മംഗ്ളുറു: ചൊവ്വാഴ്ച നേത്രാവതി നദിയില്‍ ബരിമര്‍ ഗ്രാമം കഗേകന ഭാഗത്ത് നിന്ന് നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന 16 കാരന്‍ ബുധനാഴ്ച മരിച്ചു.ബരിമര്‍ സ്വദേശിയും പിയുസി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയുമായ രക്ഷണ്‍ ആണ് മരിച്ചത്.
മുഹര്‍റം അവധി ദിവസമായ ചൊവ്വാഴ്ച കുളിക്കാന്‍ ഇറങ്ങിയ രക്ഷണ്‍ ഒഴുക്കില്‍പെടുകയായിരുന്നു. അപകടം മനസിലാക്കിയ നാട്ടുകാര്‍ അഗ്നിസുരക്ഷാ സേനയുടെ സഹായത്തോടെ കരകയറ്റിയാണ് ആശുപത്രിയില്‍ എത്തിച്ചത്.
പ്രവീണ്‍ നെട്ടാറു കൊലപാതക കേസില്‍ 2 പേര്‍ കൂടി അറസ്റ്റില്‍; ദക്ഷിണ കന്നഡ ജില്ലയില്‍ രാത്രികാല കര്‍ഫ്യൂ പിന്‍വലിച്ചു; നിരോധനാജ്ഞ തുടരും
മംഗ്ളുറു: വർക്ക് ജൂലൈ 26ന് ബിജെപി യുവമോര്‍ച നേതാവ് പ്രവീണ്‍ നെട്ടാറുവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു.ദക്ഷിണ കന്നഡ ജില്ലയിലെ ആബിദ് (22), നൗഫല്‍ (28) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി.
നേരത്തെ ദക്ഷിണ കന്നഡ ജില്ലയിലെ സകീര്‍ (29), ശഫീഖ് (27), സദ്ദാം (32), ഹാരിസ് (42) എന്നിവരെ പിടികൂടിയിരുന്നു.അന്വേഷണം നടക്കുകയാണെന്നും എല്ലാ അക്രമികളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
അതേസമയം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തോടെ രാത്രികാല കര്‍ഫ്യൂ പിന്‍വലിച്ചു. മംഗ്ളുറു കമീഷണറേറ്റ് പരിധിയില്‍ ഉള്‍പെടെ ജില്ലയില്‍ മദ്യവില്‍പനശാലകള്‍ അടക്കം എല്ലാ കടകളും സാധാരണപോലെ തുറക്കാമെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ ഓഗസ്റ്റ് 14 വരെ തുടരും.