Home Featured ബെംഗളൂരു: മെട്രോ സ്റ്റേഷനുകളിൽ വ്യാപാരം ;ടെൻഡർ നടപടികൾ ആരംഭിച്ചതായി ബിഎംആർസി

ബെംഗളൂരു: മെട്രോ സ്റ്റേഷനുകളിൽ വ്യാപാരം ;ടെൻഡർ നടപടികൾ ആരംഭിച്ചതായി ബിഎംആർസി

ബെംഗളൂരു: സജീവ നിയന്ത്രണങ്ങൾക്ക് ശേഷം നമ്മുടെ മെട്രോ സ്റ്റേഷനുകളിൽ വീണ്ടും വ്യാപാര സ്റ്റാളുകൾ സജീവമാകുന്നു.ഇതിനുള്ള ടെൻഡർ നടപടികൾ ആരംഭിച്ചതായി ബിഎംആർസി അറിയിച്ചു.പ്രതിസന്ധിയ്ക്ക് മുൻപ് സലൂൺ മുതൽ സ്നാക്സ് പാർലറുകൾ വരെ മെട്രോ സ്റ്റേഷനുകളിൽ പ്രവർത്തിച്ചിരുന്നു.

നിയന്ത്രണങ്ങൾ കർശനമായതോടെ ഇവയെല്ലാം അടച്ചു പൂട്ടുകയായിരുന്നു.നിലവിൽ പ്രതിദിനം 5 ലക്ഷം യാത്രക്കാർ നമ്മ മെട്രോയിൽ യാത്ര ചെയ്യുന്നുണ്ട്. യാത്രകൾ സാധാരണ നിലയിൽ ആയതോടെ സ്റ്റാളുകളും പഴയ രീതിയിലേക്ക് തിരികെ എത്തുകയാണ്.

വാസുദേവന്‍ ജി.നമ്ബൂതിരി അന്തരിച്ചു

കോട്ടയം:പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ വൈക്കം പുളിഞ്ചുവട് തറമേല്‍ മഠത്തില്‍ വൈക്കം വാസുദേവന്‍ ജി.നമ്ബൂതിരി (86) അന്തരിച്ചു.ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പില്‍ വെച്ചാണ് സംസ്‌കാരം.

പിന്നണി ഗായകരായ വൈക്കം ജയചന്ദ്രന്‍, വൈക്കം ദേവാനന്ദ് എന്നിവര്‍ മക്കളാണ്.ആനന്ദ് ഭൈരവി, ഒരു കുപ്രസിദ്ധ പയ്യന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജില്‍ കെ.ജെ.യേശുദാസിന്റെ സഹപാഠിയായിരുന്നു അദ്ദേഹം.

You may also like

error: Content is protected !!
Join Our WhatsApp Group