Home Featured ജയിലിലുള്ള സുഹൃത്തുക്കളെ കാണാന്‍ ഹാഷിഷ് ഓയിലുമായി വന്ന രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍

ജയിലിലുള്ള സുഹൃത്തുക്കളെ കാണാന്‍ ഹാഷിഷ് ഓയിലുമായി വന്ന രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍

ബെംഗളൂരു: പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്ക് ഹാഷിഷ് ഓയില്‍ എത്തിച്ച രണ്ടു സ്ത്രീകളെ പോലീസ് അറസ്റ്റുചെയ്തു.
ബെംഗളൂരു സ്വദേശി എ. സംഗീത, ശിവമോഗ ഭദ്രാവതി സ്വദേശി ടി.ആര്‍. ഛായ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് .

വനിതാ സുരക്ഷാജീവനക്കാരിക്ക് ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് മുറിയില്‍ കൊണ്ടുപോയി പരിശോധിച്ചപ്പോള്‍ രണ്ടുപേരില്‍നിന്നും ഓരോ പ്ലാസ്റ്റിക് കുപ്പികളിലായി 220 ഗ്രാം ഹാഷിഷ് ഓയില്‍ കണ്ടെത്തുകയായിരുന്നു.വിചാരണ തടവുകാരനായ ലോഹിത്തിനെ കാണാനാണ് സംഗീത എത്തിയത്. മറ്റൊരു തടവുകാരനായ വി. കാലപ്പയെ കാണാനാണ് ഛായ എത്തിയത്. ആറുലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലാണ് പിടിച്ചെടുത്തതെന്ന് പോലീസ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group