Home Featured 750 രൂപക്ക് ഗ്യാസ് സിലിണ്ടര്‍ ലഭിക്കുമോ? അമ്ബരക്കേണ്ട..! സന്തോഷ വാര്‍ത്ത ഇതാ…

750 രൂപക്ക് ഗ്യാസ് സിലിണ്ടര്‍ ലഭിക്കുമോ? അമ്ബരക്കേണ്ട..! സന്തോഷ വാര്‍ത്ത ഇതാ…

ന്യൂദല്‍ഹി: പാചക വാതക വില വര്‍ധനവില്‍ നട്ടം തിരിയുകയാണ് ജനങ്ങള്‍. എന്നാല്‍ പാചക വാതകവില മാസം തോറും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇപ്പോഴിതാ ഉപഭോക്താക്കള്‍ക്കൊരു സന്തോഷ വാര്‍ത്ത.കുറഞ്ഞ വിലയ്ക്ക് എങ്ങിനെ സിലിണ്ടര്‍ സ്വന്തമാക്കാന്‍ സാധിക്കുന്ന ഒരു അവസരം ഇനി നിങ്ങള്‍ക്ക് മുന്നിലെത്തും.അതായത്, കുറഞ്ഞ വിലയ്ക്ക് ഗ്യാസ് സിലിണ്ടര്‍ സ്വന്തമാക്കാനുള്ള അവസരമാണ് സര്‍ക്കാര്‍ എണ്ണ കമ്ബനിയായ ഇന്‍ഡെയ്ന്‍ ഒരുക്കുന്നത്.

അതായത് നിങ്ങള്‍ ഗ്യാസ് കണക്ഷന്‍ എടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ട് എങ്കില്‍ അതിനായി കൂടുതല്‍ പണം ചെലവാക്കേണ്ടതില്ല. സര്‍ക്കാര്‍ എണ്ണക്കമ്ബനിയായ ഇന്‍ഡെയ്ന്‍ ഒരുക്കുന്ന അവസരം അനുസരിച്ച്‌ നിങ്ങള്‍ക്ക് വെറും 750 രൂപയ്ക്ക് ഗ്യാസ് സിലിണ്ടര്‍ ലഭിക്കും.14.2 കിലോ ഗ്രാം സിലിണ്ടറിന് ആയിരം രൂപയില്‍ മുകളില്‍ കൊടുക്കേണ്ടി വരുമ്ബോഴാണ് ഇന്‍ഡെയ്ന്‍ വില കുറഞ്ഞ സിലിണ്ടര്‍ വാങ്ങാന്‍ അവസരമൊരുക്കുന്നത്.

ഇന്‍ഡെയ്ന്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി കമ്ബോസിറ്റ് സിലിണ്ടറിന്റെ സൗകര്യം ആരംഭിച്ചിരിയ്ക്കുകയാണ്. ഈ സിലിണ്ടര്‍ വാങ്ങാന്‍ 750 രൂപ മാത്രമേ ആവശ്യം വരൂ.എന്താണ് കമ്ബോസിറ്റ് സിലിണ്ടര്‍ എന്നല്ലേ. ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് എളുപ്പത്തില്‍ മാറ്റാനാകും എന്നതാണ് ഈ സിലിണ്ടറിന്റെ പ്രത്യേകത. ഈ സിലിണ്ടറിന്റെ ഭാരവും സാധാരണ സിലിണ്ടറിനേക്കാള്‍ കുറവാണ്. 10 കിലോ ഗ്യാസ് ആണ് ഇത്തരം സിലിണ്ടറില്‍ ലഭിക്കുക. ഡല്‍ഹിയിലും മുംബൈയിലും 750 രൂപയാണ് കമ്ബോസിറ്റ് സിലിണ്ടറിന്റെ വില. കൊല്‍ക്കത്തയില്‍ 765 രൂപയാണ് വില.

ചെന്നൈയില്‍ 761 രൂപയും ലഖ്‌നൗവില്‍ 777 രൂപയുമാണ് കമ്ബോസിറ്റ് സിലിണ്ടറിന്റെ വില. അധികം വൈകാതെ എല്ലാ നഗരങ്ങളിലും കമ്ബോസിറ്റ് സിലിണ്ടര്‍ സൗകര്യം ലഭ്യമാക്കും എന്നാണ് കമ്ബനി അവകാശപ്പെടുന്നത്. കമ്ബോസിറ്റ് സിലിണ്ടറുകള്‍ക്ക് ഭാരം കുറവാണ്. നിലവില്‍ കമ്ബോസിറ്റ് സിലിണ്ടര്‍ 28 ലധികം നഗരങ്ങളില്‍ ലഭ്യമാണ്.

ഉടന്‍ തന്നെ മറ്റ് നഗരങ്ങളിലും ഈ സിലിണ്ടര്‍ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് കമ്ബനി. പൊതുവെ പാചക വാതകത്തിന് വില കൂടുതലുള്ള സമയമാണ് ഇത്. 14.2 കിലോ സിലിണ്ടറിന് ഡല്‍ഹിയില്‍ 1053 രൂപയാണ് വില. ചെന്നൈയില്‍ 1068.5 രൂപയും. മുംബൈയില്‍ 1052.5 രൂപയും കൊല്‍ക്കത്തയില്‍ 1079 രൂപയും ലഖ്നൗവില്‍ 1090.5 രൂപയുമാണ് 14.2 കിലോ സിലിണ്ടറിന്റെ വില.

ഒടുവിൽ തീരുമാനമായി, രജനീകാന്തിനൊപ്പം വിനായകനും; ‘ജയിലര്‍’ കാസ്റ്റിംഗ് വീഡിയോ

പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ രജനീകാന്ത് ചിത്രമാണ് ‘ജയിലർ’. ‘ബീസ്റ്റ്’ എന്ന വിജയ് ചിത്രത്തിന് ശേഷം നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ, പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ജയിലറുടെ വേഷത്തിലാണ് രജനീകാന്ത് എത്തുന്നത്. രണ്ട് ദിവസം മുൻപ് പുറത്തുവന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധനേടിയിരുന്നു. ചിത്രത്തിലെ കാസ്റ്റിങ്ങിനെ കുറിച്ചുള്ള പല ഊഹാപോഹങ്ങളും സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. ഈ അവസരത്തിൽ ജയിലറിലെ പ്രധാനകഥാപാത്രങ്ങൾ ആരൊക്കെയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാക്കളായ സൺ പിക്ചേഴ്സ്.

രമ്യാ കൃഷ്ണൻ, യോ​ഗി ബാബു, വിനായകൻ, വസന്ത് രവി എന്നിവരെ പരിചയപ്പെടുത്തി കൊണ്ടുള്ള കാസ്റ്റിം​ഗ് വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഇതിൽ രമ്യാ കൃഷ്ണന്റേയും വിനായകന്റെയും പേരുകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. രജനീകാന്തിന്റെ വില്ലനായാകും വിനായകൻ എത്തുകയെന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്.  ‘പടയപ്പ’ എന്ന വന്‍ ഹിറ്റിന് ശേഷം 23 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് രജനികാന്തും രമ്യാ കൃഷ്‍ണനും ഒന്നിക്കുന്നത്.

ഓ​ഗസ്റ്റ് 22നാണ് ജയിലറുടെ ഫസ്റ്റ് ലുക്ക് പുറത്തുവന്നത്.  കണ്ണുകളിൽ ഏറെ ​ഗൗരവം നിറച്ച് കൈകൾ രണ്ടും പുറകിൽ കെട്ടി നടന്ന് വരുന്ന രജനീകാന്ത് ആണ് പോസ്റ്ററിൽ ഉള്ളത്. ചിത്രത്തിന്റെ ഷൂട്ടിങ്ങും അന്നേദിവസം തന്നെ ആരംഭിച്ചിരുന്നു. അണ്ണാത്തെ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം രജനീകാന്ത് നായകനാകുന്ന ജയിലർ ജൂണ്‍ 17നാണ് പ്രഖ്യാപിച്ചത്. ചിത്രത്തിൽ തമന്നയാണ് നായിക ആയി എത്തുകയെന്നാണ് വിവരം. ഇക്കാര്യത്തിൽ ഔദ്യോ​ഗിക വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. അതേസമയം, രജനി ചിത്രം ആയതുകൊണ്ടു തന്നെ കോളിവുഡ് കാത്തിരിക്കുന്ന പ്രധാന പ്രോജക്റ്റുകളുടെ നിരയില്‍ ‘ജയിലര്‍’ ഇതിനകം ഇടം പിടിച്ചു കഴിഞ്ഞു. 

You may also like

error: Content is protected !!
Join Our WhatsApp Group