Home Featured വിഗ്രഹത്തില്‍ തൊട്ടു; കര്‍ണാടകയില്‍ ദലിത് കുടുംബത്തിന് 60,000 രൂപ പിഴ

വിഗ്രഹത്തില്‍ തൊട്ടു; കര്‍ണാടകയില്‍ ദലിത് കുടുംബത്തിന് 60,000 രൂപ പിഴ

കോലാര്‍: കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയില്‍ ക്ഷേത്രത്തില്‍ കയറി വിഗ്രഹത്തില്‍ തൊട്ടതിന് ദലിത് കുടുംബത്തിന് 60,000 രൂപ പിഴ.മാലൂര്‍ താലൂക്കിലെ ഹുല്ലറഹള്ളി ഗ്രാമത്തില്‍ ഘോഷയാത്രയ്ക്ക് കൊണ്ടുപോകാന്‍ തയ്യാറാക്കിയ വിഗ്രഹത്തില്‍ ദലിത് ബാലന്‍ സ്പര്‍ശിച്ചതിനെ തുടര്‍ന്നാണ് പിഴ ചുമത്തിയത്.

മൂന്ന് ദിവസം മുമ്ബ്, ക്ഷേത്രത്തിലെ ഒരു ആഘോഷത്തിനിടെ, കുട്ടി വിഗ്രഹത്തില്‍ സ്പര്‍ശിക്കുകയും തലയില്‍ ചുമക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതുകണ്ട് നാട്ടുകാര്‍ കുട്ടിയെ ഓടിച്ചുവിടുകയും കുടുംബത്തിന് 60,000 രൂപ പിഴ ചുമത്തുകയും ചെയ്തു. പിഴ അടയ്ക്കുന്നതുവരെ ഗ്രാമത്തിലേക്ക് പ്രവേശിക്കരുതെന്ന് ഗ്രാമത്തലവന്മാര്‍ കുട്ടിയുടെ മാതാപിതാക്കളോട് ആവശ്യപ്പെട്ടു.

സൈക്കിളില്‍ യാത്ര ചെയ്യുന്നവര്‍ ഹെല്‍മെറ്റ്, റിഫ്ലക്ടീവ് ജാക്കറ്റ് എന്നിവ നിര്‍ബന്ധമായും ധരിക്കണം..

തിരുവനന്തപുരം: സൈക്കിളില്‍ യാത്ര ചെയ്യുന്നവര്‍ സുരക്ഷ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പിന്‍റെ ഉത്തരവ്.ഹെല്‍മെറ്റ്, റിഫ്ലക്ടീവ് ജാക്കറ്റ് എന്നിവ നിര്‍ബന്ധമായും ധരിക്കണം. രാത്രിയില്‍ യാത്ര നടത്തുന്നവര്‍ നിര്‍ബന്ധമായും സൈക്കിളില്‍ റിഫ്ലക്റ്ററുകള്‍ ഘടിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

സൈക്കിള്‍ യാത്രികര്‍ കൂടുതലായി അപകടത്തില്‍ പെടുന്ന സാഹചര്യത്തിലാണ് നിര്‍​ദേശം. അമിത വേഗത്തില്‍ സൈക്കിള്‍ സവാരി നടത്തരുതെന്നും സൈക്കില്‍ സുരക്ഷിതമാണെന്നും മറ്റ് തകരാറുകളൊന്നുമില്ലെന്ന് ഉറപ്പ് വരുത്തണമെന്നും ഉത്തരവില്‍ പറയുന്നു..

You may also like

error: Content is protected !!
Join Our WhatsApp Group