Home Featured ബെംഗളൂരുവില്‍ മലയാളി യുവാവിനെ കുത്തിക്കൊന്ന പ്രതികളെ തിരിച്ചറിയാന്‍ കഴിയാതെ പോലീസ്

ബെംഗളൂരുവില്‍ മലയാളി യുവാവിനെ കുത്തിക്കൊന്ന പ്രതികളെ തിരിച്ചറിയാന്‍ കഴിയാതെ പോലീസ്

ബെംഗളൂരുവില്‍ മലയാളിയുവാവിനെ കുത്തിക്കൊലപ്പെടുത്തിയവരെ തിരിച്ചറിയാനാവാതെ പോലീസ് .
കാസര്‍കോട് രാജപുരം പൈനിക്കര ചേരുവേലില്‍ സനു തോംസണ്‍(30)കൊല്ലപ്പെട്ട കേസില്‍ പ്രതികളെ കണ്ടെത്താന്‍ ഇപ്പോഴും ബെംഗളൂരു പോലീസ് അന്വേഷണം തുടരുകയാണ്.

സൗത്ത് ബെംഗളൂരുവിലെ ജിഗനിയില്‍ വ്യാഴാഴ്ച രാത്രി 10.45-ഓടെയായിരുന്നു ബൈക്കിലെത്തിയ മൂന്നംഗസംഘം സനുവിനെ കുത്തിക്കൊലപ്പെടുത്തിയത്. ജിഗിനി പോലീസാണ് കേസന്വേഷണ ചുമതല.

ആക്രമണത്തിന്റെ ദൃശ്യം സമീപത്തെ സി.സി.ടി.വി. ക്യാമറയില്‍നിന്ന് വ്യാഴാഴ്ച പോലീസ് ശേഖരിച്ചിരുന്നു. ജിഗനിയിലെ ടാറ്റ അഡ്വാന്‍സ് സിസ്റ്റംസ് ലിമിറ്റഡ് എന്ന കമ്ബനിയിലെ ഉദ്യോഗസ്ഥനായ സനു തോംസണ്‍ രാത്രി ജോലി കഴിഞ്ഞ് കമ്ബനിയില്‍നിന്ന് ഇറങ്ങി സമീപത്തുള്ള താമസസ്ഥലത്തേക്ക് നടന്നുപോകുമ്ബോഴാണ് അക്രമണത്തിനിരയായത്.

ബിഎംപി ജവാന്മാരുമായി ബസ് മറിഞ്ഞു; 23 പേര്‍ക്ക് പരുക്ക്; ഡ്രൈവര്‍ ഉറങ്ങിയതാവാം അപകട കാരണമെന്ന് പ്രാഥമിക നിഗമനം

ജാമുയില്‍ ബീഹാര്‍ മിലിട്ടറി പൊലീസ് (ബിഎംപി) സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 23 ജവാന്മാര്‍ക്ക് പരിക്കേറ്റു. മുസാഫര്‍പൂരില്‍ നിന്ന് ജാമുയിയിലേക്ക് പോയ വാഹനം മലയ്പൂര്‍ മേഖലയില്‍ മറിയുകയായിരുന്നു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പരിപാടിയുടെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് ബിഎംപി ജവാന്മാരുമായി ബസ് ജാമുയിയിലെത്തിയത്.

സദര്‍ ആശുപത്രിയില്‍ ജവാന്‍മാരെ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ എല്ലാവരുടെയും നില തൃപ്തികരമാണ്. മുഖ്യമന്ത്രിയുടെ സംരക്ഷണത്തിലായി ജമുയി പൊലീസ് ലൈനിലേക്ക് പോകുകയായിരുന്നു ബസ്. വാഹനത്തില്‍ 32 സൈനികരുണ്ടെന്നാണ് ലഭിച്ച വിവരം. ഡ്രൈവര്‍ ഉറങ്ങിയതാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

You may also like

error: Content is protected !!
Join Our WhatsApp Group