ഹരിപ്പാട്: കല്ല്യാണ സദ്യയില്‍ പപ്പടം കിട്ടിയില്ല എന്ന പേരില്‍ കൂട്ടത്തല്ല്. മൂന്നുപേര്‍ക്ക് പരിക്കുപറ്റി. സംഭവത്തില്‍ കരീലക്കുളങ്ങര പൊലീസ് കേസ് എടുത്തു. ഹരിപ്പാടിന് അടുത്ത് മുട്ടത്താണ് വിവാഹസദ്യക്കിടയില്‍ പപ്പടം കിട്ടാത്തതിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കം കൂട്ടത്തല്ലില്‍ കലാശിച്ചത്.
ഓഡിറ്റോറിയം ഉടമയുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മുട്ടത്തെ ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച ഉച്ചയോടെയാണ് കൂട്ടത്തല്ല് നടന്നത്. വരന്‍റെ സുഹൃത്തുക്കളില്‍ ചിലര്‍ ഭക്ഷണം കഴിക്കുന്നതിനിടെ വീണ്ടും പപ്പടം ആവശ്യപ്പെട്ടു. എന്നാല്‍ വിളമ്പുന്നവര്‍ ഇത് നല്‍കാന്‍ സാധിക്കില്ലെന്ന് പറഞ്ഞതോടെയാണാ് പ്രശ്നം ആരംഭിച്ചത്. തുടര്‍ന്ന് തര്‍ക്കമുണ്ടാവുകയും കൂട്ടത്തല്ലില്‍ കലാശിക്കുകയുമായിരുന്നുവെന്ന് കരീലക്കുളങ്ങര പൊലീസ് പറയുന്നു.
ഓഡിറ്റോറിയത്തിലെ കസേരകളും മേശകളും ഉപയോഗിച്ചായിരുന്നു തമ്മിലടിച്ചത്. ഓഡിറ്റോറിയത്തില്‍ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഓഡിറ്റോറിയം ഉടമ മുരളീധരന്‍(65), ജോഹന്‍(21), ഹരി(21) എന്നിവര്‍ക്കാണ് പരുക്കേറ്റത്.

അതേ സമയം ശക്തികുളങ്ങരയിലാണ് ശുചീകരണ തൊഴിലാളികള്‍ റോഡ് അരികില്‍ നിന്നും കവറിൽ പൊതിഞ്ഞ നിലയിലുള്ള തലയോട്ടികൾ ആദ്യം കണ്ടത്. പ്രവർത്തനമില്ലാതെ കിടന്ന ആശുപത്രിക്ക് സമീപത്തെ റോഡരികിൽ നിന്ന് രണ്ട് തലയോട്ടികൾ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ഒന്‍പത് മണിക്കായിരുന്നു സംഭവം നടന്നത്.
തലയോട്ടികളാണ് കവറിലെന്ന് മനസിലാക്കിയതോടെ ശുചീകരണ തൊഴിലാളികൾ ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി നടത്തിയ പരിശോധനയിൽ തലയോട്ടികൾ ഏറെ പഴക്കം ചെന്നവയാണെന്ന് കണ്ടെത്തി.
തലയോട്ടികൾ കണ്ടെത്തിയ കവറിനുള്ളിൽ മെഡിക്കൽ വിദ്യാർത്ഥികൾ ഉപയോഗിക്കുന്നതിന് സമാനമായ കുറിപ്പുകൾ ഉണ്ടായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം. വിളിച്ച ഉടനെ അനാരോഗ്യം മാറ്റിവച്ച് എത്തിയതിന് നന്ദി’, ചുബനം നല്‍കിക്കൊണ്ട് മോഹന്‍ലാല്‍ പറഞ്ഞു; ലാലിന്റെ വാക്കുകള്‍ക്ക് ശ്രീനിവാസന്‍ നല്‍കിയ മറുപടി ഇങ്ങനെ
മീഷോയുടെ സൂപ്പര്‍സ്റ്റോര്‍ പ്രവര്‍ത്തനം നിര്‍ത്തി
ഇന്ത്യ തന്നെ ആസ്ഥാനമാക്കിയ സോഷ്യല്‍ കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ മീഷോയുടെ ഗ്രോസറി ബിസിനസായ സൂപ്പര്‍സ്റ്റോര്‍ ഭൂരിഭാഗം പ്രവര്‍ത്തനങ്ങളും അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്.
സൂപ്പര്‍സ്റ്റാര്‍ ഡെലിവറി നടത്തിയിരുന്ന 90 ശതമാനം നഗരങ്ങളിലുമാണ് സേവനം അവസാനിപ്പിച്ചിരിക്കുന്നത്. നിലവില്‍ മൈസൂര്‍, നാഗ്പൂര്‍ എന്നീ നഗരങ്ങളില്‍ മാത്രമാണ് സൂപ്പര്‍ സ്റ്റാറിന്റെ പ്രവര്‍ത്തനം തുടരുന്നത്. ഇതിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമായി. മീഷോയുടെ ഈ നടപടിയെ തുടര്‍ന്ന് 300 ഓളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി ഐഎന്‍സി 42വിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കി. എന്നാല്‍ മീഷോ ഈ വാര്‍ത്തകളെ കുറിച്ച് ഇനിയും പ്രതികരിച്ചിട്ടില്ല.
ഏപ്രിലിലാണ് മീഷോ തങ്ങളുടെ ഗ്രോസറി ബിസിനസിന് സൂപ്പര്‍സ്റ്റോര്‍ എന്ന് പേര് നല്‍കിയത്. ഫെര്‍മിസോ എന്ന പേരിലാണ് മുമ്ബ് മീഷോ ഗ്രോസറി ബിസിനസ് നടത്തിയിരിക്കുന്നത്. ടൈര്‍ 2, ടൈര്‍ 1 മാര്‍ക്കറ്റുകളിലെ ഉപഭോക്താക്കളിലേക്ക് കൂടുതല്‍ ഫലപ്രദമായി സേവനം എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു മീഷോ സൂപ്പര്‍ സ്റ്റോറുകളുടെ പ്രവര്‍ത്തനം ആരംഭിച്ചത്. എന്നാല്‍ ഫെര്‍മിസോ സൂപ്പര്‍സ്റ്റോറായി മാറിയപ്പോള്‍ 150 ഓളം തൊഴിലാളികള്‍ക്ക് ജോലി നഷ്ടമായിരുന്നു. മീഷോയുടെ ആപ്പില്‍ തന്നെ സൂപ്പര്‍സ്റ്റോറും ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതിനാലായിരുന്നു ആളുകള്‍ക്ക് അന്ന് തൊഴില്‍ നഷ്ടമായത്.
അതിന് മുമ്ബ് കോവിഡ് മഹാമാരിയുടെ സമയത്ത് മീഷോ തങ്ങളുടെ 200 – ഓളം തൊഴിലാളികളെ പിരിച്ച് വിട്ടിരുന്നു. ഐഎന്‍സി 42വിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് അധിക ചിലവും കുറഞ്ഞ വരുമാനവുമാണ് മീഷോ സൂപ്പര്‍ സ്റ്റോറുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള കാരണം. കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ആയിരുന്നു മീഷോ സൂപ്പര്‍സ്റ്റോറുകളുടെ പ്രവര്‍ത്തനം ഉണ്ടായിരുന്നതും. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് തൊഴിലാളികളെ പിരിച്ച് വിടുന്നതനുബന്ധിച്ച് 2 മാസത്തെ ശമ്ബളം നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.