ബെംഗളൂരു: ബലിപെരുന്നാളിനോട് അനുബന്ധിച്ച് ഗോവധ നിരോധന നിയമം കർശനമായി പാ ലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ കലക്ടർമാർക്കും പൊലീസിനും മൃഗസംരക്ഷണ മന്ത്രി പ്രഭു ചവാൻ നിർദേശം നൽകി.2021 ഫെബ്രുവരിയിൽ കർണാടക പാസാക്കിയ ഗോവധ നിരോധന നിയമ പ്രകാരം 13 വർഷത്തിലധികം വളർച്ചയുള്ള പോത്തിനെയും എരുമയെയും മാത്രമേ കശാപ്പു ചെയ്യാൻ അനുമതിയുള്ളൂ.
പശു, പശുക്കിടാവ്, കാള, 13 വർഷം വളർച്ചയെത്താത്ത പോത്ത്, എരുമ എന്നിവയെ കശാപ്പു ചെയ്യാൻ പാടില്ലെന്നാണ് ചട്ടം. ഇതു ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രി മുന്നറിയിപ്പു നൽകി.പെരുന്നാളിനോട് അനുബന്ധിച്ച് ആടുകളെ ബലി നൽകുന്നതു കൂടാതെ പശുക്കളെയും കാളകളെയും ഒട്ടകങ്ങളെയും വരെ കശാപ്പു ചെയ്യുന്ന രീതി സംസ്ഥാനത്തുണ്ടെന്നും ഇതിനാലാണ് നിരീക്ഷണം ശക്തമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള അനധികൃത കന്നുകാലി കടത്തും തടയേണ്ടതുണ്ട്. ബിബിഎംപി പരിധിയിൽ ഈ നിയമം കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ദൗത്യസേനയെയും നിയോഗിച്ചിട്ടുണ്ട്. നിയമലം ഘനം നടത്തുന്നവർക്ക് 3-7 വർഷം വരെ തടവും 50000 മുതൽ 10 ലക്ഷം രൂപ വരെ പിഴയും ചുമത്താൻ വ്യവസ്ഥയുണ്ട്.