Home Featured ഫാസില്‍ വധക്കേസ് ; കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും

ഫാസില്‍ വധക്കേസ് ; കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും

മംഗളൂരു സുറത്ത്കല്ലിലെ ഫാസില്‍ വധക്കേസില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും. കേസില്‍ നിലവില്‍ അറസ്റ്റിലായ മംഗളൂരു സ്വദേശിയില്‍ നിന്ന് കൊലപാതക സംഘത്തിലെ മറ്റ് നാല് പേരെ കുറിച്ച്‌ വിവരം ലഭിച്ചതായാണ് സൂചന.

അതേസമയം, യുവമോര്‍ച്ച നേതാവ് പ്രവീണിന്റെ കൊലപാതകത്തില്‍ എന്‍.ഐ.എ പ്രാഥമിക അന്വേഷണം തുടങ്ങി.സുറത്ത്കല്ലിലെ ഫാസിലിന്റെ കൊലപാതകത്തില്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികളെ കുറിച്ച്‌ പൊലീസിന് വിവരം ലഭിച്ചതായാണ് സൂചന. കൊലപാതകത്തിലേക്ക് നയിച്ച കാരണത്തെ സംബന്ധിച്ച്‌ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ഇന്നലെ അറസ്റ്റിലായ പ്രതിക്ക് ആര്‍.എസ്.എസ് ബന്ധമുണ്ടെന്ന അഭ്യൂഹങ്ങള്‍ പുറത്തുവന്നെങ്കിലും കൊലപാതകം രാഷ്ട്രീയ പ്രേരിതമാണോ എന്നതില്‍ പൊലീസ് സ്ഥിരീകരണം ഉണ്ടായിട്ടില്ല. മറ്റ് പ്രതികളെ കൂടി പിടികൂടാനായാല്‍ മാത്രമെ കൊലപാതകത്തിലേക്ക് നയിച്ച കാരണത്തെ സംബന്ധിച്ച്‌ വ്യക്തതയുണ്ടാവു.

You may also like

error: Content is protected !!
Join Our WhatsApp Group