Home Featured മൈസൂരു ദസറ:ആനകളുടെ ഗജപായന ചടങ്ങ് ഇന്ന്

മൈസൂരു ദസറ:ആനകളുടെ ഗജപായന ചടങ്ങ് ഇന്ന്

മൈസൂരു: മൈസൂരു ദസറ ജംബോസവാരിയിൽ പങ്കെടുക്കുന്ന ആനകളുടെ ഗജപായന ചടങ്ങ് ഇന്ന് നാഗർഹോളെ വന്യജീവിസ ങ്കേതത്തിലെ ഹുൻസൂർ വീരണ്ണ ഹൊസഹള്ളിയിൽ നടക്കും. ആദ്യഘട്ടത്തിൽ 9 ആനകളാണ് മൈസൂരു കൊട്ടാരത്തിലെത്തുക.രാവിലെ 9ന് ആരംഭിക്കുന്ന ചടങ്ങിൽ പുഷ്പവൃഷ്ടിയോടെയാണ് ആനകളെ വരവേൽക്കുക. മന്ത്രിമാരായ എസ്.ടി.സോമശേഖർ, ഉമേഷ് കട്ടി എന്നിവർ പങ്കെടുക്കും.

ഇത്തവണ സവാരിക്ക് 14 ആനകളെയാണ് ഉൾപ്പെടുത്തിയി രിക്കുന്നതെങ്കിലും 17 ആനകളെ കൊട്ടാരത്തിലെത്തിക്കും. ചാമുണ്ഡി ദേവിയുടെ സുവർണ ഹൗഡ പല്ലക്കിലേറ്റുന്ന അഭിമന്യൂ, അർജുന, മഹേന്ദ്ര, ധനന്ജയ ഗോപാലസ്വാമി, വിക്രം, വേരി ചെത, ലക്ഷ്മി എന്നീ ആനകളാണ് ആദ്യഘട്ടത്തിൽ മൈസൂരുവിലെത്തുന്നത്. വിജയ, ഗണേശ, സുഗ്രീവ, ഭീമ, അജയ പാർഥസാരഥി എന്നീ ആനകൾ ഈ മാസം അവസാനം മൈസൂരുവിലെത്തും.

ലോറി മാർഗം ആനകളെ വൈകിട്ട് മൈസൂരു കൊട്ടാരത്തിന് സമീപത്തെ വനംവകുപ്പി ന്റെ ആരണ്യഭവനത്തിലേക്ക് എത്തിക്കും. അംബാവിലാസ് കൊട്ടാരത്തിൽ 10ന് ആനകൾക്ക് രാജകീയ സ്വീകരണം നൽകും.

ആനകൾക്കും പാപ്പാൻമാർക്കും സഹായികൾക്കും താമസിക്കാനുള്ള സൗകര്യങ്ങൾ കൊട്ടാരവള പ്പിൽ ഒരുക്കിയതായി വനംവകുപ്പ് ഡപ്യൂട്ടി ചീഫ് കൺസർവേറ്റർ ഡോ.വി.കരികാലൻ പറഞ്ഞു. സെപ്റ്റംബർ 25ന് ആരംഭിക്കുന്ന ദസറ ഒക്ടോബർ 5ന് ജംബോ സവാരിയോടെയാണ് സമാപിക്കുക.

You may also like

error: Content is protected !!
Join Our WhatsApp Group