Home covid19 കോവിഡ് രോഗ ബാധയിൽ ഇന്ത്യ കുതിക്കുന്നു : ഇറ്റലിയെ മറികടന്നു ഇന്ത്യ ആറാം സ്ഥാനത്

കോവിഡ് രോഗ ബാധയിൽ ഇന്ത്യ കുതിക്കുന്നു : ഇറ്റലിയെ മറികടന്നു ഇന്ത്യ ആറാം സ്ഥാനത്

by admin

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9,887 പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു, ഇതോടെ ഇന്ത്യയിലെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം ഇന്നേക്ക് 236657 ആയി ഉയർന്നു. ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യങ്ങളിൽ ഇന്ത്യ ഇന്ന് ആറാം സ്ഥാനത്തായി. ശനിയാഴ്ച ഇറ്റലിയെ കടത്തി വെട്ടിയാണ് ഇന്ത്യ ആറാം സ്ഥാനത്തായത്. ഇറ്റലിയിലെ കോവിഡ് രോഗികളുടെ എണ്ണം 2 . 34 ലക്ഷമാണ് .

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9887 പുതിയ കേസുകളും 294 മരണങ്ങളും ഇന്ത്യയിൽ രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. നിലവിലുള്ള കോവിഡ് രോഗികളുടെ എണ്ണം 115942 ആയി ഉയർന്നു. ഇന്ത്യയിലെ മൊത്തം 6642 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു.


രാജ്യത്ത് ഒരു ദിവസത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളതിൽ വെച്ച് ഏറ്റവും ഉയർന്ന കണക്കാണ് ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുള്ളത് . ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി പോസ്റ്റുചെയ്ത കണക്കനുസരിച്ച് ആഗോളതലത്തിൽ കൊറോണ വൈറസ് 66.64 ലക്ഷത്തിലധികം ആളുകളെ ബാധിച്ചിട്ടുണ്ടെന്നും ഇതുവരെ 3.91 ലക്ഷത്തിലധികം ജീവൻ അപഹരിച്ചതായും ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി പോസ്റ്റ് ചെയ്തു.

ബാംഗ്ലൂർ മലയാളി വാർത്തയുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 9895990220 എന്ന നമ്പറിൽ മെസ്സേജ് ചെയ്യാം

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group