Home Featured ‘പാപ്പന്‍’ ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

‘പാപ്പന്‍’ ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

by കൊസ്‌തേപ്പ്

ബോക്സ് ഓഫീസില്‍ സുരേഷ് ഗോപിക്ക് വമ്പന്‍ തിരിച്ചുവരവ് നല്‍കിയ ചിത്രമാണ് ജോഷിയുടെ സംവിധാനത്തില്‍ എത്തിയ പാപ്പന്‍. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ജൂലൈ 29 ന് ആണ് തിയറ്ററുകളില്‍ എത്തിയത്. തിയറ്ററുകളില്‍ ശ്രദ്ധ നേടിയ ചിത്രത്തിന്‍റെ ഒടിടി റിലീസ് എന്നായിരിക്കും എന്നത് സിനിമാപ്രേമികളില്‍ അന്നുമുതലേ ഉള്ള കാത്തിരിപ്പാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ സീ 5 ലൂടെ ആയിരിക്കും ചിത്രം എത്തുകയെന്ന വിവരം നേരത്തേ പുറത്തെത്തിയിരുന്നു. എന്നാല്‍ റിലീസ് തീയതി എത്തിയിരുന്നില്ല. ഇപ്പോഴിതാ ചിത്രത്തിന്‍റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്.

ഉത്രാട ദിനമായ സെപ്റ്റംബര്‍ 7 ന് ചിത്രം സീ 5ല്‍ പ്രീമിയര്‍ ചെയ്യപ്പെടും. സീ കേരളമാണ് ചിത്രത്തിന്‍റെ ഒടിടി, സാറ്റലൈറ്റ് അവകാശങ്ങള്‍ വന്‍ തുകയ്ക്ക് സ്വന്തമാക്കിയിരിക്കുന്നത്. സുരേഷ് ഗോപിയുടെ താരപ്രഭാവം നന്നായി ഉപയോഗപ്പെടുത്തിയാണ് ചിത്രം പ്രേക്ഷകരുടെ പ്രിയം നേടിയെടുത്തത്. ആര്‍ ജെ ഷാനിന്‍റേതായിരുന്നു ചിത്രത്തിന്‍റെ രചന.

 റിലീസ് ദിനത്തില്‍ കേരളത്തില്‍ നിന്ന് ചിത്രം നേടിയത് 3.16 കോടി ആയിരുന്നു. ആദ്യ ഒരാഴ്ച കേരളത്തില്‍ നിന്നു നേടിയ കളക്ഷന്‍ 17.85 കോടി ആയിരുന്നു. വിദേശ, ഇതര സംസ്ഥാന റിലീസുകള്‍ സംഭവിച്ചതിനു ശേഷം 10 ദിവസത്തെ ആഗോള ഗ്രോസ്, നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട കണക്ക് അനുസരിച്ച് 31.43 കോടി ആയിരുന്നു. മഴയടക്കമുള്ള പ്രതികൂല സാഹചര്യങ്ങളിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ആഗോള ബോക്സ് ഓഫീസിലെ ഗ്രോസും ഒടിടി, സാറ്റലൈറ്റ് അവകാശങ്ങളിലൂടെ നേടിയ തുകയും ചേര്‍ത്ത് ചിത്രം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചതായി നിര്‍മ്മാതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു.

ഒരിടവേളയ്ക്കു ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തില്‍ എത്തിയ ചിത്രവുമാണ് ഇത്. എബ്രഹാം മാത്യു മാത്തന്‍ എന്നാണ് കഥാപാത്രത്തിന്‍റെ പേര്. ‘സലാം കാശ്‍മീരി’നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രവുമാണിത്. ലേലം, പത്രം, വാഴുന്നോര്‍ തുടങ്ങി ഈ കോമ്പിനേഷനില്‍ പുറത്തെത്തിയ ചിത്രങ്ങളില്‍ പലതും സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നു. പൊറിഞ്ചു മറിയം ജോസിനു ശേഷം ജോഷിയുടെ സംവിധാനത്തില്‍ എത്തിയ ചിത്രവുമാണ് പാപ്പന്‍. ഗോകുല്‍ സുരേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഇരുവരും ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗോകുലം മൂവീസും ഡ്രീം ബിഗ് ഫിലിംസും ചേർന്നാണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍, സണ്ണി വെയ്ന്‍ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.

ദാവൂദ് ഇബ്രാഹിമിനെ കണ്ടെത്തുന്നവര്‍ക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച്‌ എന്‍ഐഎ

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെതിരെ നടപടി ശക്തമാക്കി ദേശീയ അന്വേഷണ ഏജന്‍സി. ദാവൂദിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

കൂടാതെ ഇബ്രാഹിമിന്‍്റെ കൂട്ടാളികളെ കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്കും പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ‘ഡി’ കമ്ബനിയുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് എന്‍ഐഎയുടെ പുതിയ നടപടി.

ദാവൂദിന്റെ സഹോദരന്‍ അനീസ് ഇബ്രാഹിം എന്ന ഹാജി അനീസ്, അടുത്ത ബന്ധുക്കളായ ജാവേദ് പട്ടേല്‍ എന്ന ജാവേദ് ചിക്‌ന, ഷക്കീല്‍ ഷെയ്ഖ് എന്ന ഛോട്ടാ ഷക്കീല്‍, ടൈഗര്‍ മേമന്‍ എന്ന ഇബ്രാഹിം മുഷ്താഖ് അബ്ദുള്‍ റസാഖ് മേമന്‍ എന്നിവരെ കണ്ടെത്താനാണ് എന്‍ഐഎയുടെ ശ്രമം. ദാവൂദിന് 25 ലക്ഷം രൂപയും ഛോട്ടാ ഷക്കീലിന് 20 ഉം, അനീസ്, ചിക്ന, മേമന്‍ എന്നിവര്‍ക്ക് 15 ലക്ഷം വീതവുമാണ് പാരിതോഷികം.

1993ലെ മുംബൈ സ്‌ഫോടനം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ദാവൂദ്. ദാവൂദിനെ കൂടാതെ ലഷ്‌കറെ ത്വയ്യിബ തലവന്‍ ഹാഫിസ് സയീദ്, ജെയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹര്‍, ഹിസ്ബുള്‍ മുജാഹിദ്ദീന്റെ സയ്യിദ് സലാഹുദ്ദീന്‍, ഉറ്റ സഹായി അബ്ദുള്‍ റൗഫ് അസ്ഗര്‍ എന്നിവരും ഇന്ത്യ മോസ്റ്റ് വാണ്ടഡ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇബ്രാഹിമിനെതിരെ എന്‍ഐഎ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പാക്ക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയുടെയും തീവ്രവാദ ഗ്രൂപ്പുകളുടെയും സഹായത്തോടെ ഡി കമ്ബനി ഇന്ത്യയില്‍ പ്രത്യേക യൂണിറ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും, വന്‍കിട രാഷ്ട്രീയക്കാരെയും വ്യവസായികളെയും ലക്ഷ്യമിട്ട് പദ്ധതിയിടുന്നതായും ഏജന്‍സിക്ക് വിവരം ലഭിച്ചിരുന്നു. ഇതോടൊപ്പം തീവ്രവാദികള്‍ക്കും സ്ലീപ്പര്‍ സെല്ലുകള്‍ക്കും ഇതുവഴി സഹായം നല്‍കുമെന്നും ഏജന്‍സിക്ക് വിവരം ലഭിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group