Home Featured ബെംഗളുരു:ഹിന്ദി ഭാഷാ ദിനാഘോഷത്തിനെതിരെ പ്രതിഷേധവുമായി എച്ച് ഡി.കുമാരസ്വാമി

ബെംഗളുരു:ഹിന്ദി ഭാഷാ ദിനാഘോഷത്തിനെതിരെ പ്രതിഷേധവുമായി എച്ച് ഡി.കുമാരസ്വാമി

ബെംഗളുരു: സംസ്ഥാന സർകാർ ഹിന്ദി ഭാഷാ ദിനം ആഘോഷിക്കുന്നതിനെതിരെ മുഖ്യമന്ത്രിയെ പ്രതിഷേധം അറിയിച്ച് ദൾ നിയമസഭാ കക്ഷി നേതാവ്എച്ച്.ഡി.കുമാരസ്വാമി. ആഘോഷം അടിച്ചേൽപിക്കുന്നത് കർണാടകയിലെ ജനങ്ങളോടുള്ള അനീതിയാണെന്നു മുഖ്യമന്തിക്ക് അയച്ച കത്തിൽ കുമാര സ്വാമി കുറ്റപ്പെടുത്തി.

ഒട്ടേറെ ഭാഷകളുള്ള രാജ്യത്ത് ഒരു ഭാഷയ്ക്കായി മാത്രം ആഘോഷം സംഘടിപ്പിക്കുന്നത് ശരിയല്ല, ഇതിനായി നികുതി പണം ചെലവഴിക്കരുതെന്നും കത്തിൽ ആവശ്യപ്പടുന്നു. ഇന്നു മുതലാണ് സംസ്ഥാന സർക്കാർ ഹിന്ദി ദിനാ ഘോഷം സംഘടിപ്പിക്കുന്നത്. ദിനാഘോഷത്തിനെതിരെ കന്നഡ അനുകൂല സംഘടനകൾ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്.

ഇനി 13 റീചാര്‍ജ് വേണ്ട; എല്ലാ മാസവും ഒരേ തീയതിയിൽ പുതുക്കാവുന്ന റീചാർജ് പ്ലാനും

ന്യൂഡൽഹി∙ ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) ചട്ടഭേദഗതിക്കു പിന്നാലെ എല്ലാ ടെലികോം കമ്പനികളും 30 ദിവസം കാലാവധിയുള്ള റീചാർജ് പ്ലാനും, എല്ലാ മാസവും ഒരേ തീയതിയിൽ പുതുക്കാവുന്നതുമായ റീചാർജ് പ്ലാനും ആരംഭിച്ചു.ഇതുവരെ പ്രതിമാസ റീചാർജ് ആയി ലഭിച്ചിരുന്നത് 28 ദിവസത്തെ കാലാവധിയുള്ള പ്ലാനുകളാണ്. ഇത് കൂടുതൽ പണം ഈടാക്കാനുള്ള ടെലികോം കമ്പനികളുടെ വളഞ്ഞ വഴിയാണെന്ന പരാതികൾ ഉയർന്നതിനു പിന്നാലെയാണ് ടെലികമ്യൂണിക്കേഷൻ താരിഫ് ഓർഡറിൽ ഭേദഗതി വരുത്തിയത്.

പുതിയ 28 ദിവസം കാലാവധിയാണ് പ്രതിമാസ പ്ലാനുകൾക്കുള്ളതെങ്കിൽ ഒരു വർഷം 12 തവണ റീചാർജ് ചെയ്യേണ്ട സ്ഥാനത്ത് 13 തവണ റീചാർജ് ചെയ്യേണ്ടി വരും. 28 ദിവസമാണ് ഒരു മാസമെന്നു കണക്കാക്കിയാൽ ഒരു വർഷം 13 മാസമുണ്ടാകും (365/13=28.07). ചുരുക്കത്തിൽ ഓരോ വർഷവും ഒരു മാസത്തെ പണം അധികമായി ടെലികോം കമ്പനികൾക്ക് ലഭിക്കുമെന്നാണ് പരാതി.

തുടർന്നാണ് എല്ലാ മാസവും ഒരേ തീയതിയിൽ പുതുക്കാവുന്ന റീചാർജ് പ്ലാനുകൾ അധികമായി വേണമെന്ന് നിർദേശിച്ചത്. ചില മാസങ്ങളിൽ 30 ദിവസവും ചിലതിൽ 31 ദിവസവും ഫെബ്രുവരിയിൽ 28/29 ദിവസവുമുള്ളതിനാൽ‌ ഒരേ തീയതിയിൽ റീചാർജ് സാധ്യമല്ല. അങ്ങനെയെങ്കിൽ ആ മാസങ്ങളിലെ അവസാന ദിവസത്തെ തീയതി വേണം പരിഗണിക്കാൻ. അതായത് മാർച്ച് 31ന് റീചാർജ് ചെയ്തയാൾക്ക് ഏപ്രിൽ 30നായിരിക്കും അടുത്ത റീചാർജ്.

You may also like

error: Content is protected !!
Join Our WhatsApp Group