കുഞ്ചാക്കോ ബോബന്റെ ‘ന്നാ താൻ കേസ് കൊടി’ന് ശേഷം രതീഷ് ബാലകൃഷ്ണന് പൊതുവാള് തിരക്കഥ എഴുതുന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. ‘വോട്ടവകാശമുള്ള ആര്‍ക്കും അപേക്ഷിക്കാം’ എന്ന ടാഗ് ലൈനോടെയാണ് അണിയറ പ്രവർത്തകർ കാസ്റ്റിംഗ് കാൾ പങ്കുവച്ചിരിക്കുന്നത്. മുന്‍പ് അഭിനയിച്ചിട്ടല്ലാത്തവര്‍ക്ക് മുന്‍ഗണനെയെന്നും പോസ്റ്ററിൽ പറയുന്നു. അഭിനയിക്കാൻ താല്പര്യം ഉള്ളവർ ഒരു ഫോട്ടോയും വീഡിയോയും 7012252714 എന്ന നമ്പറിലേക്ക് വാട്സാപ് ചെയ്യണം.
സുധീഷ് ഗോപിനാഥ്, അജിത്ത് വിനായകൻ, വിവേക് ഹര്ഷൻ, ഷഹനാദ് ജലാല്‍, ശ്രീജിത്ത് ശ്രനീവാസന്‍, രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തുടങ്ങിയവർ ചിത്രത്തിന്റെ ഭാഗമാകും. രതീഷ് ബാലകൃഷ്ണന് പൊതുവാള് തിരക്കഥയെഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുധീഷ് ഗോപിനാഥ് ആണെന്നാണ് റിപ്പോർട്ടുകൾ. സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി, അർജുൻ അശോകൻ തുടങ്ങിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അതേസമയം, രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ ന്നാ താൻ കേസ് കൊട് എന്ന ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. പോസ്റ്റർ വാചകത്തിലെ വിവാദങ്ങൾക്കിടെ പുറത്തിറങ്ങിയ ചിത്രം പ്രേക്ഷക നിരൂപക പ്രശംസകൾ നേടി 50 കോടി ക്ലബ്ബിലും എത്തിയിരുന്നു. ഓഗസ്റ്റ് 11നാണ് ‘ന്നാ താൻ കേസ് കൊട്’ തിയറ്ററുകളിൽ എത്തിയത്.
ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് പുറത്തിറക്കിയ പോസ്റ്ററിലെ വാചകം ചിലരെ ചൊടിപ്പിക്കുകയും വിവാദങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു. ‘തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’, എന്നായിരുന്നു പോസ്റ്ററിലെ വാചകം. പിന്നാലെ സിനിമയ്ക്ക് എതിരെ ഇടത് അനുഭാവികൾ രംഗത്തെത്തി. എന്നാൽ ഏതെങ്കിലും സര്‍ക്കാരിനോ രാഷ്ട്രീയ പാര്‍ട്ടിക്കോ എതിരല്ല സിനിമ എന്ന് പ്രതികരിച്ച് കുഞ്ചാക്കോ ബോബന് അടക്കമുള്ളവർ രംഗത്തെത്തുകയും ചെയ്തിരുന്നു.
രാത്രി ഷിപ്പിംഗ് കണ്ടെയ്നര്‍ ക്യാബിനില്‍ ഉറക്കം; രാഹുലിന്റെ ഭാരത് ജോഡോ യാത്രയിലെ വിശേഷങ്ങള്‍ ഇങ്ങനെ
ചെന്നൈ: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് കോണ്‍ഗ്രസ് നേതാക്കള്‍. 148 ദിവസത്തെ ഭാരത് ജോഡോ യാത്രയില്‍ കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ രാഹുല്‍ ഗാന്ധി നടക്കുമെന്നും രാത്രി ഷിപ്പിംഗ് കണ്ടെയ്നര്‍ ക്യാബിനില്‍ ഉറങ്ങുമെന്നും കോണ്‍ഗ്രസ് അറിയിച്ചു.
സെപ്റ്റംബര്‍ 5നകം കണ്ടെയ്നര്‍ ക്യാബിനുകള്‍ കന്യാകുമാരിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 3500 കിലോമീറ്റര്‍ യാത്ര സെപ്തംബര്‍ 7ന് കന്യാകുമാരിയില്‍ നിന്ന് ഫ്ലാഗ് ഓഫ് ചെയ്യും.
ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതസന്ധി നേരിടുന്ന കോണ്‍ഗ്രസ് പാര്‍ട്ടി, 2024-ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വന്‍ ജനസമ്ബര്‍ക്ക പരിപാടിക്കാണ് ഒരുങ്ങിയിരിക്കുന്നത്. യാത്ര ഭിന്നിപ്പുണ്ടാക്കാന്‍ വേണ്ടിയല്ലെന്നും സമാധാനത്തിന് വേണ്ടിയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. ഒരുപാട് കേള്‍ക്കാനും കുറച്ച് സംസാരിക്കാനുമാണ് തനിക്ക് താല്‍പ്പര്യമെന്നും കാല്‍നടയാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി പറഞ്ഞു.
അമ്മ സോണിയാ ഗാന്ധിക്കും സഹോദരി പ്രിയങ്കാ ഗാന്ധിക്കുമൊപ്പം രാഹുല്‍ ഇപ്പോള്‍ വിദേശത്താണ്. സോണിയാ ഗാന്ധിയുടെ അമ്മയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഗാന്ധി കുടുംബം ഇറ്റലിയിലേക്കു പോയത്. പദയാത്രയിലുടനീളം രാഹുല്‍ ഗാന്ധി കണ്ടെയ്നറുകളില്‍ തങ്ങുമെന്ന് കോണ്‍ഗ്രസ് വക്താവ് ഡോ. ഷാമ മുഹമ്മദ് എന്‍.ഡി.ടി.വിയോട് പറഞ്ഞു. ”നാല് മാസം മുമ്ബാണ് എല്ലാ ആസൂത്രണവും ആരംഭിച്ചത്, ഭരണ സംവിധാനം രാജ്യത്തെ ജനാധിപത്യത്തെ വിഭജിക്കുകയും അട്ടിമറിക്കുകയും ചെയ്യുമ്ബോള്‍ വിദ്വേഷം കൂടാതെ നമ്മുടെ വൈവിധ്യമാര്‍ന്ന ഇന്ത്യയെ തിരികെ കൊണ്ടുവരാനുള്ള സമാധാന യാത്രയാണിത്,” ഷമാ മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.
സെപ്റ്റംബര്‍ 8 ന് രാവിലെ മാര്‍ച്ച് ആരംഭിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ സിംഗ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ ഭാഗമാകുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എല്ലാ ദിവസവും 6 മുതല്‍ 7 മണിക്കൂര്‍ വരെ നടക്കുകയും രാജ്യത്തുടനീളമുള്ള ആളുകളുമായി സമ്ബര്‍ക്കം പുലര്‍ത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. യാത്രയോടനുബന്ധിച്ച് രാജ്യത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും രാവിലെ 7 മുതല്‍ 10 വരെ മാര്‍ച്ചുകള്‍ സംഘടിപ്പിക്കും. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് ഭാരത് ജോഡോ യാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. പാര്‍ട്ടിയുടെ സംഘടനാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് ഭാരത് ജോഡോ യാത്ര.