മാംസം കഴിക്കുന്ന പുരുഷന്മാർക്കൊപ്പം സെക്സ് ചെയ്യരുതെന്നും അവർക്ക് സെക്സ് നിഷേധിക്കണമെന്നും പ്രമുഖ മൃഗാവകാശ സംഘടന. മാംസം കഴിക്കുന്ന പുരുഷന്മാരാണ് കൂടുതൽ ഗ്രീൻഹൗസ് എമിഷന് കാരണക്കാരാകുന്നത് എന്ന് പറഞ്ഞാണ് സംഘടനയുടെ അഭിപ്രായ പ്രകടനം.
പെറ്റ (People for the Ethical Treatment of Animals -PETA) -യുടെ ജർമ്മൻ ഡിവിഷനാണ് സ്ത്രീകളോട് മാംസം കഴിക്കുന്ന പുരുഷന്മാർക്ക് സെക്സ് നിഷേധിക്കണമെന്ന് പറഞ്ഞത്. എന്തായാലും പെറ്റയുടെ ഈ അഭിപ്രായം ജർമ്മനിയിലെ ആളുകൾക്കിടയിൽ വലിയ തരത്തിൽ രോഷം സൃഷ്ടിച്ചിട്ടുണ്ട്. സോസേജിഷ്ടപ്പെടുന്ന പുരുഷന്മാർ ഇഷ്ടം പോലെ ഉള്ള സ്ഥലമാണ് ജർമ്മനി.
പെറ്റയുടെ ജർമ്മൻ ബ്രാഞ്ച് കഴിഞ്ഞ വർഷം പ്ലോസ് വൺ എന്ന ശാസ്ത്ര ജേണലിൽ നിന്നുള്ള ഗവേഷണം ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യം സൂചിപ്പിച്ചത്. പുരുഷന്മാരാണ് കൂടുതൽ മാംസം കഴിക്കുന്നത് എന്നും അതിനാൽ അവർ സ്ത്രീകളേക്കാൾ 41 ശതമാനം അധികം മലിനീകരണത്തിന് കാരണക്കാരാകുന്നു എന്നുമാണ് ജേണലിൽ പറയുന്നത്.

അത്തരം ടോക്സിക് മസ്കുലിനിറ്റി ഭൂമിയെ കൊല്ലുകയാണ് എന്നും സംഘടന പറഞ്ഞു. ജനിക്കാത്ത ഓരോ കുട്ടിയും പ്രതിവർഷം 58.6 ടൺ CO2 ലാഭിക്കുമെന്നും സംഘടന അവകാശപ്പെട്ടു. പുരുഷന്മാരിൽ നിന്നും 41 ശതമാനം മാംസ നികുതി ഈടാക്കണമെന്നും പെറ്റ ആവശ്യപ്പെട്ടിട്ടുണ്ട്.
മാംസം കഴിക്കുന്ന പുരുഷന്മാർ കൂടുതലായി ഭൂമിയെ ഇല്ലാതാക്കി കൊണ്ടിരിക്കയാണ്. അത്തരം പുരുഷന്മാരും കൂടി വരുന്നു. വലിയ തരത്തിലുള്ള ദോഷമാണ് അത് നമ്മുടെ ഗ്രഹത്തോട് ചെയ്യുന്നത് എന്നും പെറ്റ അഭിപ്രായപ്പെടുന്നു. ഏതായാലും പെറ്റയുടെ അഭിപ്രായ പ്രകടനം വലിയ തരത്തിലുള്ള രോഷമാണ് ജർമ്മനിയിലെ ആളുകൾക്കിടയിൽ ഉണ്ടാക്കിയത്. പ്രത്യേകിച്ച് പുരുഷന്മാർക്കിടയിൽ.
സംഘടന അവകാശപ്പെട്ടു. പുരുഷന്മാരിൽ നിന്നും 41 ശതമാനം മാംസ നികുതി ഈടാക്കണമെന്നും പെറ്റ ആവശ്യപ്പെട്ടിട്ടുണ്ട്.
മാംസം കഴിക്കുന്ന പുരുഷന്മാർ കൂടുതലായി ഭൂമിയെ ഇല്ലാതാക്കി കൊണ്ടിരിക്കയാണ്. അത്തരം പുരുഷന്മാരും കൂടി വരുന്നു. വലിയ തരത്തിലുള്ള ദോഷമാണ് അത് നമ്മുടെ ഗ്രഹത്തോട് ചെയ്യുന്നത് എന്നും പെറ്റ അഭിപ്രായപ്പെടുന്നു. ഏതായാലും പെറ്റയുടെ അഭിപ്രായ പ്രകടനം വലിയ തരത്തിലുള്ള രോഷമാണ് ജർമ്മനിയിലെ ആളുകൾക്കിടയിൽ ഉണ്ടാക്കിയത്. പ്രത്യേകിച്ച് പുരുഷന്മാർക്കിടയിൽ.
ഷര്‍ട്‍ലെസ് ഫോട്ടോയുമായി ഷാരൂഖ്, 2023 നിങ്ങളുടേതെന്ന് ആരാധകര്‍
ബോളിവുഡിന്റെ കിംഗ് ഖാൻ ഷാരൂഖിനായി തിയറ്ററുകളില്‍ ആര്‍പ്പുവിളിയുയര്‍ന്നിട്ട് നാളുകളേറെയായി. ‘പത്താനി’ലാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ‘പത്താനാ’യി താനും കാത്തിരിക്കുകയാണ് എന്നാണ് ഷാരൂഖ് ഖാൻ പറയുന്നത്. യുവ താരങ്ങളെ പോലും അമ്പരപ്പിക്കുന്ന തരത്തില്‍ കിടിലൻ ഷര്‍ട്‍ലെസ് ഫോട്ടോ പങ്കുവയ്‍ക്കുകയും ചെയ്‍ത ഷാരൂഖിനോട് ആരാധകര്‍ പറയുന്നത് 2023 നിങ്ങളുടേതായിരിക്കും എന്നാണ്.
ഒരു ആക്ഷൻ ത്രില്ലര്‍ ചിത്രമാണ് ‘പത്താൻ’. ദീപിക പദുക്കോണ്‍, ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. തിയറ്ററില്‍ തന്നെ റിലീസ് പ്രഖ്യാപിച്ചിട്ടുള്ള ‘പത്താന്റെ’ ഡിജിറ്റല്‍ റൈറ്റ്‍സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത്. 200 കോടി രൂപയ്‍ക്കാണ് ഷാരൂഖ് ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‍സ് ആമസോണ്‍ സ്വന്തമാക്കിയതെന്ന് ബോളിവുഡ് ലൈഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.
‘പത്താ’ന്റെ റിലീസ് പ്രഖ്യാപിച്ച് ടീസര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ദീപിക പദുക്കോണും ജോണ്‍ എബ്രഹാമും ‘പത്താനെ’ പരിചയപ്പെടുത്തുന്നതായിരുന്നു ടീസർ. സ്വന്തം രാജ്യത്തെ സംരക്ഷിക്കുക എന്നതാണ് അയാളുടെ ലക്ഷ്യമെന്ന് ഇരുവരും പറയുമ്പോൾ മുഖം വ്യക്തമാക്കാതെ ഷാരൂഖ് ഖാൻ നടന്നു വരുന്നത് ടീസറിൽ കാണാമായിരുന്നു. ‘അൽപ്പം വൈകിയെന്ന് അറിയാം. എന്നാലും തീയതി ഓർത്തുവെച്ചോളൂ. 2023 ജനുവരി 25ന് തിയേറ്ററുകളിൽ കാണാം’, എന്നായിരുന്നു ടീസർ പങ്കുവച്ച് ഷാരൂഖ് ഖാൻ കുറിച്ചത്. നേരത്തെ ‘ഓം ശാന്തി ഓം’, ‘ചെന്നൈ എക്സ്‍പ്രസ്’, ‘ഹാപ്പി ന്യൂ ഇയര്‍’ തുടങ്ങിയ ചിത്രങ്ങളില്‍ ദീപികയും ഷാരൂഖും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
സിദ്ധാര്‍ഥ് ആനന്ദിന്റെ തന്നെ ചിത്രമായ ‘ഫൈറ്ററും’ അടുത്ത വര്‍ഷം റിപ്പബ്ലിക് ദിന റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഹൃത്വിക് റോഷനാണ് ചിത്രത്തില്‍ നായകൻ. ലോകമെമ്പാടുമുള്ള പ്രേക്ഷകരെ മുന്നില്‍ക്കണ്ടുള്ള ബോളിവുഡ് ചിത്രമായിരിക്കും ‘ഫൈറ്റര്‍’ എന്നാണ് ചലച്ചിത്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ദീപിക പദുക്കോണാണ് ‘ഫൈറ്റര്‍’ ചിത്രത്തിലും നായികയാകുന്നത്.