ബെംഗളൂരു: കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര സെപ്റ്റംബർ 29നോ 30നോ കർണാടകയിൽ പ്രവേശിക്കും.21 ദിവസം കൊണ്ട് ബെംഗളൂരു നഗരജില്ല ഉൾപ്പെടെയു ള്ള 8 ജില്ലകളിലൂടെ 511 കിലോമീറ്റർ കടന്നുപോകുന്ന യാത്രയെ സംസ്ഥാനത്തെ 125 നേതാക്കൾ അനുഗമിക്കുമെന്ന് നിയമനിർമാണ കൗൺസിൽ പ്രതിപക്ഷ നേതാവും ജോഡോ യാത്ര കോഓർഡിനേറ്റു മായ ബി.കെ.ഹരിപ്രസാദ് പറഞ്ഞു.
ഗുണ്ടൽപേട്ടിൽ നിന്ന് ആരംഭിക്കുന്ന യാത്ര റായ്ച്ചൂരിൽ സമാപിക്കും.സെപ്റ്റംബർ 7ന് കന്യാകുമാരിയിൽ നിന്ന് ആരംഭിക്കുന്ന യാത്ര 150 ദിവസം കൊണ്ട് 12 സംസ്ഥാനങ്ങളിലൂടെ 3,500 കിലോമീറ്റർ ദൂരം പിന്നിട്ട് കശ്മീരിൽ സമാപിക്കും.
സർക്കാരിന്റെ വീഴ്ചകൾ: ചോദ്യശരങ്ങളുമായി കോൺഗ്രസ്
ബെംഗളുരു: ബിജെപി സർക്കാരിന്റെ ഭരണവീഴ്ചകൾ സംബന്ധിച്ച് നിത്യം ചോദ്യം ചോദിക്കാൻ ലക്ഷ്യമിട്ടുള്ള പ്രചാരണത്തിന് കർണാടക കോൺഗ്രസ് തുടക്കമിട്ടു. ബിജെപിയെ “ബേവഫ് ജനതാ പാർട്ടി’യെന്നു വിശേഷി എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർ ജെവാല, നിത്യം ഇവർ നുണകൾ പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ചു.2018ലെ നിയമസഭാ തിരഞ്ഞടുപ്പു പ്രകടന പത്രികയിൽ 600 വാഗ്ദാനങ്ങളാണ് ബിജെപി നൽ കിയിരുന്നത്.
ഓരോ ദിവസവും ഇതിലോരോ ന്നായി ചൂണ്ടിക്കാട്ടി നടപ്പാക്കിയോ എന്നു ചോദിക്കുന്നതിനു പുറമേ ഭരണവീഴ്ചകളും വിവിധ അഴിമതിയും ജനശ്രദ്ധയിൽ എത്തിക്കാനുള്ള പ്രചാരണമാണിത്. രൺദീപ് സിങ് സുർജെവാല, ഡിസിസി അധ്യക്ഷൻ ഡി.കെ.ശി വകുമാർ, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ എന്നിവർ ചേർന്നാണ് പാർട്ടി ആസ്ഥാനത്ത് പ്രചാരണത്തിനു തുടക്കമിട്ടത്.
നേതാവ് ഗുലാം നബി ആസാദ് കോൺഗ്രസിൽ നിന്ന് രാജിവച്ചു.
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് കോൺഗ്രസിൽ നിന്ന് രാജിവച്ചു. പാർട്ടി ദേശീയ നേതൃത്വവുമായുള്ള ഭിന്നതകളെ തുടർന്നാണ് രാജി. രാജിക്കത്ത് പാർട്ടി ദേശീയ അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറി. പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവും രാജിക്കത്തിലുണ്ട്. അരനൂറ്റാണ്ട് നീണ്ട കോൺഗ്രസ് ബന്ധമാണ് ഗുലാംനബി അസാദ് അവസാനിപ്പിക്കുന്നത്. കോൺഗ്രസ് പ്രവർത്തകസമിതിയിലെ ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളാണ് ഗുലാംനബി കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ കഴിഞ്ഞ ഒൻപത് വർഷമായി താൻ നൽകിയ നിർദേശങ്ങളെല്ലാം നേതൃത്വം ചവറ്റുകൊട്ടയിലുട്ടു.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ വലിയ തിരിച്ചടിയാണ് പാർട്ടിക്ക് നേരിട്ടത്. പാർട്ടിയിലെ കൂടിയാലോചന സംവിധാനത്തെ രാഹുൽ തകർത്തു. പുതിയ ഉപജാപകവൃന്ദത്തെ സൃഷ്ടിച്ചു. മുതിർന്ന നേതാക്കളെയും പരിചയസമ്ബന്നരെയും ഒതുക്കിയെന്നും ബിജെപിയ്ക്ക് രാഷ്ട്രീയ ഇടം നൽകുകയാണ് രാഹുലിന്റെ നേതൃത്വം നൽകിയതെന്നും രാജിക്കത്തിൽ ചൂണ്ടിക്കാട്ടി.
കോൺഗ്രസ് നേതൃത്വവുമായി ഭിന്നതയിലായിരുന്ന ഗുലാനബി ആസാദ് പാർട്ടിയെ വിമത പക്ഷമായി ജി 23ന് നേതൃത്വം നൽകിയ ആളായിരുന്നു. നേരത്തെ അഞ്ച് വിമതനേതാക്കൾ പാർട്ടി വിട്ടിരുന്നു. കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ കോൺഗ്രസ് പ്രചാരണ സമിതി അധ്യക്ഷസ്ഥാനവും ഗുലാം നബി രാജിവച്ചിരുന്നു.
കോൺഗ്രസ് അഖിലേന്ത്യാ രാഷ്ട്രീയകാര്യ സമിതിയിൽ അംഗമായ ഗുലാം നബി ആസാദിനെ സംസ്ഥാന ഘടകത്തിന്റെ പ്രചാരണ സമിതി അധ്യക്ഷസ്ഥാനത്ത് നിയമിച്ചത് തരംതാഴ്ത്തലിന്റെ ഭാഗമായിരുന്നെന്ന് അദ്ദേഹവുമായി അടുത്ത ബന്ധമുള്ളവർ അഭിപ്രായപ്പെട്ടിരുന്നു.