ബെംഗളൂരു: ഛത്തീസ്ഗഡ് മാതൃകയിൽ ഗോമൂത്രവും, ചാണകവും ക്ഷീര കർഷകരിൽ നിന്നു വിലയ്ക്കു വാങ്ങാൻ മൃഗസംരക്ഷണ വകുപ്പ്. വിവിധ ഉൽപന്നങ്ങൾ നിർമിക്കാനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമാണിത്. ബയോഗ്യാസിനു പുറമേ ഷാംപൂ, കീടനാശിനികൾ തുടങ്ങി 35 ഉൽപന്നങ്ങളാണ് ഇവ ഉപയോഗിച്ചു നിർമിച്ചു വരുന്നത്.
ഗോമൂത്രത്തിന് ലീറ്ററിന് 4 രൂപയും ചാണകത്തിനു കിലോഗ്രാമിനു 2 രൂപയുമാണ് ഛത്തീസ്ഗഡ് സർക്കാർ കർഷകർക്കു നൽകുന്നത്.
ഗോവധ നിരോധന നിയമം നടപ്പാക്കിയ കർണാടകയിൽ, കറവ കഴിഞ്ഞ് ഉപേക്ഷിക്കുന്ന പശുക്കളെയും മറ്റും സംരക്ഷിക്കാനായി നുറിലേറെ ഗോശാലകളുടെ നിർമാണം പുരോഗമിച്ചു വരികയാണ് ഇവയിൽ നിന്നും ചാണകവും ഗോമൂത്രവും ശേഖരിക്കുമെന്ന് മൃഗസംരക്ഷണ മന്ത്രി പ്രഭു ചവാൻ പറഞ്ഞു.