Home Featured ബെംഗളൂരു: നഗരത്തിലെ ആദ്യത്തെ ഒഴുകുന്ന സൗരോർജ പ്ലാന്റ് യെലഹങ്ക തടാകത്തിൽ

ബെംഗളൂരു: നഗരത്തിലെ ആദ്യത്തെ ഒഴുകുന്ന സൗരോർജ പ്ലാന്റ് യെലഹങ്ക തടാകത്തിൽ

ബെംഗളൂരു: നഗരത്തിലെ ആദ്യത്തെ ഒഴുകുന്ന സൗരോർജ പ്ലാന്റ് യെലഹങ്ക തടാകത്തിൽ സ്ഥാപി ക്കും. പ്രതിദിനം 1.15 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ ശേഷിയുള്ള പ്ലാന്റ് കർണാടക പവർ കോർപറേഷൻ ലിമിറ്റഡ് (കെപിസിഎൽ) ആണ് സ്ഥാപിക്കുന്നത്.കെപിസിഎല്ലിന്റെ നേതൃത്വത്തിൽ ഈ വർഷം ആദ്യം തുമക്കുരുവിൽ സമാനമായ പ്ലാന്റ് സ്ഥാപിച്ചിരുന്നു.

യെലഹങ്കയിലെ വാതക വൈദ്യുതി ഉൽപാദന പ്ലാന്റിനോട് ചേർന്നാണ് 6 ഏക്കർ വിസ്തൃതിയുള്ള തടാകത്തിൽ സൗരോർജ പ്ലാന്റ് സ്ഥാപിക്കുന്നത്.

പാരമ്പര്യേതര ഊർജസ്രോതസ്സുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഒഴുകുന്ന പ്ലാന്റ് സ്ഥാപിക്കുന്നതെന്ന് കെപിസിഎൽ ടെക്നിക്കൽ വിഭാഗം ഡയറകർ നരേന്ദ്ര കുമാർ പറഞ്ഞു. പോളിക്രിസ്റ്റലൈൻ സിലിക്കൺ സെൽ പാനലുകൾക്ക് 10 മുതൽ 39 ഡിഗ്രി വരെ താപനില ആഗിരണം ചെയ്യാൻ സാധിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group