Home Featured മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ 75 രൂപയ്ക്ക് ടിക്കറ്റുകള്‍

മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ 75 രൂപയ്ക്ക് ടിക്കറ്റുകള്‍

ദേശീയ സിനിമാ ദിനം ആഘോഷിക്കുന്ന സെപ്തംബര്‍ 16ന് മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ്.സിനിമാ ടിക്കറ്റുകള്‍ക്ക് 75 രൂപ(തിരഞ്ഞെടുത്ത ചില തിയേറ്ററുകളില്‍ മാത്രം)യാണ് മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്തിരിക്കുന്നത്.കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണുകള്‍ക്കു ശേഷം സിനിമാശാലകള്‍ വിജയകരമായി വീണ്ടും തുറക്കുന്നതിന് സംഭാവന നല്‍കിയ സിനിമാ പ്രേമികള്‍ക്കുള്ള നന്ദി സൂചകമായാണ് 75 രൂപ ടിക്കറ്റിന് ഈടാക്കുന്നതെന്നും മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു.

പിവിആര്‍, സിനിപോളിസ് തുടങ്ങിയ പ്രമുഖ ശൃംഖലകള്‍ ഉള്‍പ്പെടെ ഇന്ത്യയിലുടനീളമുള്ള 4000 സിനിമാ തിയേറ്ററുകളില്‍ ദേശീയ സിനിമാ ദിനം ആചരിക്കും.

ഓണക്കാലത്ത് മലയാളികളെ പിഴിഞ്ഞ് സ്വകാര്യബസുകള്‍, അന്തര്‍ സംസ്ഥാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവ്

ഓണാവധിക്ക് ബെംഗളൂരുവില്‍ നിന്ന് നാട്ടിലെത്താനാഗ്രഹിക്കുന്ന മലയാളികളെ കൊള്ളയടിച്ച്‌ സ്വകാര്യബസുകള്‍. വിമാന ടിക്കറ്റിനേക്കാള്‍ കൂടിയ നിരക്കാണ് മിക്ക സ്വകാര്യ ബസുകളും ടിക്കറ്റിന് ഈടാക്കുന്നത്.ഉല്‍സവകാലങ്ങളില്‍ നിരക്ക് വര്‍ധന പതിവാണെങ്കിലും, കൊള്ളയടി അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് യാത്രക്കാരുടെ ആവശ്യം.ഓണത്തിന് കാണം വിറ്റും ടിക്കറ്റെടുക്കേണ്ട ഗതികേടിലാണ് ബെംഗളൂരു മലയാളികള്‍. നാട്ടിലെത്താനാഗ്രഹിക്കുന്ന മലയാളികളില്‍ നിന്ന് കൊള്ളലാഭമാണ് സ്വകാര്യബസുകള്‍ കൊയ്യുന്നത്.

ഈമാസം ആറിന് ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് ടിക്കറ്റ് ഒന്നിന് 3500 രൂപ. ഇതേദിവസം വിമാനത്തില്‍ പോയാല്‍ നിരക്ക് രണ്ടായിരത്തിനും നാലായിരത്തിനും ഇടയില്‍.കോഴിക്കോട്ടേയ്ക്കും കണ്ണൂരിലേക്കും ബസ് നിരക്ക് 2100 രൂപ. കേരളത്തിലേക്കുള്ള തീവണ്ടികളും, കേരള-കര്‍ണാടക ആര്‍ടിസി ബസുകളിലും ടിക്കറ്റ് ലഭിക്കാത്ത സാധാരണക്കാരോടാണ് സ്വകാര്യ ബസുകളുടെ ഈ കൊള്ള.

ഉല്‍സവ കാലങ്ങളിലെ തോന്നുംപോലുള്ള ടിക്കറ്റ് നിരക്കുയര്‍ത്തല്‍ നിയന്ത്രിക്കണമെന്നത് ബെംഗളൂരു മലയാളികളുടെ കാലങ്ങളായുള്ള ആവശ്യമാണ്.അവധി ദിനങ്ങളോടനുബന്ധിച്ച്‌ കേരളത്തിലേക്ക് പ്രത്യേക തീവണ്ടി അനുവദിക്കുകയും, കൂടുതല്‍ കെഎസ്‌ആര്‍ടിസി ബസ് സര്‍വീസുകളുടെ എണ്ണം കൂട്ടുകയും വേണമെന്നും ആവശ്യമുണ്ട്. അതേസമയം ഹൈദരാബാദ് ഉള്‍പ്പടെയുളള മറ്റ് നഗരങ്ങളിലും സമാന സാഹചര്യമാണ് നിലനില്‍ക്കുന്നത്.

നഗരത്തില്‍ നിന്ന് എറണാകുളത്തേക്ക് 3000 ത്തിലധികം തുകയാണ് ഈടാക്കുന്നത്.നിലവില്‍ ഹൈദരാബാദില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ശബരി എക്സപ്രസ് മാത്രമാണ് ഉള്ളത്. ഓണക്കാലത്ത് ട്രയിന്‍ ടിക്കറ്റുകള്‍ ലഭിക്കാതായതോടെ സാധാരണക്കാര്‍ ബസുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. ഈ ഘട്ടത്തിലാണ് ബസ് ചാര്‍ജിലെ നിരക്ക് വര്‍ധന. ട്രയിനിന് സ്ലീപ്പറിന് 590 രൂപയും 3rd എസി 1580 രൂപയും ഈടാക്കുമ്ബോളാണ് ബസിന് 3500 ഓളം രൂപ ടിക്കറ്റിന് വാങ്ങുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group