Home Featured ബെംഗളൂരു: രാജ്യത്താദ്യമായി പുരുഷന്മാർക്കായി ചികിത്സാ കേന്ദ്രങ്ങൾ തുറക്കാൻ ഒരുങ്ങി കർണാടക സർക്കാർ

ബെംഗളൂരു: രാജ്യത്താദ്യമായി പുരുഷന്മാർക്കായി ചികിത്സാ കേന്ദ്രങ്ങൾ തുറക്കാൻ ഒരുങ്ങി കർണാടക സർക്കാർ

ബെംഗളൂരു: രാജ്യത്താദ്യമായി പുരുഷന്മാർക്കായി പ്രത്യേക ചികിത്സാ കേന്ദ്രങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ തുറക്കാൻ കർണാടക സർക്കാർ.ബെംഗളൂരുവിലെ മല്ലേശ്വരത്തും രാമനഗരയിലും ഇതുടൻ ആരംഭിക്കുമെന്ന് മന്ത്രി ഡോ. സി.എൻ.അശ്വത്ഥ നാരായണ പറഞ്ഞു. അടൂർ ഹെൽത്ത് കെയറുമായി ചർച്ച നടത്തി വരികയാണ്.

പുരുഷന്മാരിലെ പ്രമേഹം അർബുദം, ഹൃദ്രോഗം, അമിത രക്തസമ്മർദം, ന്യൂറോ, അസ്ഥി രോഗങ്ങൾ ഉൾപ്പെടെയുള്ളവ പരിശോധിക്കാനും ഇവയുടെ ചികിത്സയ്ക്കുമായാണ് പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ സൗകര്യമൊരുക്കുന്നത്.

മല്ലേശ്വരത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ഭാഗമായാകും ഇതൊരുക്കുന്നത്. പദ്ധതി വിജയിക്കുന്നതിന് അനുസരിച്ച് മറ്റു ജില്ലകളിലേക്കും ഈ സൗകര്യം വ്യാപിപ്പിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group