Home Featured കര്‍ണാടകത്തില്‍ പച്ചക്കറിക്ക് തീവില

കര്‍ണാടകത്തില്‍ പച്ചക്കറിക്ക് തീവില

by കൊസ്‌തേപ്പ്

മംഗളൂരു: കര്‍ണാടകത്തില്‍ പച്ചക്കറിവില കുതിക്കുന്നു. കനത്തമഴയില്‍ വ്യാപക കൃഷിനാശം ഉണ്ടായതോടെയാണ് പച്ചക്കറി വില വര്‍ധന രൂക്ഷമായത്. തക്കാളി കിലോക്ക് 15 രൂപയായിരുന്നത് 45 രൂപയായി. മുരിങ്ങയ്ക്ക വില 50 രൂപയില്‍നിന്ന് 150 രൂപയായി ഉയര്‍ന്നു.

സാധാരണ ദസറ ഉത്സവസമയത്ത് പച്ചക്കറിവില ക്രമാതീതമായി ഉയരാറുണ്ടെങ്കിലും രണ്ടാഴ്ചമുമ്ബ് ഈ നിലയിലെത്തിയത് ജനങ്ങളെ ദുരിതത്തിലാക്കി. പച്ചക്കറിക്കായി നേരത്തേ 500 രൂപ ചെലവാക്കിയ ഇടത്ത് 1000 രൂപയിലധികം വേണമെന്ന സ്ഥിതിയാണെന്ന് മംഗളൂരു ഇന്‍ഫോസിസില്‍ ജോലി ചെയ്യുന്ന പാലക്കാടുകാരന്‍ പി ആര്‍ ഹരീഷ് പറഞ്ഞു.പാലക്, ഉലുവ തുടങ്ങിയവയ്ക്കും ആപ്പിള്‍, ഓറഞ്ച് തുടങ്ങി പഴങ്ങള്‍ക്കും വില കുതിച്ചുയരുകയാണ്.

മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി ഇന്ന് ചര്‍ച്ച നടത്തും

മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി ഇന്ന് ചര്‍ച്ച നടത്തും. സിപിഐഎം പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാനായി കര്‍ണാടകയിലെത്തുന്ന മുഖ്യമന്ത്രി ഇരു സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.

സില്‍വര്‍ ലൈനും ചര്‍ച്ചയാകും.

ഇരു സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളായിരിക്കും കൂടിക്കാഴ്ചയില്‍ ചര്‍ച്ചചെയ്യുക. സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയില്‍ പദ്ധതി മംഗലാപുരംവരെ നീട്ടുന്ന കാര്യവും ചര്‍ച്ചയാകാന്‍ സാധ്യതയുണ്ട്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യ മന്ത്രിമാരുടെ സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തില്‍ സില്‍വര്‍ലൈന്‍ സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ നടന്നിരുന്നു. ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ തമ്മില്‍ ഇക്കാര്യം ചര്‍ച്ച നടത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയായതാണ്.

സില്‍വര്‍ ലൈനിന്റെ സാങ്കേതിക വിവരങ്ങള്‍ കര്‍ണാടക സര്‍ക്കാര്‍ കേരളത്തോട് ചോദിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ തമ്മില്‍ ഇതു സംബന്ധിച്ച്‌ ആശയവിനിമയവും നടന്നു. തലശേരി-മൈസൂരു, നിലമ്ബൂര്‍-നഞ്ചന്‍കോട് പാതകളെക്കുറിച്ചുംഇരുവരും ചര്‍ച്ച നടത്തും.

You may also like

error: Content is protected !!
Join Our WhatsApp Group