Home Featured ബെംഗളൂരു: ബസ് ഷെൽട്ടർ ഉത്ഘാടനം;എരുമയെ മുഖ്യാതിഥിയാക്കി ഗ്രാമവാസികളുടെ പ്രതികാരം.

ബെംഗളൂരു: ബസ് ഷെൽട്ടർ ഉത്ഘാടനം;എരുമയെ മുഖ്യാതിഥിയാക്കി ഗ്രാമവാസികളുടെ പ്രതികാരം.

ബെംഗളൂരു: എരുമയെ മുഖ്യാതിഥിയാക്കി പ്രതികാരം ചെയ്തതിന്റെ സുഖത്തിലാണു ഗദഗ് ബാളെ ഹൊസൂർ വാസികൾ.ബസ് ഷെൽട്ടറിനായുള്ള 2 വർഷമായുള്ള ആവശ്യം അധികൃതർ ചെവിക്കൊണ്ടില്ല.നാട്ടുകാർ പണം പിരിച്ച് ബസ് ഷെൽറ്റർ ഒരുങ്ങിയപ്പോൾ, ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും അവസരം നൽകാതെ എരുമയെകൊണ്ട് ആഘോഷമായ ഉദ്ഘാടനം നടത്തി.

എരുമയെ മുന്നിൽ നിർത്തി റിബൺ കട്ട് ചെയ്ത നാട്ടുകാർ കയ്യടിച്ച് ഉദ്ഘാടനം നടന്നതായി പ്രഖ്യാപിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.40 വർഷം മുൻപ് ഇവിടെ നിർമിച്ച ബസ് ഷെൽറ്റർ 2 വർഷം മുൻപ് പൊളിഞ്ഞതോടെ മഴയത്തു കടവരാന്തയിലും മറ്റും ബസ് കാത്തു നിൽക്കേണ്ട അവസ്ഥ. ഇതിനു പരിഹാരമായ ണു പുതുതായൊന്നു നിർമിക്കണമെന്ന ആവശ്യം ഉയർന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group