Home ദേശീയം കോൺ​ഗ്രസിന് കനത്ത തിരിച്ചടി: ഗോവയിൽ മുൻ മുഖ്യമന്ത്രിയടക്കം അടക്കം 8 എംഎൽഎമാർ ബിജെപിയിലേക്ക്

കോൺ​ഗ്രസിന് കനത്ത തിരിച്ചടി: ഗോവയിൽ മുൻ മുഖ്യമന്ത്രിയടക്കം അടക്കം 8 എംഎൽഎമാർ ബിജെപിയിലേക്ക്

പനജി: രാഹുൽ ​ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കിടെ കോൺ​ഗ്രസിന് കനത്ത തിരിച്ചടി. ​ഗോവയിൽമുൻ മുഖ്യമന്ത്രിയടക്കം എട്ട് കോൺ​ഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സദാനന്ദ് ഷേത് തനവാഡെയാണ് ഇക്കാര്യം അറിയിച്ചത്.മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്ത്, മുതർന്ന നേതാവ് മൈക്കിള്‍ ലോബോ, ഡെലിലാ ലോബോ, രാജേഷ് ഫല്‍ദേശായി, കേദാര്‍ നായിക്, സങ്കല്‍പ് അമോങ്കര്‍, അലെക്‌സിയോ സെക്വേറ, റുഡോള്‍ഫ് ഫെര്‍ണാണ്ടസ് എന്നീ എംഎല്‍എമാരാണ് ബിജെപിയിൽ ചേർന്നെന്നാണ് റിപ്പോർട്ട്.

എംഎൽഎമാർ നിയമസഭാ സ്‌പീക്കറെയും മുഖ്യമന്ത്രി പ്രമോദ് സാവന്തിനെയും സന്ദർശിച്ചു. ഗോവയില്‍ കോണ്‍ഗ്രസിന് 11 എംഎല്‍എമാരാണുള്ളത്. ഇതിൽ എട്ട് പേരാണ് ബിജെപിയിൽ ചേർന്നത്.

കോണ്‍ഗ്രസിന്‍റെ ഉന്നമനത്തിനായി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ യാത്ര നടക്കുന്ന അവസരത്തില്‍ തന്നെ ഗോവയില്‍ എംഎല്‍‌എമാര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേരുന്നത് ദേശീയ നേതൃത്വത്തിനും തിരിച്ചടിയാണ്.നേരത്തെയും ഗോവയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് പോയതിനെ തുടര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാര്‍ഥികളെയും തിരഞ്ഞെടുക്കപ്പെട്ട ശേഷം എംഎല്‍എമാരെയും ആരാധനാലയങ്ങളില്‍ എത്തിച്ച് പ്രതിജ്ഞ എടുപ്പിച്ച സംഭവം വലിയ വാര്‍ത്തയായിരുന്നു.

മംഗ്ളുറു വിമാനത്താവളത്തില്‍ വൻ സ്വർണവേട്ട; 5 ദിവസത്തിനിടെ കസ്റ്റംസ് സംഘം പിടികൂടിയത് 44 ലക്ഷം രൂപയുടെ സ്വര്‍ണം;

മംഗ്ളുറു: സെപ്റ്റംബര്‍ ആറിനും 10 നും ഇടയില്‍ മംഗ്ളുറു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 44.33 ലക്ഷം രൂപ വിലമതിക്കുന്ന 869 ഗ്രാം 24 കാരറ്റ് സ്വര്‍ണം പിടിച്ചെടുത്തതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.വ്യത്യസ്ത സംഭവങ്ങളിലായി ഒരു യുവതിയടക്കം അഞ്ച് പേരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.ഇവരെല്ലാം കാസര്‍കോട്, ദക്ഷിണ കന്നഡ ജില്ലകളില്‍ നിന്നുള്ളവരാണ്.

ദുബൈയില്‍ നിന്നാണ് ഇവര്‍ എത്തിയത്. സ്വര്‍ണം കടത്താനായി വ്യത്യസ്ത രീതികള്‍ ഉപയോഗിച്ചു. ജീന്‍സ് പാന്റ്‌സ്, അടിവസ്‌ത്രം, ബനിയന്‍, ഷൂ, മലാശയം എന്നിവയില്‍ പേസ്റ്റിന്റെയും പൊടിയുടെയും രൂപത്തില്‍ സ്വര്‍ണം ഒളിപ്പിച്ചത് അടക്കമുള്ള രീതികളാണ് ഇവര്‍ പ്രയോഗിച്ചത്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group