ബെംഗളൂരു : രോഗ നിർണയത്തിനായി വീട്ടുപടിക്കൽ ഡോക്ടർമാർ എത്തുന്ന പദ്ധതിക്ക് ബെംഗളൂരു ഗ്രാമ ജില്ലയിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടക്കമായി.5 ഗ്രാമങ്ങളിലായാണ് ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പാക്കി വരുന്നത്.
ഗ്രാമങ്ങൾ കേന്ദ്രീകരിച്ചു നടത്തുന്ന പദ്ധതി ബെംഗളൂരു പോലുള്ള നഗരങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ഇലക്ട്രോണിക് സിറ്റിയിൽ മലയാളി യുവാവ് കുത്തെറ്റ് മരിച്ചു
ബെംഗളൂരു: മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. ഇലക്ട്രോണിക് സിറ്റിയിലെ ഐ ടി സ്ഥാപനത്തിൽ ജീവനക്കാരനായ സോനു തോംസൺ (29) ആണ് മരിച്ചത്. സോനു കാസർകോട് രാജപുരം പനിക്കര സ്വദേശിയാണ്.
ഇന്നലെ രാത്രി 11 മണിയോടെ ആണ് സംഭവം. ജോലി കഴിഞ്ഞ് തമാസ സ്ഥലത്തേക്ക് മടങ്ങും വഴി ബൈക്കിൽ എത്തിയ മൂവർ സംഘം സിനുവിനെ ആക്രമിക്കുകയും കുത്തുകയുമായിരുന്നു.ആളുമാറി കുത്തിയതാകാം എന്നാണ് പ്രാഥമിക വിവരം.