുകയും ചെയ്തത്.
കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. മര്‍ദനമേറ്റ് ഗുരുതരാവസ്ഥയിലായ വിദ്യാര്‍ത്ഥി ബോധരഹിതനായി ആശുപത്രിയില്‍ കിടക്കുന്ന വിഡിയോ കുടുംബം തന്നെ പുറത്തുവിട്ടിരുന്നു.