Home Featured ബെംഗളൂരു : സിദ്ധരാമയ്യക്ക്‌ നേരെയുള്ള മുട്ടയേറ്;9 പേരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു.

ബെംഗളൂരു : സിദ്ധരാമയ്യക്ക്‌ നേരെയുള്ള മുട്ടയേറ്;9 പേരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു.

ബെംഗളൂരു : കുടക് കുശാൽ നഗറിൽ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ കാർ തടഞ്ഞ് യുവ മോർച്ച പ്രവർത്തകർ മുട്ടയും സവർക്കറുടെ പോസ്റ്ററും എറിഞ്ഞ് കരിങ്കൊടി കാണിച്ച സംഭവത്തിൽ കേസെടുത്ത പൊലീസ് 9 പേരെ അറസ്റ്റ് ചെയ്തു.തുടർന്ന് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടയച്ചു. കോൺഗ്രസ് പ്രതിഷേധം വ്യാപിപ്പിച്ചതിനെ തുടർന്നാണ് അറസ്റ്റ് നടപടി.

അതേസമയം,പ്രതിപക്ഷ നേതാവിനെതിരെ മുട്ടയെറിഞ്ഞ് ഉപരോധിച്ച നടപടിയെ മുഖ്യമന്ത്രി ബസവരാജ ബൊമ്മെ അപലപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള തയാറെടുപ്പിനിടെ ബിജെപിയും കോൺഗസും ഒട്ടേറെ വിഷയങ്ങളിൽ കൊബു കോർക്കുന്ന സാഹചര്യമാണ്.സ്വാതന്ത്ര്യ ദിനത്തിൽ സവർക്കറുടെ ചിത്രമുള്ള ബോർഡ് നീക്കിയതുമായി ബന്ധപ്പെട്ട് ശിവമൊഗ്ഗ അമീർ അഹമ്മദ് സർക്കിളിൽ സംഘർഷം നടന്നതിനു പിന്നാലെ സിദ്ധരാമയ്യ നടത്തിയ പ്രതികരണമാണു നിലവിലെ പ്രകോപനത്തിനു പിന്നിൽ.

മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് സവർക്കറിന്റെ ബോർഡ് സ്ഥാപി ച്ച നടപടിയെ അദ്ദേഹം ചോദ്യം ചെയ്തതാണ് ബിജെപിയെയും അനുകൂല സംഘടനകളെയും പ്രകോപിപ്പിച്ചത്.

26ന് കുടക് എസ്പി ഓഫിസ് ഉപരോധിക്കും

മുട്ടേറും കരിങ്കൊടി പ്രകടനവും സർക്കാരിന്റെ അറിവോടെ നടന്നതാണ്. കണ്ടു നിന്ന പൊലീസിനു കരുതൽ അറസ്റ്റ് നടത്താൻ കഴിഞ്ഞില്ല. ഗാന്ധിജിയെ കൊലപ്പെടുത്തിയവരുടെ അനുയായികൾ എന്നെ വെറുതേ വിടുമെന്നു കരുതാനാകുമോ? കുടക് എസ്പി ഓഫിസ് 26ന് കോൺഗ്രസ് ഉപരോധിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group