Home Featured ഇന്ത്യയിലെ ലോക്ഡൗണ്‍ പരാജയം ഇങ്ങനെയാണ്; താരതമ്യം ചെയ്യുന്ന ഗ്രാഫ് പങ്കുവെച്ച്‌ രാഹുല്‍ഗാന്ധി

ഇന്ത്യയിലെ ലോക്ഡൗണ്‍ പരാജയം ഇങ്ങനെയാണ്; താരതമ്യം ചെയ്യുന്ന ഗ്രാഫ് പങ്കുവെച്ച്‌ രാഹുല്‍ഗാന്ധി

by admin

ന്യൂഡല്‍ഹി:കൊവിഡ് 19 നെ പ്രതിരോധിക്കാനായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ലോക്ഡൗണ്‍ രീതിയെ ചോദ്യം ചെയ്ത് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ രോഗ ഗ്രാഫിനെ മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തിയാണ് രാഹുലിന്റെ പരാമര്‍ശം.

ലോക്ഡൗണ്‍ പരാജയം ഇങ്ങനെ എന്ന അടിക്കുറിപ്പോടെയാണ് രാഹുല്‍ ഗ്രാഫ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. കൊവിഡ് 19 കേസുകള്‍ വര്‍ധിക്കുമ്ബോള്‍ ലോക്ക്ഡൗണ്‍ അയവുള്ള ഏക രാജ്യം ഇന്ത്യയാണെന്ന് നേരത്തെ പറഞ്ഞ രാഹുല്‍, ലോക്ക്ഡൗണുകള്‍ക്ക് ശേഷം കേസുകളില്‍ കുറവുണ്ടായ സ്‌പെയിന്‍, ജര്‍മ്മനി, ഇറ്റലി, യുകെ എന്നിവയുടെ ഗ്രാഫുകളാണ് പങ്കുവെച്ചത്.

ജൂണ്‍ 1 മുതല്‍ ലോക്ക്ഡൗണ്‍ ഇളവ് വരുത്തിയതുമുതല്‍ കേസുകളുടെ എണ്ണത്തില്‍ ക്രമാനുഗതമായ വര്‍ധനയാണ് ഇന്ത്യ കണ്ടത്.

ബാംഗ്ലൂർ മലയാളി വാർത്തയുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 9895990220 എന്ന നമ്പറിൽ മെസ്സേജ് ചെയ്യാം

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group