Home Featured ബെംഗളൂരു: പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നു;ബി ജെപിനെ വെട്ടിലാക്കി ശ്രീരാമുലു

ബെംഗളൂരു: പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നു;ബി ജെപിനെ വെട്ടിലാക്കി ശ്രീരാമുലു

ബെംഗളൂരു: പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയെ വീണ്ടും മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നവരിൽ ഒരാളാണു താനെന്ന മന്ത്രി ബി.ശ്രീരാമുലുവിന്റെ പ്രസ്താവന ബിജെപി സർക്കാരിനെ വെട്ടിലാക്കി.രാഷ്ട്രീയമായി രണ്ടു പേരും ഭിന്ന കോണുകളിലാണ് നിൽക്കുന്നതെങ്കിലും താൻ മുഖ്യമന്ത്രിയാകണമെന്ന് സിദ്ധരാമയ്യക്കും ആഗ്രഹമുണ്ടാകും.

ഒരിക്കൽ ഇരുവരും ഒരേ രാഷ്ട്രീയ വേദി പങ്കിടുന്ന സാഹചര്യമുണ്ടാകുമെന്നും ശ്രീരാമുലു പറഞ്ഞു.പിന്നാക്ക സമുദായങ്ങളുടെ ഉന്നമനത്തിനായി തന്നെപ്പോലെ നിലകൊള്ളുന്നയാളാണ് സിദ്ധരാമയ്യയെന്നും ബെള്ളാരി യിൽ കുറുബ സംഘയുടെ സ്റ്റുഡൻസ് ഹോസ്റ്റൽ ഉദ്ഘാടനം ചെയ്യുന്നതിനിടെ ശ്രീരാമുലു പറഞ്ഞു.

കുറുബ സമുദായത്തിൽ നിന്നുള്ള പ്രമുഖ നേതാവാണ് മുൻ മുഖ്യമന്ത്രി കൂടിയായ സിദ്ധരാമയ്യ.2018ലെ നിയമസഭാ തിരഞെഞ്ഞെടുപ്പിൽ ശ്രീരാമുലുവിനെയാണ് ബാഗൽക്കോട്ടിലെ ബാദാമിയിൽ സിദ്ധരാമയ്യ പരാജയപ്പെടുത്തിയത്.ബസവരാജ് ബൊമ്മയെ മുഖ്യമന്ത്രി സ്ഥാനത്തു മാറ്റണമെന്ന നിലപാടുള്ളവരിൽ ഒരാളാണ്ശ്രീരാമുലു.

You may also like

error: Content is protected !!
Join Our WhatsApp Group