ബെംഗളൂരു: ലാൽബാഗ് പുഷ്പാ മേളയുടെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. ഇത്തവണത്തെ മേളയിൽ 15 ലക്ഷം പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഹോർട്ടികൾചറൽ വകുപ്പ് മന്ത്രി മുനിരത്ന.നാളെ ആരംഭിക്കുന്ന മേള മുഖ്യമന്ത്രി ബസവരാജ് ബൊമ്മ ഉദ്ഘാടനം ചെയ്യും.
അന്തരിച്ച നടൻ പുനീത് രാജ് കുമാറിനും പിതാവ് ഡോ. രാജ് കുമാറിനുമുള്ള ആദരവായിരിക്കും ഇത്തവണത്തെ പുഷ്പ മേള.പുനീത് രാജ്കുമാറിന്റെ കുടുംബാംഗങ്ങൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്ന് മന്ത്രി പറഞ്ഞു.15ന് മേള സമാപിക്കും. 2 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് മേള നടക്കുന്നത്. മൈസൂരു,ഊട്ടി, ഹൈദരാബാദ് എന്നിവിടളിലെയും പുഷ്പങ്ങൾ മേളയിൽ ഇടം നേടും.
ടിക്കറ്റ് നിരക്ക് വർധിക്കും
പുഷ്പ മേളയിലെ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു. മുതിർന്ന വർക്ക് സാധാരണ ദിവസങ്ങളിൽ 80 രൂപയും അവധി ദിവസങ്ങളിൽ 100 രൂപയുമാണ് ടിക്കറ്റിനു നൽകേണ്ടത്. കുട്ടികൾക്ക് 30 രൂപ. കഴിഞ്ഞ തവണ 70 രൂപയായിരുന്നു മുതിർന്നവരുടെ ടിക്കറ്റ് നിരക്ക്.