Home Featured ബെംഗളൂരു: തടാകത്തിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ബെംഗളൂരു: തടാകത്തിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ബെംഗളൂരു: മഡിവാള തടാകത്തിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഓട്ടോഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.പ്രദേശത്തെ സിസിടിവി ക്യാമറകളിൽ നിന്നും സ്ത്രീയുടെ മൊബൈലിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

തലഘട്ടപുരയ്ക്കടുത്ത് അഞ്ജനപുരയിൽ താമസിക്കുന്ന ഇമ്രാൻ ആണ് പ്രതി. മരിച്ച സ്ത്രീ ഗർവേഭാവിപാളയ സ്വദേശിയും ലൈംഗികത്തൊഴിലാളിയുമാണ്. ഓഗസ്റ്റ് 10 ന് അർദ്ധരാത്രി ജെപി നഗറിലെ മാരേനഹള്ളിയിൽ വെച്ച് ഇമ്രാന്റെ ഓട്ടോ പിടിച്ചു.

സ്ത്രീയെ ഇമ്രാൻ രണ്ടാഴ്ച നിരീക്ഷിച്ചെന്നും അവൾ ലൈംഗികത്തൊഴിലാളിയാണെന്ന് മനസ്സിലാക്കിയെന്നും പോലീസ് പറഞ്ഞു. ആഗസ്റ്റ് എട്ടിന് സുരയ്യ ആദ്യമായി തന്റെ ഓട്ടോ വാടകയ്‌ക്കെടുത്തപ്പോഴാണ് ഇരുവരും പരസ്പരം പരിചയപ്പെടുന്നത്. കൊലപാതകം നടന്ന ദിവസം രാത്രി മദ്യവും ഓംലെറ്റും വാങ്ങാൻ സുരയ്യ 500 രൂപ നൽകി. അവളുടെ വാലറ്റിൽ 500 രൂപയുടെ കുറച്ച് നോട്ടുകൾ കണ്ടപ്പോൾ അവളുടെ പക്കൽ കൂടുതൽ പണമുള്ളതായി ഇമ്രാൻ സംശയിച്ചു.

കവർച്ചാ ശ്രമത്തെ എതിർത്ത സ്ത്രീയെ ഇയാൾ കൊലപ്പെടുത്തുകയായിരുന്നു.കൃത്യം നടക്കുന്ന സമയത്ത് പ്രതി മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

13 വയസ്സുള്ളപ്പോഴാണ് ഇമ്രാൻ വിവാഹിതനായതെന്ന് പോലീസ് പറഞ്ഞു. നിർമാണത്തൊഴിലാളിയായിരുന്ന ഇയാൾക്ക് കുടുംബം പോറ്റാനുള്ള വരുമാനം ഉണ്ടായിരുന്നില്ല. പണം തിരികെ നൽകാൻ സമ്മർദം ചെലുത്തിയ മൂത്ത സഹോദരിയുടെ സുഹൃത്തിൽ നിന്ന് ഇയാൾ കടം വാങ്ങിയിരുന്നു. കുറച്ച് അധിക പണം സമ്പാദിക്കുന്നതിന് രാത്രിയിൽ സഞ്ചരിക്കാൻ ഒരു ഓട്ടോ വാടകക്കെടുത്തത്.

ക്ലബ്ബ് ഹൗസില്‍ പാക് അനൂകൂല മുദ്രാവാക്യം; ബെംഗളൂരു പൊലീസ് കേസെടുത്തു

ബെംഗളൂരു: സമൂഹമാധ്യമമായ ക്ലബ്ബ് ഹൗസില്‍ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം ഉയര്‍ത്തിയതില്‍ പൊലീസ് കേസെടുത്തു. പാകിസ്ഥാന്‍ സിന്ദാബാദ് ഇന്ത്യ മൂര്‍ദാബാദ് എന്ന ടാഗ്‌ലൈനോടു കൂടിയ ക്ലബ്ബ് ഹൗസ് ഗ്രൂപ്പ് മീറ്റിങ്ങിന്‍റെ സ്ക്രീന്‍ഷോട്ടിലാണ് ബെംഗളൂരു പൊലീസ് കേസെടുത്തത്. പാകിസ്ഥാന്‍ പതാക പ്രൊഫൈല്‍ പിക്‌ചറായി ഉപയോഗിക്കണമെന്നും യോഗത്തില്‍ അഭ്യര്‍ത്ഥനയുണ്ടായതായും പൊലീസ് കണ്ടെത്തി.

സാമ്ബിഗെഹള്ളി പൊലീസ് സ്റ്റേഷനിലാണ് പാകിസ്ഥാന്‍ ദേശീയ പതാക ഉയര്‍ത്തി ഇന്ത്യയെ അനാദരിച്ചു എന്ന ഗുരുതരമായ കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഡിപിയില്‍ പാകിസ്ഥാന്‍ അനുകൂല ദേശീയ പതാക സ്ഥാപിച്ചത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അന്വേഷണം നടക്കുന്നുവരികയാണെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ പ്രതാപ് റെഡ്ഡി അറിയിച്ചു.

” ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ക്ലബ്ബ് ഹൗസ് അംഗങ്ങള്‍ യഥാര്‍ത്ഥ പേരിന് പകരം വിളിപ്പേരാണ് ഉപയോഗിച്ചിരിക്കുന്നത്. അതിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ശേഖരിച്ചുവരികയാണ് ” എന്നും അദ്ദേഹം വ്യക്തമാക്കി.സേവനദാതാക്കളില്‍ നിന്ന് വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്നും അതില്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You may also like

error: Content is protected !!
Join Our WhatsApp Group