കനത്ത മഴയെത്തുടര്‍ന്ന് ഇന്ത്യയുടെ സിലിക്കണ്‍ വാലി വെള്ളത്തില്‍ മുങ്ങിയിരിയ്ക്കുകയാണ്. കനത്ത മഴയും വെള്ളക്കെട്ടും ജന ജീവിതം ദുഷ്കരമാക്കിയിരിയ്ക്കുകയാണ്.
അതേസമയം, സംസ്ഥനത്ത് ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി IMD അറിയിച്ചു. കൂടാതെ കര്‍ണാടകയില്‍ നിരവധി ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. ബെംഗളൂരു നഗരത്തില്‍ റെഡ് അലേര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്.
ബെംഗളൂരുവില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ബെംഗളൂരുവില്‍ ബുധനാഴ്ച മഴയില്‍ നിന്ന് ജനങ്ങള്‍ക്ക് നേരിയ ആശ്വാസം ലഭിച്ചെങ്കിലും അത് അധിക സമയം നീളില്ല എന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.
കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഐഎംഡിയുടെ കണക്കനുസരിച്ച് ചില പ്രദേശങ്ങളില്‍ ഒരു മണിക്കൂറില്‍ 20 മില്ലിമീറ്റര്‍ മഴ പെയ്തേക്കാം.
ബെംഗളൂരുവിലെ നിരവധി ജനവാസ കേന്ദ്രങ്ങള്‍ വെള്ളത്തിനടിയിലാണ്. സംസ്ഥാനത്ത് സ്കൂളുകള്‍ക്ക് അവധി നല്‍കിയിരിയ്ക്കുകയാണ്. ഒരാഴ്ചയോളം ജനജീവിതം താറുമാറാക്കിയ പേമാരിയുടെ അനന്തരഫലങ്ങളില്‍ നിന്ന് നഗരം കരകയറുന്നതിനിടെ അടുത്ത 5 ദിവസത്തേയ്ക്ക് ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പാണ് IMD നല്‍കിയിരിയ്ക്കുന്നത്
അതേസമയം, മഴക്കെടുതികള്‍ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി രംഗത്തുണ്ട്. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണ്. രക്ഷാപ്രവര്‍ത്തനത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ ജില്ലാടിസ്ഥാനത്തില്‍ നല്‍കിവരുന്നു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
നഗരത്തിലെ സിവില്‍ ബോഡി ബിബിഎംപിയും ഹെല്‍പ്പ് ലൈന്‍ നമ്ബറുകള്‍ നല്‍കിയിട്ടുണ്ട്. 1533 എന്ന ടോള്‍ ഫ്രീ നമ്ബറും മഴ ഹെല്‍പ്പ് ലൈനായി പ്രവര്‍ത്തിക്കും. ബിബിഎംപിക്ക് 24×7 ഹെല്‍പ്പ്‌ലൈനും (2266 0000), വാട്ട്‌സ്‌ആപ്പ് ഹെല്‍പ്പ്‌ലൈനും (94806 85700) സോണല്‍ ഹെല്‍പ്പ്‌ലൈന്‍ നമ്ബറുകളും ഉണ്ട്.
മലയാളത്തില്‍ ഓണാശംസയുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും
ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപദി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓണത്തോടനുബന്ധിച്ച് മലയാളത്തില്‍ ആശംസകള്‍ നേര്‍ന്നു. സമത്വത്തിന്‍റെയും നീതിയുടെയും സത്യത്തിന്‍റെയും ആഘോഷമാണ് ഓണമെന്ന് രാഷ്ട്രപതി ട്വീറ്റ് ചെയ്തു.
രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിന്റെ ട്വീറ്റ് –
“എല്ലാ സഹപൗരന്മാര്‍ക്കും, വിശേഷിച്ചും മലയാളി സഹോദരങ്ങള്‍ക്ക് ഓണാശംസകള്‍ നേരുന്നു. വിളവെടുപ്പിന്റെ ഉത്സവമായ ഓണം സമത്വത്തിന്റെയും നീതിയുടെയും സത്യത്തിന്റെയും ആഘോഷം കൂടിയാണ്. ഈ ഉത്സവത്തിന്റെ ചൈതന്യം സാമൂഹ്യമൈത്രി ശക്തിപ്പെടുത്തുകയും ഏവര്‍ക്കും സമാധാനവും സമൃദ്ധിയും കൈവരുത്തുകയും ചെയ്യട്ടെ.”
“ഏവര്‍ക്കും, പ്രത്യേകിച്ച് കേരളത്തിലെ ജനങ്ങള്‍ക്കും ലോകമെമ്ബാടുമുള്ള മലയാളി സമൂഹത്തിനും ഓണാശംസകള്‍. ഈ ഉത്സവം പ്രകൃതി മാതാവിന്റെ സുപ്രധാന പങ്കിനെയും നമ്മുടെ കഠിനാധ്വാനികളായ കര്‍ഷകരുടെ പ്രാധാന്യത്തെയും വീണ്ടും ഉറപ്പിക്കുന്നു. ഓണം നമ്മുടെ സമൂഹത്തില്‍ ഐക്യത്തിന്റെ ചൈതന്യം വര്‍ധിപ്പിക്കട്ടെ”- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.