Home Featured ബെംഗളൂരു: സംസ്ഥാനത്തെ മുഴുവൻ വിദ്യാർത്ഥികളുടെയും പോഷകാഹാര നിലവാരം മെച്ചപ്പെടുത്തൽ;പുതിയ പദ്ധതിയുമായി കർണാടക സർക്കാർ

ബെംഗളൂരു: സംസ്ഥാനത്തെ മുഴുവൻ വിദ്യാർത്ഥികളുടെയും പോഷകാഹാര നിലവാരം മെച്ചപ്പെടുത്തൽ;പുതിയ പദ്ധതിയുമായി കർണാടക സർക്കാർ

ബെംഗളൂരു: സംസ്ഥാനത്തെ മുഴുവൻ വിദ്യാർത്ഥികളുടെയും പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുന്ന പദ്ധതിയുമായി കർണാടക സർക്കാർ. പ്രധാനമന്ത്രി പോഷൻ ശക്തി നിർമാൺ യോജനയുടെ ഉച്ചഭക്ഷണ പദ്ധതി പ്രകാരം 1 മുതൽ 8 വരെ ക്ലാസുകളിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് 46 ദിവസത്തേക്ക് മുട്ട വാഴപ്പഴം തുടങ്ങിയവ വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടു.

ഇത് സംബന്ധിച്ച് സർക്കാർ സ്കൂൾ, സാക്ഷരതാ വകുപ്പ് സെക്രട്ടറി മെമ്മോറാണ്ടം പുറപ്പെടുവിച്ചു. 2022-23 വർഷത്തിൽ, പ്രധാനമന്ത്രി പോഷൻ ശക്തി നിർമാൻ യോജനയുടെ ഉച്ചഭക്ഷണ പദ്ധതി പ്രകാരം, സംസ്ഥാനത്തെ എല്ലാ ജില്ലകളിലും 1 മുതൽ 8 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മുട്ടയോ വാഴപ്പഴമോ വിതരണം ചെയ്യാൻ ഉത്തരവിൽ പറയുന്നു. ഒരു വിദ്യാർത്ഥിക്ക് 6 രൂപ നിരക്കിൽ ഭക്ഷണം വിതരണം ചെയ്യാൻ ആണ് ഉത്തരവിൽ പറയുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group