Home Featured ബെംഗളൂരു: സ്‌കൂളിൽ നിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്താനാവാതെ പോലീസ്

ബെംഗളൂരു: സ്‌കൂളിൽ നിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്താനാവാതെ പോലീസ്

ദിവസം മുമ്പ് സ്‌കൂൾ ഹോസ്റ്റലിൽ നിന്ന് കാണാതായ മൂന്ന് പെൺകുട്ടികളെ ഇനിയും കണ്ടെത്താനായിട്ടില്ല. ബെംഗളുരുവിലെ പ്രൊമെനേഡ് റോഡിലുള്ള സെന്റ് ജോസഫ് കോൺവെന്റ് ഹയർ പ്രൈമറി സ്‌കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാർത്ഥിനികളും ഒരാൾ പത്താം ക്ലാസ് വിദ്യാർത്ഥിയുമാണ്.

സ്‌കൂൾ അധികൃതർ കൃത്യമായ വിശദീകരണം നൽകുന്നില്ലെന്ന് പെൺകുട്ടികളുടെ രക്ഷിതാക്കൾ ആരോപിക്കുന്നതിനിടെ, പഠിക്കാൻ താൽപര്യമില്ലെന്നും അതിനാൽ പെൺകുട്ടികൾ ഒളിച്ചോടിയെന്നും കാണിച്ച് കത്ത് നൽകിയതായും റിപ്പോർട്ടുകളുണ്ട്.പെൺകുട്ടികൾ തമിഴ്‌നാട്ടിലെ വേളാങ്കണ്ണിയിലേക്ക് പോയതായി സംശയിക്കുന്നതായും ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.

കർണാടക: വാഹനാപകടത്തിൽ മലയാളി നഴ്സിംഗ് വിദ്യാര്‍ഥിനി മരിച്ചു

മംഗളൂരു: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കട്ടപ്പന സ്വദേശിയായ നഴ്സിംഗ് വിദ്യാര്‍ഥിനി മരിച്ചു.മംഗളൂരു നേതാജി കോളജിലെ ഒന്നാം വര്‍ഷ ജനറല്‍ നഴ്സിഗ് വിദ്യാര്‍ഥിനി റിയ ആന്‍റണിയാണ് (19) മരിച്ചത്.കട്ടപ്പന പട്ടരുകണ്ടത്തില്‍ റെജി തോമസ് ബിനു ദമ്ബതികളുടെ മകളാണ്.

ഈ മാസം മൂന്നിന് മന്നുഗുഡെ ബര്‍ക്കെ പോലീസ് സ്റ്റേഷന് സമീപമുള്ള റോഡില്‍ മത്സരയോട്ടം നടത്തിയ ബൈക്കുകള്‍ കാറുമായി കൂട്ടിയിടിച്ച ശേഷം ബസ് കാത്തുനിന്ന റിയയെ ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ യേനപ്പോയ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ തിങ്കളാഴ്ച വൈകിട്ടോടെയാണു റിയ മരിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group