മംഗ്‌ളുരു :മറവന്തെ മഹാരാജസ്വാമി ശ്രീ വരാഹ ക്ഷേത്രത്തില്‍ കവര്‍ച നടത്തിയെന്ന കേസില്‍ യുവാവിനേയും പ്രായപൂര്‍ത്തിയാകാത്ത ഭാര്യയേയും ഗംഗോളി പൊലീസ് അറസ്റ്റ് ചെയ്തു.കരുണാകര്‍ ദേവഡിഗയും (23) ഭാര്യയുമാണ് അറസ്റ്റിലായത്.കഴിഞ്ഞ ചൊവ്വാഴ്ചയാണ് ക്ഷേത്രത്തില്‍ മോഷണം നടന്നത്.
തഗ്ഗര്‍സെ ഗ്രാമത്തിലെ ചന്ദന സോമലിംഗേശ്വര ക്ഷേത്രം, കൊല്ലൂര്‍ ഹൊസൂര്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ നേരത്തെ കവര്‍ച നടത്തിയതായി ചോദ്യം ചെയ്യലില്‍ പ്രതി വെളിപ്പെടുത്തിയതായി എഎസ്‌ഐ ജയശ്രീ ഹുന്നറ പറഞ്ഞു.
അഗ്നിപഥ് റിക്രൂട്ട്മെന്‍്റ് റാലിക്ക് വനിതകള്‍ക്കും അപേക്ഷിക്കാം
അഗ്നിപഥ് റിക്രൂട്ട്മെന്‍്റ് റാലിയിലൂടെ മിലിട്ടറി പോലീസില്‍ ചേരാന്‍ വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. ബെംഗളൂരു റിക്രൂട്ടിങ് മേഖലാ ആസ്ഥാനത്തിന്റെ നേതൃത്വത്തില്‍ 2022 നവംബര്‍ 1 മുതല്‍ 3 വരെ ബെംഗളൂരു മനേക്ഷ പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന റിക്രൂട്ട്മെന്‍്റില്‍ കേരളം,കര്‍ണാടക,ലക്ഷദ്വീപ്,മാഹി എന്നിവിടങ്ങളില്‍ നിന്നുള്ള വനിതകള്‍ക്കാണ് അവസരം.
വയസ്,വിദ്യാഭ്യാസ യോഗ്യത,മറ്റ് വിശദവിവരങ്ങള്‍ എന്നിവ www.joinindianarmy.nic.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഓഗസ്റ്റ് ഒന്ന് മുതല്‍ സെപ്റ്റംബര്‍ 7 വരെ ഇതിനായി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. പരീക്ഷാര്‍ഥികള്‍ക്ക് 2022 ഒക്ടോബര്‍ 12 മുതല്‍ 31 വരെയുള്ള കാലയളവില്‍ അഡ്മിറ്റ് കാര്‍ഡ് ലഭിക്കും.