Home Featured ബെംഗളൂരു:സ്കൂളുകളിലെ കോവിഡ് വ്യാപനം;ബിബിഎംപിസുരക്ഷാ നിർദേശങ്ങൾ പുറത്തിറക്കി

ബെംഗളൂരു:സ്കൂളുകളിലെ കോവിഡ് വ്യാപനം;ബിബിഎംപിസുരക്ഷാ നിർദേശങ്ങൾ പുറത്തിറക്കി

ബെംഗളൂരു:നഗരത്തിലെ 2 സ്കൂളുകൾ കോവിഡ് ക്ലസ്റ്ററുകളായതിനെ തുടർന്ന് സ്കൂൾ അധികൃതർക്കും രക്ഷിതാക്കൾക്കുമായി ബിബിഎംപി സുരക്ഷാ നിർദേശങ്ങൾ പുറത്തിറക്കി. സ്കൂളുകളുടെ പ്രവേശന കവാടത്തിൽ തന്നെ വിദ്യാർഥികളെയും അധ്യാപക ഇതരം ജീവനക്കാരെയും നിർബന്ധമായും തെർമൽ പരിശോധനയ്ക്കു വിധേയമാക്കണമെന്നതാണ് ഇതിൽ പ്രധാനം.

• കോവിഡ് ലക്ഷണമുള്ള വിദ്യാർഥികളെ പരിശോധനയ്ക്കു വിധേയരാക്കണം. ഫലം വരുന്നതു വരെ സ്കൂളിലേക്ക് അയയ്ക്കരുത്.

• സ്കൂൾ പരിസരത്ത് എല്ലാവരും മാസ്ക്കുകൾ ധരിക്കണം. ശുചി മുറികൾ, ഓഡിറ്റോറിയങ്ങൾ തുടങ്ങി വിദ്യാർഥികൾ കൂട്ടം കൂടാൻ ഇടയുള്ള സ്ഥലങ്ങളിലെല്ലാം സാനിറ്റൈസറും സുരക്ഷാ അകലവും ഉറപ്പുവരുത്തണം.

• അധ്യാപകരും ഇതര ജീവനക്കാരും ബൂസ്റ്റർ ഡോസ് ഉൾപ്പെടെയുള്ള കുത്തിവയ്പ് എടുത്തെന്ന് ഉറപ്പു വരുത്തണം.

• കുത്തിവയ്പിന് അർഹരായ വിദ്യാർഥികളും ഇതുറപ്പാക്കണം.

• കോവിഡ് ബാധിതരായ വിദ്യാർഥികളുടെ സമ്പർക്കം കണ്ടെത്തി പരിശോധനയ്ക്കു വിധേയരാക്കണം.

You may also like

error: Content is protected !!
Join Our WhatsApp Group