Home Featured ബെംഗളൂരു:നന്ദിനി ഉൽപന്നങ്ങൾക്ക് വില കൂട്ടി

ബെംഗളൂരു:നന്ദിനി ഉൽപന്നങ്ങൾക്ക് വില കൂട്ടി

ബെംഗളൂരു: 5% ജിഎസ്ടി ഏർപ്പെടുത്തുന്നതോടെ കർണാടക മിൽക് ഫെഡറേഷന്റെ നന്ദിനി ബാൻഡിലുള്ള തൈര്, മോര് (ബട്ടർ മിൽക്), ലസി ഉൽപന്നങ്ങൾക്ക് ഇന്ന് മുതൽ ലീറ്ററിന് 3 രൂപ വരെ വർധിക്കും. പാൽവിലയിൽ മാറ്റമില്ല. തൈര് ഒരു ലീറ്റർ പാക്കറ്റിന്റെ വില 43 രൂപയിൽ നിന്ന് 46 രൂപയായി ഉയരും.

അര ലിറ്ററിന് 24 രൂപയും (പഴയ വില 22 രൂപ), 200 മില്ലി ലീറ്ററിന് 12 രൂപ യും (10) 6 കിലോ പാക്കറ്റിന് 270 വിലകൂട്ടി(250) രൂപയുമാണ് പുതുക്കിയ വില.ബട്ടർ മിൽക് 200 മില്ലി ലീറ്ററിന് 8 രൂപയും സ്വീറ്റ് ലസിക്ക് 10 രൂപയായും ഉയരും. പാൽവില ലീറ്ററിന് 3 രൂപ ഉയർത്തണമെന്ന കെഎംഎഫ് ആവശ്യം സർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ല.

ക്ഷീരോൽപന്നങ്ങളുടെ വില കൂടിയതോടെ ഹോട്ടലുകളിൽ ഭക്ഷണസാധനങ്ങളുടെ വില ഉയർത്തുമെന്ന് ബിബിഎംപി ഹോട്ടൽസ് അസോസിയേഷൻ.

You may also like

error: Content is protected !!
Join Our WhatsApp Group