മമ്മൂട്ടിയുടെ പിറന്നാല്‍ ദിനത്തില്‍ പുതിയ ചിത്രം ‘റോഷക്കി’ന്റെ ട്രെയ്ലര്‍ റിലീസ് ചെയ്തു. നിസ്സാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ദുല്‍ഖര്‍ സല്‍മാന്റെ യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തത്. ത്രില്ലർ ചിത്രമായാണ് സംവിധായകൻ നിസാം ബഷീർ റോഷാക്ക് ഒരുക്കുന്നത്. ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ എന്നിവരോടൊപ്പം ആസിഫ് അലി അതിഥി വേഷത്തിൽ എത്തുന്നു.
അഡ്വേഞ്ചേഴ്സ് ഒഫ് ഓമനക്കുട്ടൻ, ഇബ്ലീസ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ സമീർ അബ്ദുല്ല ആണ് രചന നിർവഹിക്കുന്നത്.മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ചിത്രം വേഫെറർ ഫിലിംസ് തിയേറ്ററിൽ എത്തിക്കും.
ബി ഉണ്ണികൃഷ്‍ണന്‍ സംവിധാനം ചെയ്യുന്ന ‘ക്രിസ്റ്റഫർ’ ആണ് മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം. ഉദയകൃഷ്‍ണയാണ് ചിത്രത്തിന്റെ രചന. സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്‍മി എന്നിവരാണ് ചിത്രത്തിലെ നായികമാർ. പൊലീസ് ഓഫീസറുടെ റോളിലാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുക.
ലിസിയെ ജീവിതപങ്കാളിയായി കിട്ടിയതോടെ പ്രിയദര്‍ശന്റെ സമയം തെളിഞ്ഞു’; താരദമ്ബതികളെ കുറിച്ച് കലൂര്‍ ഡെന്നീസ്!
ആറ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 1990 ഡിസംബര്‍ 13നായിരുന്നു ലിസി-പ്രിയദര്‍ശന്‍ വിവാഹം നടന്നത്.പിന്നീട് 24 വര്‍ഷത്തെ ദാമ്ബത്യത്തിന് വിരാമമിട്ട് 2016ല്‍ ലിസിയും പ്രിയദര്‍ശനും നിയമപരമായി പിരിഞ്ഞു. ചെന്നൈയില്‍ ഡബ്ബിങ് സ്റ്റോഡിയോ നടത്തുകയാണ് ലിസി ഇപ്പോള്‍. ചെന്നൈയിലെ ലിസിയുടെ ബിസിനസ് ഹൗസായ ലേ മാജിക് ലാന്റേണിലാണ് ഡബ്ബിങ് സ്റ്റുഡിയോയും പ്രവര്‍ത്തിക്കുന്നത്.
അച്ഛന്റേയും അമ്മയുടേയും പാത പിന്തുടര്‍ന്ന് താരങ്ങളുടെ മക്കളായ കല്യാണിയും സിദ്ധാര്‍ഥും സിനിമയില്‍ സജീവമാണ്. ലിസി-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പിറന്ന സിനിമകളെല്ലാം തന്നെ വലിയ ഹിറ്റാണ്. ഇപ്പോഴിത ഇരുവരുടേയും ദാമ്ബത്യ ജീവിതത്തെ കുറിച്ച് താരങ്ങളുടെ സുഹൃത്തും സിനിമാ പ്രവര്‍ത്തകനുമായ കലൂര്‍ ഡെന്നീസ് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.ലിസിയെ ജീവിതപങ്കാളിയായി കിട്ടിയതോടെ പ്രിയദര്‍ശന്റെ സമയം തെളിഞ്ഞുവെന്നാണ് പറയേണ്ടത് എന്നാണ് കലൂര്‍ ഡെന്നീസ് പറയുന്നത്. ‘1980-90 കാലഘട്ടത്തില്‍ ലിസി എന്റെ അഞ്ചാറ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്നല്ലാതെ പിന്നീട് എന്റെ ഒരു ചിത്രത്തിലും അഭിനയിക്കാനുള്ള അവസരമുണ്ടായില്ല.’
അഭൂതപൂര്‍വമായ വളര്‍ച്ചയായിരുന്നു പ്രിയദര്‍ശന്റേത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് സിനിമകളിലെ ഏറ്റവും തിരക്കുള്ള സംവിധായകനായി പ്രിയന്‍ ഉയരങ്ങള്‍ കീഴടക്കുകയായിരുന്നു. ഒരു പുരുഷന്റെ വിജയത്തിന് പിന്നില്‍ ഒരു സ്ത്രീയുടെ കയ്യൊപ്പുണ്ടാകുമെന്ന് പറയുന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു പ്രിയന്റെ ഉയരങ്ങളിലേക്കുള്ള ഈ ജൈത്രയാത്ര.”എനിക്ക് തൊണ്ണൂറുകള്‍ തിരക്കിന്റെ ഒരു കാലമായിരുന്നു. ലിസിയെ ഒന്ന് നേരില്‍ കാണാനോ ഫോണില്‍ വിളിച്ച് സുഖവിവരങ്ങള്‍ അന്വേഷിക്കാനോ ഒന്നിനും എനിക്കും സമയം കിട്ടിയിരുന്നില്ല. ലിസി ആദ്യമായി എന്നെ കാണാന്‍ വന്ന ആ മുഹൂര്‍ത്തം ഇന്നും എന്റെ മനസില്‍ മായാതെ കിടപ്പുണ്ട്.’
തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന അന്തരിച്ച ജയലളിതയും ഇന്നത്തെ മുഖ്യമന്ത്രി സ്റ്റാലിനുമടക്കം രജനീകാന്ത്, കമലഹാസന്‍, വിജയ്, അജിത്ത്, വിക്രം, ശരത്ത് കുമാര്‍, ഗൗതം മേനോന്‍, മണിരത്നം, സുഹാസിനി, രാധിക തുടങ്ങി എല്ലാവരുമായും ഏറെ ഇഴയടുപ്പമുള്ള ഏക മലയാളി താരമാണ് ലിസി.”പത്താം ക്ലാസില്‍ റാങ്കോടെ പാസായി നില്‍ക്കുമ്ബോഴാണ് അഭിനയമോഹവുമായി എന്നെ കാണാന്‍ ലിസി വന്നത്. സെന്റ് തെരേസാസിലായിരുന്നു ലിസിയുടെ പഠനം’ കലൂര്‍ ഡെന്നീസ് പറയുന്നു. അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന ലിസി സോഷ്യല്‍മീഡിയയില്‍ സജീവമാണ്.