Home Featured ബെംഗളൂരു: റെയിൽവേയുടെ യുടിഎസ് മൊബൈൽ ആപ് ഉയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവ്

ബെംഗളൂരു: റെയിൽവേയുടെ യുടിഎസ് മൊബൈൽ ആപ് ഉയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവ്

ബെംഗളൂരു: അൺറിസർവ്ഡ് ടിക്കറ്റെടുക്കാനുള്ള റെയിൽവേയുടെ യുടിഎസ് മൊബൈൽ ആപ് ഉയോഗിക്കുന്നവരുടെ എണ്ണം കുതിച്ചുയരുന്നു. കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം ഡെമു, മെമു, പാസഞ്ചർ സർവീസുകൾ പുനരാരംഭിച്ചതോടെയാണ് കൂടുതൽ പേർ ഡിജിറ്റൽ ടിക്കറ്റിലേക്ക് വഴി മാറിയത്.

2018 ഫെബ്രുവരിയിലാണ് ദക്ഷിണ പശ്ചിമ റെയിൽവേയിൽ യുടിഎസ് മൊബൈൽ ആപ് ആരംഭിച്ചത്. നിലവിൽ 7-8 ലക്ഷം പേരാണ് 3 ഡിവിഷനുകളിലും കൂടെ യുടിഎസ് ആപ് ഉപയോഗിച്ച് പ്രതിദിനം ടിക്കറ്റെടുക്കുന്നത്.

യുടിഎസ് ആപ്പിന്റെ സൗകര്യങ്ങൾ

•റെയിൽവേ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറിൽ ക്യൂ നിൽക്കാതെ തന്നെ യാത്ര പുറപ്പെടുന്നതിന്റെ 3 മണിക്കൂർ മുൻപ് വരെ യുടിഎസ് ആപ് ഉപയോഗിച്ച് ടിക്കറ്റെടുക്കാം. പ്ലാറ്റ്ഫോം ടിക്കറ്റ്, സീസൺ ടിക്കറ്റ് എന്നിവയും ലഭിക്കും.

•റെയിൽവേയുടെ ആർ വോലറ്റ്, പേടി എം, മൊബിക്വിക്ക്, ഗൂഗിൾ പേ ഉൾപ്പെടെയുള്ള ഇ വോലറ്റുകൾ ഉപയോഗിച്ചു മിനിറ്റുകൾക്കുള്ളിൽ പണമടയ്ക്കാം. ആർ വോലറ്റ് ഉപയോഗിക്കുന്നവർക്ക് 3 ശതമാനം ബോണസ് തുക ലഭിക്കും.

•ടിക്കറ്റ് പരിശോധിക്കുമ്പോൾ എസ്എംഎസ് സന്ദേശമോ സ്ക്രീൻ ഷോട്ടോ കാണിച്ചാൽ മതി. പ്രിന്റൗട്ടിന്റെ ആവശ്യമില്ല.

ആശ്രയമായി മെമു

വിമാനത്താവള സ്റ്റേഷൻ വഴിയുള്ള മെമു സർവീസുകൾ നഗരത്തിൽ ജോലിക്ക് വരുന്നവർക്കും ഗുണകരമാകുന്നു. ബസ് യാത്ര ഒഴിവാക്കി പലരും യാത മെമുവിലേക്ക് മാറ്റി. കെഎസ്ആർ ബംഗളൂരു, കന്റോൺമെന്റ്, യെലഹങ്ക സ്റ്റേഷനുകളിൽ നിന്ന് ദേവനഹള്ളിയിലേക്കുള്ള 5 ജോഡി മെമു സർവീസുകൾ കഴിഞ്ഞ മാസം അവസാനം ആരംഭിച്ചത്.

പകൽസമയത്ത് കൂടുതൽ സർവീസുകൾ ആരംഭിച്ചതോടെ വിമാനത്താവളത്തിൽ ജോലിക്ക് പോകുന്നവർ ഉൾപ്പെടെ മെമു സർവീസിലേക്ക് മാറി. നിലവിൽ മെമു ട്രെയിനിൽ 10 രൂപയും എക്സ്പ്രസ് ട്രെയിനിൽ രൂപയുമാണ് 35 കെഐഎ ഹാൾട്ട് സ്റ്റേഷനിലേക്കുള്ള ടിക്കറ്റ് നിരക്ക്.

ബിഎംടിസിയുടെ നോൺ എസി ബസിൽ ഇതേ ദൂരം സഞ്ചരിക്കാൻ 2 മണിക്കൂർ വരെ സമയം വേണ്ടിവരുന്നുണ്ട്. പലപ്പോഴും ഒന്നിലധികം ബസുകൾ മാറി കയറേണ്ടിയും വരും.

You may also like

error: Content is protected !!
Join Our WhatsApp Group