Home Featured അമുലിന്‍റെ ലോഗോയിലുള്ള ‘അമുല്‍ ഗേള്‍’ ആരാണെന്ന് അറിയാമോ? മലയാളികളുടെ പ്രിയ നേതാവിന്‍റെ സഹോദരി

അമുലിന്‍റെ ലോഗോയിലുള്ള ‘അമുല്‍ ഗേള്‍’ ആരാണെന്ന് അറിയാമോ? മലയാളികളുടെ പ്രിയ നേതാവിന്‍റെ സഹോദരി

നന്ദ് മില്‍ക്ക് യൂണിയന്‍ ലിമിറ്റഡ്’ അതായത് ‘അമുല്‍’ ഗുജറാത്തിലെ ആനന്ദില്‍ സ്ഥിതി ചെയ്യുന്ന ഒരു ഇന്ത്യന്‍ സഹകരണ ഡയറിയാണ്.ഗുജറാത്തിലെ പ്രശസ്ത വ്യവസായിയായ ത്രിഭുവന്‍ദാസ് പട്ടേലാണ് 1948 ല്‍ അമുലിന്റെ അടിത്തറയിടുന്നത്. ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡ് (GCMMF) നിയന്ത്രിക്കുന്ന ഒരു ബ്രാന്‍ഡാണിത്.

ധവളവിപ്ലവത്തിന് കൃത്യം 3 വര്‍ഷം കഴിഞ്ഞ് 1970-ല്‍ ഡോ. വര്‍ഗീസ് കുര്യന്‍ അമുലില്‍ ചേര്‍ന്നു. കുര്യന്‍ 1973 മുതല്‍ 2006 വരെ GCMMF ന്റെ സ്ഥാപക-പ്രസിഡണ്ടായി അമുലിനെ തറയില്‍ നിന്ന് ഉയരത്തിലേക്ക് കൊണ്ടുപോകാന്‍ പ്രവര്‍ത്തിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ ഭക്ഷ്യ ബ്രാന്‍ഡായി അമുല്‍ പിന്നീട് മാറി.ഇന്ന് അമുല്‍ ഉല്‍പ്പന്നങ്ങള്‍ 20 ലധികം രാജ്യങ്ങളില്‍ ലഭ്യമാണ്.

1966-ല്‍ അമുല്‍ ബട്ടറിനായി ഒരു പരസ്യ കാമ്ബെയ്‌ന്‍ രൂപകല്‍പ്പന ചെയ്യാന്‍ അമുല്‍ തീരുമാനിച്ചു. ഇതിനായി കമ്ബനി ഒരു പരസ്യ ഏജന്‍സിയുടെ മാനേജിംഗ് ഡയറക്ടറായ സില്‍വസ്റ്റര്‍ ഡ കുന്‍ഹയെ സമീപിച്ചു. ഈ പരസ്യ പ്രചാരണത്തിന് സില്‍വസ്റ്ററും സമ്മതിച്ചു. ആ സമയത്ത് അയാള്‍ ചിന്തിച്ചത് ഇന്ത്യയിലെ എല്ലാ വീടുകളിലും ഇടം നേടുന്നതിനായി പരസ്യം കുട്ടികളുമായി ബന്ധപ്പെട്ടതായിരിക്കണമെന്നായിരുന്നു.

അമുലിന്റെ ഉല്‍പ്പന്നങ്ങള്‍ മാത്രമല്ല. അമുലിന്റെ ലോഗോയും ഇന്ത്യയില്‍ വളരെ പ്രസിദ്ധമാണ്. അമുല്‍ ഗേള്‍ എന്നറിയപ്പെടുന്ന പോള്‍ക്ക ഡോട്ടുള്ള ഫ്രോക്കും നീല മുടിയുള്ള പോണിയും ധരിച്ച ഒരു പെണ്‍കുട്ടിയെ അമുലിന്റെ ലോഗോ കാണിക്കുന്നു. അമുലിന്റെ’ എതിരാളി ബ്രാന്‍ഡായ പോള്‍സണിന്റെ ബട്ടര്‍-ഗേള്‍ എന്നതിന്റെ പ്രതികരണമായാണ് അമുല്‍ ഗേള്‍ സൃഷ്ടിച്ചത്. ധവളവിപ്ലവത്തിന്റെ പിതാവും അന്നത്തെ ‘ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡ്’ പ്രസിഡന്റുമായ ഡോ.വര്‍ഗീസ് കുര്യനാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. വാസ്തവത്തില്‍ അമുല്‍ പരസ്യ കാമ്ബെയ്‌നിന്റെ തലവനായ സില്‍വസ്റ്റര്‍ ഡ കുന്‍ഹയ്ക്ക് ലോഗോ മനസ്സിലാക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഈ സമയത്ത് ഡോ. കുര്യനാണ് അദ്ദേഹത്തോട് അമുല്‍ ഗേളിനെ നിര്‍ദ്ദേശിച്ചത്.തുടര്‍ന്ന് ‘അമുല്‍ ദ ടേസ്റ്റ് ഓഫ് ഇന്ത്യ’യ്ക്കും അന്തിമരൂപമായി.

പരസ്യപ്രചാരണത്തിന്റെ വിഷയം സില്‍വസ്റ്റര്‍ ഡാ കുന്‍ഹയ്ക്ക് ലഭിച്ചു. അപ്പോള്‍ അദ്ദേഹം പരസ്യം ചെയ്യാനുള്ള തയ്യാറെടുപ്പ് ആരംഭിച്ചു. ഇതിനുശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികളുടെ ചിത്രങ്ങള്‍ പരസ്യത്തിനായി ക്ഷണിച്ചു. ഇതിനിടയില്‍ 700-ലധികം ചിത്രങ്ങള്‍ ലഭിച്ചെങ്കിലും ഈ കുട്ടികളുടെ ചിത്രങ്ങളൊന്നും പരസ്യത്തിനായി തിരഞ്ഞെടുക്കാനായില്ല. ഇത്തരമൊരു സാഹചര്യത്തില്‍ സില്‍വസ്റ്റര്‍ ഡ കുന്‍ഹ അസ്വസ്ഥനായി. അതിനിടയില്‍ തന്റെ സുഹൃത്ത് ചന്ദ്രന്‍ തരൂരിന് കേരളത്തില്‍ 2 സുന്ദരികളായ പെണ്‍മക്കളും 1 മകനുമുണ്ടെന്ന് അയാള്‍ ഓര്‍ത്തു. സില്‍വസ്റ്റര്‍ സുഹൃത്ത് ചന്ദ്രനെ വിളിച്ച്‌ അമുലിന്റെ പരസ്യത്തില്‍ മൂത്തമകള്‍ ശോഭയെ എടുക്കണമെന്ന് പറഞ്ഞു.ചന്ദ്രന്‍ ആദ്യം അമ്ബരന്നെങ്കിലും പിന്നീട് സമ്മതിച്ചു.

സില്‍വസ്റ്റര്‍ ഡ കുന്‍ഹ തന്റെ സുഹൃത്ത് ചന്ദ്രന്‍ തരൂരിനോട് ശോഭയുടെ കുറച്ച്‌ ചിത്രങ്ങള്‍ എത്രയും വേഗം അയയ്ക്കാന്‍ ആവശ്യപ്പെട്ടു. ഇതിനിടയില്‍ 712 കുട്ടികളുടെ ചിത്രങ്ങളില്‍ നിന്ന് ശോഭയുടെ ചിത്രം സില്‍വസ്റ്റര്‍ ഈ പരസ്യ പ്രചാരണത്തിനായി തിരഞ്ഞെടുത്തതോടെ ശോഭ അമുലിന്റെ ഈ പരസ്യ പ്രചാരണത്തിന്റെ മുഖമായി. ചന്ദ്രന്‍ തരൂരിന്റെ മൂത്ത മകളുടെ പേര് ശോഭ എന്നും രണ്ടാമത്തെ മകളുടെ പേര് സ്മിത എന്നും മകന്റെ പേര് ശശി എന്നും ആയിരുന്നു. ശശി തരൂര്‍ എന്ന് ലോകം മുഴുവന്‍ ഇന്ന് അറിയുന്ന അതേ വ്യക്തിയാണ് ഈ ശശി.

തരൂര്‍ കുടുംബവുമായുള്ള അമുലിന്റെ ബന്ധം ഇവിടെയും അവസാനിച്ചില്ല. കമ്ബനി വര്‍ണ്ണാഭമായ പരസ്യങ്ങള്‍ പുറത്തിറക്കിയപ്പോള്‍. ചന്ദ്രന്‍ തരൂരിന്റെ ഇളയ മകള്‍ സ്മിതയെയാണ് അമുല്‍ ഈ പരസ്യങ്ങള്‍ക്കായി തിരഞ്ഞെടുത്തത്. സ്മിതയായിരുന്നു ആദ്യത്തെ കളര്‍ഫുള്‍ അമുല്‍ ബേബി. അക്കാലത്ത് കേരളത്തിലെ ജനങ്ങള്‍ക്ക് അതൊരു വലിയ വാര്‍ത്തയായിരുന്നു. രാജ്യത്തുടനീളം ‘അമുല്‍ ഗേള്‍’ ആയി പ്രശസ്തയായ ശേഷം ശോഭ തരൂര്‍ 1977 ല്‍ ‘മിസ് കൊല്‍ക്കത്ത’ ആയി. സ്മിത തരൂര്‍ ‘മിസ് ഇന്ത്യ’ യുടെ റണ്ണറപ്പായിരുന്നു.

ശോഭയ്ക്കും സ്മിതയ്ക്കും മാത്രമല്ല. അമുലിനൊപ്പം ഇടം പങ്കിടാന്‍ ശശി തരൂരിനും അവസരം ലഭിച്ചു. ശശി തരൂര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച്‌ കുറച്ച്‌ വര്‍ഷങ്ങള്‍ക്കു ശേഷം അദ്ദേഹം ഒരിക്കല്‍ അമുല്‍ കാര്‍ട്ടൂണില്‍ പ്രത്യക്ഷപ്പെട്ടു. ഇതേക്കുറിച്ച്‌ ശശി തരൂര്‍ പറഞ്ഞു “എന്റെ അച്ഛന്‍ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ മുംബൈയിലെ മറൈന്‍ ഡ്രൈവിലെ ‘അമുലിന്റെ ഹോര്‍ഡിംഗുകളില്‍’ മകനെ കാണുമ്ബോള്‍ അദ്ദേഹം വളരെ സന്തോഷിക്കുമായിരുന്നു.”

You may also like

error: Content is protected !!
Join Our WhatsApp Group