സംസ്ഥാനത്ത് മാസ്ക് വീണ്ടും നിര്‍ബന്ധമാക്കുന്നു. മാസ്ക് പരിശോധനക്ക് നിയമ പ്രാബല്യം നല്‍കുന്നത് ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ അടങ്ങുന്ന കേരള പൊതുജനാരോഗ്യ ഓര്‍ഡിനന്‍സ് വീണ്ടും ഇറക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അംഗീകാരത്തിനായി അയക്കും.
കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മാസ്ക് ഉപയോഗിക്കണമെന്ന് നിര്‍ദേശം ഉണ്ടെങ്കിലും പൊതു സ്ഥലങ്ങളില്‍ പോലും ജനങ്ങള്‍ ധരിക്കാത്ത സാഹചര്യത്തിലാണ് അടിയന്തരമായി ഓര്‍ഡിനന്‍സ് വീണ്ടും ഇറക്കുന്നത്. ഓര്‍ഡിനന്‍സ് നിലവിലില്ലാത്തതിനാല്‍ ഇപ്പോള്‍ കാര്യമായ പൊലീസ് പരിശോധന നടക്കുന്നില്ല.
ഉറങ്ങുന്നതിനിടെ തലക്കു സമീപം വെച്ച ഫോണ്‍ പൊട്ടിത്തെറിച്ച് യുവതി മരിച്ചു; വെളിപ്പെടുത്തലുമായി യൂട്യൂബര്‍
ന്യൂഡല്‍ഹി: റെഡ്മിയുടെ സ്മാര്‍ട്ഫോണ്‍ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരണാന്ത്യം. ഡല്‍ഹിയില്‍ നിന്നുള്ള ടെക് യൂട്യൂബറായ മന്‍ജീത് ആണ് ട്വിറ്ററില്‍ തന്റെ ബന്ധു സ്മാര്‍ട്ട്ഫോണ്‍ പൊട്ടിത്തെറിച്ച് മരിച്ച വിവരം പങ്കുവെച്ചത്.റെഡ്മിയുടെ 6എ എന്ന ബജറ്റ് മോഡലായിരുന്നു അവര്‍ ഉപയോഗിച്ചിരുന്നത്.ഉറങ്ങുമ്ബോള്‍ തലയണക്ക് അടുത്തായി വെച്ച ഫോണ്‍ പൊട്ടിത്തെറിച്ച് യുവതി മരിക്കുകയായിരുന്നുവെന്ന് മന്‍ജീത് വെളിപ്പെടുത്തി.
‘എംഡി ടോക് വൈടി’ എന്ന യൂട്യൂബ് ചാനലിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് മന്‍ജീത് സംഭവം വിശദീകരിച്ചത്. കൂടെ പൊട്ടിത്തെറിച്ച ഫോണിന്റെ ചിത്രവും മരിച്ചുകിടക്കുന്ന ബന്ധുവായ സ്ത്രീയുടെ ചിത്രവും അദ്ദേഹം പങ്കുവെച്ചു. പോസ്റ്റില്‍ റെഡ്മി ഇന്ത്യയെയും സി.ഇ.ഒ മനുകുമാര്‍ ജെയ്നിനെയും ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്.’ഇന്നലെ രാത്രി എന്റെ ബന്ധുവായ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. അവര്‍ റെഡ്മി 6എ എന്ന ഫോണായിരുന്നു ഉപയോഗിച്ചുകൊണ്ടിരുന്നത്.
ഉറങ്ങുമ്ബോള്‍ തലയണക്കടുത്തായി വെച്ച ഫോണ്‍ കുറച്ചുകഴിഞ്ഞപ്പോള്‍ പൊട്ടിത്തെറിച്ചു. വളരെ മോശം സാഹചര്യത്തിലാണ് നമ്മളുള്ളത്. ബ്രാന്‍ഡ് എന്ന നിലക്ക് പിന്തുണ നല്കല് നിങ്ങളുടെ ഉത്തരവാദിത്തമാണ്’. -മന്‍ജീത് ട്വീറ്റ് ചെയ്തു.സംഭവം അന്വേഷിക്കുന്നതായി ട്വീറ്റിന് മറുപടിയായി ഷവോമി കുറിച്ചിട്ടുണ്ട്.
അപകടം സംഭവിച്ച കുടുംബവുമായി ബന്ധപ്പെടാനും ഫോണ്‍ പൊട്ടിത്തെറിക്കാനുള്ള കാരണം കണ്ടെത്താനും തങ്ങളുടെ ടീം ശ്രമിക്കുന്നതായും അവര്‍ കുറിച്ചു.മരിച്ച സ്ത്രീയുടെ വളരെ സാധാരണക്കാരാണെന്നും അവരുടെ മകന് പട്ടാളത്തിലാണെന്നും യൂട്യൂബര്‍ മറ്റൊരു ട്വീറ്റില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ എന്ത് നടപടികളിലേക്ക് പോകണമെന്നതിനെ കുറിച്ച് അവര്‍ ധാരണയില്ലെന്നും പൊട്ടിത്തെറിച്ച ഫോണ്‍ കോള്‍ ചെയ്യാനും യൂട്യൂബ് കാണാനും മാത്രമാണ് ഉപയോഗിച്ചിരുന്നതെന്നും മന്‍ജീത് കൂട്ടിച്ചേര്‍ത്തു.