Home covid19 കൊവിഡ് ഭീതിയ്ക്കിടെ ഒരു ആശ്വാസ വാര്‍ത്ത, വാക്സിന്‍ സെപ്തംബറില്‍ പുറത്തിറക്കിയേക്കും.

കൊവിഡ് ഭീതിയ്ക്കിടെ ഒരു ആശ്വാസ വാര്‍ത്ത, വാക്സിന്‍ സെപ്തംബറില്‍ പുറത്തിറക്കിയേക്കും.

by admin

ലണ്ടന്‍:കൊവിഡ് വ്യാപനം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടയില്‍ വൈറസ് ബാധയെ പ്രതിരോധിക്കുന്ന വാക്‌സിന്‍ സെപ്റ്റംബറില്‍ പുറത്തിറക്കുമെന്ന അവകാശവാദവുമായി ബ്രിട്ടീഷ് കമ്ബനി.നിലവില്‍ നടക്കുന്ന പരീക്ഷണങ്ങള്‍ വിജയമായാല്‍ സെപ്റ്റംബര്‍ മാസത്തോടെ വാക്‌സിന്‍ വിപണിയിലെത്തിക്കുമെന്നാണ് ആസ്ട്രസെനക്ക കമ്ബനിയുടെ വാദം.വാക്‌സിന്‍ നിര്‍മാണത്തിന്റെ ആദ്യഘട്ടത്തില്‍ മനുഷ്യരില്‍ പുതിയ വാക്‌സിന്‍ സുരക്ഷിതമാണോ എന്നാണ് പരിശോധിക്കുന്നത്.

രണ്ടാം ഘട്ടത്തിലാണ് വാക്‌സിന്‍ പ്രയോഗിച്ചവരില്‍ രോഗത്തിനെതിരെയുള്ള പ്രതിരോധശേഷി പരീക്ഷിക്കുന്നത്.വാക്‌സിന്റെ സുരക്ഷിതത്വം സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും രണ്ടാം ഘട്ട പരീക്ഷണത്തില്‍ ലഭ്യമാകും.സെപ്റ്റംബര്‍ മാസത്തോടെ 200 കോടിയോളം ഡോസ് വാക്‌സിന്റെ നിര്‍മാണം ആരംഭിക്കുമെന്നാണ് ആസ്ട്ര സെനാക്ക കമ്ബനി നേതൃത്വം വ്യക്തമാക്കുന്നത്.

യുഎസ് കമ്ബനിയായ മോഡേണ വികസിപ്പിക്കുന്ന എംആര്‍എന്‍എ – 1273 എന്ന വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം ജൂലൈയില്‍ ആരംഭിക്കും എന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. 2020 അവസാനത്തോടെ കൊവിഡിനെതിരെയുള്ള വാക്‌സിന്‍ പുറത്തിറക്കുമെന്നാണ് ചൈനയും പ്രതീക്ഷിക്കുന്നത്. ബീജിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ബയോളജിക്കല്‍ പ്രോഡക്‌ട്‌സ്, ചൈന നാഷണല്‍ ബയോടെക് ഗ്രൂപ്പ് കമ്ബനി എന്നീ രണ്ട് സ്ഥാപനങ്ങള്‍ ചേര്ന്ന് വികസിപ്പിച്ച വാക്‌സിന്റെ രണ്ടാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം അവസാനിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.2020 അവസാനമോ 2021 ആദ്യമാസങ്ങളിലോ വാക്‌സിന്‍ ലഭ്യമാകുമെന്നാണ് വിവരം.

ബാംഗ്ലൂർ മലയാളി വാർത്തയുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 9895990220 എന്ന നമ്പറിൽ മെസ്സേജ് ചെയ്യാം

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group